എടിഎമ്മില്‍ നോട്ടുമഴ: 200 രൂപയ്‌ക്ക് ചെന്നപ്പോള്‍ കിട്ടിയത് 1.5 ലക്ഷം

ഹൈദരാബാദിലെ ഒരു എ.ടി.എമ്മില്‍ നിന്ന് 200 രൂപയെടുക്കാന്‍ വേണ്ടി ചെന്ന മൂന്നു സുഹൃത്തുക്കള്‍ എടിഎം നടത്തിയ നോട്ടഭിഷേകം കണ്ട് ഞെട്ടിപ്പോയി. വെള്ളിയാഴ്‌ച രാത്രി എസ് ആര്‍ നഗറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ എടിഎം കൗണ്ടറില്‍ കസ്റ്റമര്‍ ആവശ്യപ്പെടുന്നതിനു മുമ്പേ 1.5 ലക്ഷം രൂപ ലഭിച്ചു.
സുഹൃത്തിലൊരൊള്‍ കാര്‍ഡ് ഇട്ടശേഷം കാഷ് വിത്തഡ്രോവല്‍ ബട്ടണ്‍ അമര്‍ത്തിയപ്പോഴേയ്‌ക്കും കാഷ് ട്രേ തുറന്ന് 1.5 ലക്ഷം രൂപ നിലത്താകെ വിതറപ്പെട്ടു.
നോട്ടഭിഷേകം കണ്ട് സ്‌തംഭിതരായി നിന്ന കൂട്ടുകാര്‍ ഉടന്‍ 100 ല്‍ വിളിച്ച് പോലീസിനെ വരുത്തി. എസ് ആര്‍ നഗര്‍ സ്റ്റേഷനില്‍ നിന്നെത്തിയ പോലീസുകാര്‍ ബാങ്ക് അധികൃതരെ അറിയിച്ചു. സംഭവം നടന്ന എടിഎമ്മില്‍ സെക്യൂരിറ്റിയും ഇല്ലായിരുന്നു.
https://www.facebook.com/Malayalivartha


























