നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്തു

നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയുള്‍പ്പെടെയുള്ള നാലംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദിന് അടുത്ത് ബന്‍സിലാപെട്ടിലാണ് മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്ന സംഘം പിടിയിലായത്. ഗാന്ധിനഗര്‍ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
പണത്തിന് ആവശ്യം നേരിട്ടപ്പോള്‍ വെങ്കടലക്ഷ്മി എന്ന സ്ത്രീ തന്റെ 15 ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ 20,000 രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗംഗാധര്‍ റെഡ്ഡി, ശ്രീദേവി എന്നീ ഏജന്റുമാര്‍ മുഖേനയാണ് കച്ചവടം ഉറപ്പിച്ചത്.
മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് നാലംഗ സംഘം പിടിയിലായത്. കുട്ടിയെ ശിശുക്ഷേമ വകുപ്പധികൃതര്‍ക്ക് കൈമാറി. പിടിയിലായ ഏജന്റുമാര്‍ മുന്‍പും ഇത്തരം കേസുകളില്‍ പങ്കാളികളാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























