മഹാരാഷ്ട്രയില്‍ ബിജെപി -സേന പോര് അയഞ്ഞു തുടങ്ങി : സമവായത്തിന് ശ്രമം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിജഭനത്തെ ചൊല്ലി തര്‍ക്കിച്ചു നില്‍ക്കുന്ന ബിജെപിയും ശിവസേനയും തമ്മിലുള്ള പോര് അയഞ്ഞു തുടങ്ങി. ഇരു കക്ഷികളും സമവായത്തിലേക്ക് എത്തുന്നതായി സൂചനയുണ്ട്. ഇന്നലെ വൈകി ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സീറ്റ് വിഭജനത്തിന് പുതിയ ഫോര്‍മുല മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുണ്ട്. സേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുബാഷ് ദേശായിയുമാണ് ബിജെപി നേതാവ് ഒ.പി മാഥൂരുമായു ചര്‍ച്ച നടത്തിയത്. സാധ്യമായ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തതായി മാഥൂര്‍ പറഞ്ഞു.
പുതിയ സമവായ പ്രകാരം കഴിഞ്ഞ 25 വര്‍ഷമായി ഇരുകക്ഷികളും സ്ഥിരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സീറ്റുകളില്‍ കുറച്ച് പരസ്പരം കൈമാറും. ബിജെപി പതിവായി തോല്‍ക്കുന്ന 19 സീറ്റുകള്‍ സേനയ്ക്കു നല്‍കും. പകരം സേന 59 സീറ്റുകളില്‍ 32 എണ്ണം ബിജെപിക്ക് നല്‍കണം. ഇതിനോട് സേന പൂര്‍ണ്ണമായും വഴങ്ങിയിട്ടില്ലെങ്കിലൂം ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടാകുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ തങ്ങള്‍ക്കാണ് ആധിപത്യം എന്ന് പറയുന്ന സേന ഒരിഞ്ചു പോലും പിന്നോട്ടു പോകാന്‍ തയാറല്ലായിരുന്നു. അതെസമയം മൊഡി തരംഗത്തിന്റെ അലയൊലികളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപി പതിവിലും കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത്. ഒക്‌ടോബര്‍ 15നാണ് വോടെട്ടുപ്പ്. ആകെയുള്ള 288 സീറ്റുകളില്‍ 135 സീറ്റെങ്കിലും വേണമെന്ന നിലപാടാണ് ബിജെപിക്ക്. എന്നാല്‍ 119ല്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് സേന പറയുന്നു. അവസാനവട്ട ചര്‍ച്ചയില്‍ 125 ല്‍ ഒത്തുതീര്‍പ്പുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. 2009 ല്‍ സേന 169 സീറ്റുകളിലും ബിജെപി 119ലുമാണ് വിജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























