മേനക ഗാന്ധിയെ വിമര്‍ശിച്ച ബിജെപി എംപിയുടെ വീടിനു നേരെ ആക്രമണം

മനേക ഗാന്ധിയെ വിമര്‍ശിച്ച ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബി.ജെ.പി പ്രവര്‍ത്തകള്‍ കല്ലെറിഞ്ഞു. മനേക ഗാന്ധിയുടെ മകനും ബി.ജെ.പി എം.പിയുമായ വരുണ്‍ ഗാന്ധിയുടെ അനുയായികളാണ് കല്ലെറിഞ്ഞത്.
അലഹബാദ് എം.പി ശ്യാം ചരണ്‍ ഗുപ്തയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിയെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മകനെ വേണ്ടിയുള്ള പ്രസ്താവനയെ വിമര്‍ശിച്ച് ശ്യം ചരണ്‍ രംഗത്ത് വന്നിരുന്നു.
മനേക ഗാന്ധി ഈ ആവശ്യം ഉന്നയിച്ചാല്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി മറ്റ് നേതാക്കളും രംഗത്ത് വരുമെന്നായിരുന്നു ശ്യാം ചരണ്‍ ഗുപ്തയുടെ വിമര്‍ശനം.
എന്നാല്‍ ശ്യാം ചരണ്‍ ബോധപൂര്‍വ്വം വരുണ്‍ ഗാന്ധിയെ അപമാനിച്ചു എന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ കല്ലെറിയിയുകയായിരുന്നു. എം.പി മാപ്പ് പറയണമെന്നും വരുണ്‍ അനുകൂലികള്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























