കാശ്മീര്‍ അതിര്‍ത്തിക്കപ്പുറം നുഴഞ്ഞുകയറാനായി തീവ്രവാദികള്‍ കാത്തിരിക്കുന്നുവെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട്

കാശ്മീര്‍ അതിര്‍ത്തിക്കപ്പുറത്ത് നുഴഞ്ഞുകയറാന്‍ സജ്ജരായി 200ഓളം തീവ്രവാദികള്‍ കാത്തു നില്‍ക്കുന്നതായി ഇന്ത്യന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തിയേറിയ ആയുധങ്ങളുമായാണ് സംഘം കാത്തിരിക്കുന്നതെന്ന് ലഫ്്റ്റനന്റ് ജനറല്‍ സുബ്രത സാഹ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീര്‍ താഴ്‌വരയില്‍ പ്രളയത്തിനിടെയിലും തീവ്രവാദികളെ തുരത്താന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ലഫ്.ജനറല്‍ സുബ്രതാ സഹ പറഞ്ഞു.
പ്രളയത്തിന്റെ മറവില്‍ അതിര്‍ത്തിയില്‍ കടന്നുകയറാനാണ് തീവ്രവാദികളുടെ ശ്രമം. ഇതിനകം നടന്ന ശ്രമമെല്ലാം സൈന്യം തകര്‍ത്തിട്ടുണ്ട്. താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ഉത്സാഹത്തോടെ കാത്തിരിക്കുകയാണ്. എന്നാല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം അവരുടെ പ്രതീക്ഷ തകര്‍ത്തു. പ്രളയത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. എന്നാല്‍ അത് സുരക്ഷയെ ഒരുതരത്തിലും ബാധിക്കാതെ തങ്ങള്‍ ശ്രദ്ധിച്ചുവെന്നും സുബ്രതാ സഹ അറിയിച്ചു.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റത്തിന് പലശ്രമങ്ങളുമുണ്ടായി. അവ സൈന്യം തകര്‍ത്തുവെന്നു മാത്രമല്ല, അഞ്ചോളം തീവ്രവാദികളെ വധിക്കുകയും ചെയ്തു. രാജ്‌വാര്‍ വനമേഖലയില്‍ ഉമര്‍ ഭട്ട് എന്ന വിദേശ തീവ്രവാദിയെ ഏറ്റുമുട്ടലില്‍ വധിച്ചതായും സുബ്രതാ സഹ കൂട്ടിച്ചേര്‍ത്തു.പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായും സൈന്യം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























