മദനിയുടെ ജാമ്യം ഒരാഴ്‌ചത്തേക്കു കൂടി നീട്ടി

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മദനിയുടെ ജാമ്യം സുപ്രീം കോടതി ഒരാഴ്‌ചത്തേക്കു കൂടി നീട്ടി. കേരളത്തില്‍ ചികില്‍സ തേടാന്‍ അനുവദിക്കണമെന്ന മദനിയുടെ അപേക്ഷ അടുത്തയാഴ്‌ച കോടതി പരിഗണിക്കും.
ചികിത്സാര്‍ഥമുള്ള ജാമ്യക്കാലാവധി 22 ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ എം.എസ്. രാമയ്യ മെമ്മേറിയല്‍ സൂപ്പര്‍ സെപ്‌ഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള മദനിയെ നാളെ കണ്ണുപരിശോധനയ്‌ക്കായി അഗര്‍വാള്‍ സൂപ്പര്‍ സെപ്‌ഷ്യാലിറ്റ് ആശുപത്രിയിലെത്തിക്കും.
കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സിക്കുന്നതിനായി കേരളത്തില്‍ പോകാന്‍ അനുകവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























