ചൈനീസ് നുഴഞ്ഞു കയറ്റത്തിനു തടയിടാന് ലഡാക്കില് വന് ഇന്ത്യസേന എത്തി

ചൈനീസ് നുഴഞ്ഞു കയറ്റത്തിനു അറുതി വരുത്തുവാനായി ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ പ്രതിരോധം. 15 ബറ്റാലിയന്‍ സൈന്യത്തെയാണ് ലഡാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചത്. ഫ്‌ളാഗ് മീറ്റിംഗും ഫലം കാണാതെ വന്നതിനെ തുടര്‍ന്നാണ് ചൈനീസ് നുഴഞ്ഞുകയറ്റം നിയന്ത്രിക്കാന്‍ ഇന്ത്യ ശക്തമായി സൈന്യത്തെ വിന്യസിപ്പിച്ചത്.
ആയിരത്തിലധികം വരുന്ന സൈനികരാണ് ചുമാര്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈനയെ അനുവദിക്കില്ല. നിലവില്‍ എന്തുവേണമെങ്കിലും സംഭവിക്കാവുന്ന ഒരു സാഹചര്യമാണുള്ളതെന്നും ചൈനീസ് സേന പിന്മാറിയാല്‍ ഘട്ടം ഘട്ടമായി ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്നും സൈനികവ്യത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ അതിര്‍ത്തി സമാധാനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന വിഷയമാണെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ചൈനീസ് സേന ഇന്ത്യന്‍ മേഖലയില്‍ നിന്നും ആദ്യം പിന്മാറി. എന്നാല്‍ ജിന്‍പിങ് സന്ദര്‍ശനം അവസാനിപ്പിച്ച് പോയതോടെ ചൈനീസ് സേന വീണ്ടും അതിര്‍ത്തി ലംഘനം നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























