യെദ്യൂരപ്പയെ താഴെയിറക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ തുണച്ചത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലുള്ളള അചഞ്ചല വിശ്വാസം

കര്‍ണാടക തെരഞ്ഞടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലയാളി വാര്‍ത്ത ലേഖകന്‍ ഡി.കെ. ശിവകുമാറിനെ മൂകാംബികയില്‍ കണ്ടിരുന്നു. ചണ്ഡിക ഹോമം നടത്തുന്നതിനാണ് അദ്ദേഹം മൂകാംബികയിലെത്തിയത്. തികഞ്ഞ ദേവീ ഭക്തനായ ശിവകുമാറിനെ സംബന്ധിച്ചടത്തോളം ദേവി തന്നെയാണ് ഇക്കുറിയും തുണച്ചത്. സമയം കിട്ടുമ്പോഴെല്ലാം ശിവകുമാര്‍ മൂകാംബികയിലെത്താറുണ്ട്.
സമയദോഷങ്ങള്‍ തീര്‍ക്കാനും ശത്രുക്കളെ നിഗ്രഹിക്കാനും അത്യുത്തമമാണ് ചണ്ഡികാ ഹോമം. മൂകാംബികയിലെ ഏറ്റവും പ്രധാനപ്പെട്ട പൂജയാണിത്. ചണ്ഡികാ ഹോമം നടത്താനെത്തിയ ശിവകുമാര്‍ രണ്ട് ദിവസം പൂര്‍ണമായും കൊല്ലൂരിലുണ്ടായിരുന്നു. അതിരാവിലെ തന്നെ അദ്ദേഹം ക്ഷേത്രത്തിലെത്തും. ചണ്ഡികാ ഹോമം നടക്കുന്ന സ്ഥലത്ത് തന്നെ മന്ത്രങ്ങളും പ്രാര്‍ത്ഥനയുമായിരിക്കും. കര്‍ണാടകത്തിലെ ഭരണാധികാരികളെല്ലാം ആഡംബര പ്രിയരാണ്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അവര്‍ സഞ്ചരിക്കാറുള്ളത്. എന്നാല്‍ കൊല്ലൂരിലെത്തിയ ശിവകുമാറിന് അങ്ങനെയൊന്നുമായിരുന്നില്ല.
പ്രതിസന്ധി എത്ര വലുതായാലും അതില്‍ കുലുങ്ങാത്ത നേതാവാണ് ശിവകുമാര്‍. ഒരിക്കല്‍ കുമാരിസ്വാമിക്കെതിരെ നിലകൊണ്ട ശിവകുമാര്‍ ഇക്കുറി അദ്ദേഹത്തിന്റെ രക്ഷകനായി. ഇരുവരും വൊക്കലിഗ സമുദായക്കാരാണ്. എന്നാല്‍ അതിന്റെ സ്‌നേഹം അവര്‍ തമ്മിലുണ്ടായിരുന്നില്ല. ഈഗിള്‍ടണ്‍ റിസോര്‍ട്ടാണ് അദ്ദേഹത്തിന്റെ പ്രിയ ഇടം. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും എം എല്‍ എ മാരെ രഹസ്യമായി താമസിപ്പിച്ചതും ശിവകുമാറാണ്. തന്റെ ദേവി തനിക്കൊപ്പം നില്‍ക്കുമ്പോള്‍ ഒന്നും സംഭവിക്കില്ലെന്നാണ് ശിവകുമാര്‍ പറയുന്നത്.
നിരവധി അഴിമതി കേസുകള്‍ ശിവകുമാറിന്റെ പേരിലുണ്ട്. കേന്ദ്രത്തില്‍ ബിജെപി വരുമ്പോഴെല്ലാം ശിവകുമാറിനെ ഉപദ്രവിക്കും. നിരവധി തവണ അദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്തു. എന്നാല്‍ അതിലൊന്നും ശിവകുമാറിനെ തളര്‍ത്താനാവില്ല. കാരണം കോണ്‍ഗ്രസില്‍ ആണത്തം ഉള്ള ചുരുക്കം നേതാക്കളില്‍ ഒരാളാണ് ശിവകുമാര്‍. അദ്ദേഹത്തെ രാജ്യത്തെ ഇലക്ഷന്‍ ഏല്‍പ്പിച്ചാലും കോണ്‍ഗ്രസ് നിഷ്പ്രയാസം നേടികൊണ്ടുവരും. തനിക്കൊപ്പം നില്‍ക്കുന്ന എം എല്‍ എ മാര്‍ ഒരിടത്തും പോകില്ലെന്ന് ശിവകുമാര്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അതാണ് പിന്നീട് തെളിഞ്ഞത്. കുമാരസ്വാമി മന്ത്രിസഭയില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടത്തേക്ക് ശിവകുമാര്‍ എത്തിച്ചേരുമെന്ന് ഉറപ്പാണ്. മന്ത്രിയായ ശേഷവും ശിവകുമാര്‍ കൊല്ലൂരിലെത്തുമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha


























