സര്‍ക്കാര്‍ ന്യൂസുകള്‍ ഇനി ആദ്യം ആകാശവാണിക്കും ദൂരദര്‍ശനും

സര്‍ക്കാര്‍ വിവരങ്ങള്‍ സംബന്ധിച്ച ബ്രേക്കിങ് ന്യൂസുകള്‍ ഇനി മുതല്‍ ആദ്യം ദൂരദര്‍ശനിലും ആകാശവാണിയിലും നല്‍കാന്‍ തീരുമാനം. ദൂരദര്‍ശനില്‍ ഫ്‌ളാഷ് പോയ ശേഷം മാത്രമെ വിവരം മറ്റു ചാനലുകള്‍ക്ക് നല്‍കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വന്‍ മത്സരം നേരിടുന്ന മാധ്യമ രംഗത്ത് ദൂരദര്‍ശനും ആകാശവാണിയും ഒന്നു മങ്ങി നില്‍ക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം ദൂരദര്‍ശനും റേഡിയോയ്ക്കും നല്ല കൈത്താങ്ങായി.
സര്‍ക്കാര്‍ സംബന്ധിയായ കാര്യങ്ങളിലെ വിവരങ്ങള്‍ ആദ്യം ദൂരദര്‍ശന് നല്‍കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ബിമല്‍ ജല്‍ക്കാ എല്ലാ വകുപ്പു മേധാവികള്‍ക്കും കത്തു നല്‍കിയതായാണ് വിവരം. പ്രധാനമന്ത്രിയുടെ വിദേശ പര്യടനം, മന്ത്രിമാരുടെ എക്‌സ്‌ക്ലൂസിവ് അഭിമുഖങ്ങള്‍ എന്നിവ സര്‍ക്കാര്‍ ചാനലുകള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്വകാര്യ ചാനലുകളുടെ മത്സരത്തിനിടയില്‍പ്പെട്ട് മങ്ങിപ്പോയ ദൂരദര്‍ശനെയും റേഡിയോയെയും രക്ഷിക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























