ഇന്ത്യന്‍ മുസ്‌ലിംകള്‍ ദേശ സ്‌നേഹമുള്ളവരാണ്, ഇവരെ കൂട്ടുപിടിക്കാന്‍ അല്‍ ഖായിദയ്‌ക്കാവില്ലെന്ന് മോഡി

ഇന്ത്യന്‍ മുസ്‌ലിംകള്‍ ദേശ സ്‌നേഹമുള്ളവരാണെന്നും ഇവരെ കൂട്ടുപിടിക്കാന്‍ അല്‍ ഖായിദ ശ്രമിക്കുന്നത് നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇവര്‍ രാജ്യത്തിനുവേണ്ടി ജീവന്‍ കളയാന്‍ പോലും മടിയില്ലാത്തവരാണ്. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിയുടെ പരാമര്‍ശം.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശ സ്‌നേഹത്തെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അവര്‍ രാജ്യത്തിനായി ജീവിക്കാനും മരിക്കാനും വരെ സന്നദ്ധരാണ്. ഇന്ത്യയിലെ മുംസ്‌ലിംകളെ കൂട്ടുപിടിച്ച് രാജ്യത്ത് ശൃംഗല സ്‌ഥാപിക്കാമെന്നാണ് അല്‍ ഖായിദ കരുതിയിരിക്കുന്നത്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് മോഡി പറഞ്ഞു.
മോഡിയുടെ മുസ്‌ലിം അനുകൂല പരാമര്‍ശം ദേശീയതലത്തില്‍ ഏറെ ചര്‍ച്ചാവിഷയമായേക്കും. മോഡിയുടെ പ്രസ്‌താവനയെ ബിജെപിയും മുസ്‌ലിം സംഘടനകളും ഏതു വിധത്തിലായിരിക്കും സ്വീകരിക്കുകയെന്നതു രാഷട്രീയ നിരീക്ഷകര്‍ കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























