ആദ്യ ജ്വലനം വിജയകരം, മംഗള്‍യാന്‍ നിര്‍ണായക ഘട്ടം പിന്നിട്ടു

ശാസ്ത്രലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം മംഗള്‍യാന്‍ നിര്‍ണായക ഘട്ടം പിന്നിട്ടു. മാര്‍സ് ഓര്‍ബിറ്റല്‍ വിഷന്‍ എന്ന മംഗള്‍യാന്റെ നാലാമത്തെ ഗതിമാറ്റവും ലാം എന്‍ജിന്റെ പരീക്ഷണ പ്രവര്‍ത്തിപ്പിക്കലും വിജയം. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലിക്വിഡ് അപ്പോജി മീറ്റര്‍ എന്ന ലാം എന്‍ജിനെ ജ്വലിപ്പിച്ചത്. പരീക്ഷണാര്‍ഥം നാലു സെക്കന്‍ഡ് മാത്രമാണ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചത്.
എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കി 12 മിനിട്ടിനു ശേഷമാണ് പേടകത്തില്‍ നിന്നു വിവരം ലഭിച്ചത്. ഇതോടെ ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ മംഗള്‍യാന്‍ പൂര്‍ണസജ്ജമായി. ചൊവ്വയുടെ സ്വാധീന മണ്ഡലത്തിലാണ് മംഗള്‍യാന്‍ ഇപ്പോള്‍. മംഗള്‍യാന്റെ സഞ്ചാരപഥത്തില്‍ ഇപ്പോള്‍ നേരീയ വ്യത്യാസം വരുത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ലാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്ലാന്‍-ബി എന്ന പേരില്‍ ബദല്‍ സംവിധാനവും പേടകത്തില്‍ ഒരുക്കിയിരുന്നു. ത്രസ്റ്ററുകള്‍ എന്ന ചെറിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് ലാമിനു പകരം ജ്വലനം നടത്താനിരുന്നത്.
ബുധനാഴ്ചയാണ് രാജ്യം കാത്തിരിക്കുന്ന നിര്‍ണായക ദിനം. അന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17ന് ദൗത്യം തുടങ്ങും. വാര്‍ത്താവിനിമയത്തിന് മീഡിയം ഗെയിന്‍ ആന്റിന ഉപയോഗിച്ചാണ് തുടക്കം. ഭൂമിയില്‍ നിന്ന് 12 മിനിറ്റിലേറെയെടുക്കും സന്ദേശം മംഗള്‍യാനില്‍ എത്താന്‍. അവിടെ നിന്ന് എന്തെങ്കിലും പ്രതികരണം അറിയാന്‍ അരമണിക്കൂറോളം കാത്തിരിക്കേണ്ടതായും വരും. ലാം എന്‍ജിന്‍ വിപരീത ദിശയില്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ വേഗം കുറച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
ബുധനാഴ്ച നടക്കുന്ന ചെറിയൊരു ഗ്രഹണവും ഉപഗ്രഹത്തെ ബാധിക്കും. ഈ സമയത്ത് സന്ദേശവിനിമയം നടക്കില്ല. അതിനാല്‍ അന്നു നടത്തേണ്ട കാര്യങ്ങള്‍ ഭൂമിയില്‍ നിന്നു നിയന്ത്രിക്കാതെ ഉപഗ്രഹത്തില്‍ നിന്നു തന്നെ നിയന്ത്രിക്കും. അതിനുള്ള എല്ലാ വിവരങ്ങളും മംഗള്‍യാനില്‍ എത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























