ഏഷ്യന്‍ ഗെയിംസ് ; പുരുഷന്‍മാരുടെ ജൂഡോയിലും ബാഡ്മി്‌ന്റെണിലും ഇന്ത്യ പുറത്ത്

ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ജൂഡോ, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളില്‍ ഇന്ത്യ പുറത്തായി. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യ മങ്ങുന്ന കാഴ്ചയാണ് ഉണ്ടായത്. ഷൂട്ടിങിലെ മികച്ച വിജയത്തിനു പിന്നാലെയാണ് ജൂഡോ, ബാഡ്മിന്റണ്‍ ഇന്ങ്ങളില്‍ പുറത്തായത്.
പുരുഷന്മാരുടെ 60 കിലോ ജൂഡോ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ നവ്‌ജോത് ചന്ന പുറത്തായി. മംഗോളിയയുടെ ഗന്‍ബതിനോടാണ് ചന്ന പരാജയപ്പെട്ടത്. കുവൈറ്റിന്റെ അബ്ദുള്ള അല്‍മരാഘിയെ പരാജയപ്പെടുത്തിയാണ് നവ്‌ജോത് ചന്ന പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. വനിതകളുടെ 48 കിലോ ജൂഡോയില്‍ ഇന്ത്യയുടെ സുശീലയും പുറത്തായി.
പുരുഷന്മാരുടെ ബാഡ്മിന്റണിലും ഇന്ത്യ പരാജയപ്പെട്ടു. സൗത്ത് കൊറിയക്കെതിരേ 30 നാണ് ഇന്ത്യ പരാജയപ്പെട്ടത്. ഡബിള്‍സ് സഖ്യങ്ങളായ ബി. സുമീത് റെഡ്ഡി മനു അത്രി, കെ.ശ്രീകാന്ത് പി. കശ്യപ് സഖ്യമാണ് പരാജയപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ് പി. കശ്യപ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























