അഭിമാനമായി മോഡി...ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും ഇന്ത്യയ്ക്ക് വേണ്ടി മരിക്കുകയും ചെയ്യുന്നവരാണെന്ന് നരേന്ദ്ര മോഡി

ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും ഇന്ത്യയ്ക്ക് വേണ്ടി മരിക്കുകയും ചെയ്യുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായ അവരാരും തന്നെ സ്വന്തം രാജ്യത്തിന് ദോഷം വരണമെന്ന് ചിന്തിക്കില്ലെന്നും മോഡി വ്യക്തമാക്കി. സി.എന്‍.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അല്‍ഖ്വയ്ദ നമ്മുടെ രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെ അനീതിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ അവരുടെ താളത്തിന് തുള്ളുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്.
അടുത്ത ആഴ്ചത്തെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയും യു.എസുമായി തന്ത്രപരമായ സഖ്യം രൂപവത്കരിക്കുമെന്ന് മോഡി പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മില്‍ പല കാര്യങ്ങളില്‍ സാമ്യതയുണ്ട്. കഴിഞ്ഞ കുറച്ച് ശതാബ്ദങ്ങളായി രണ്ട് കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളേയും അമേരിക്ക സ്വീകരിക്കാറുണ്ടെന്നതാണ് ഒന്നാമത്തെ കാര്യം. ലോകത്തിന്റെ ഏത് കോണിലും ഒരിന്ത്യക്കാരനുണ്ടന്നതാണ് രണ്ടാമത്തേത്. ഇതാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കമുള്ള പ്രത്യേകതകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഡല്‍ഹിയിലും വാഷിങ്ടണിലും മാത്രമായി ഒതുങ്ങില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























