അമേരിക്ക സന്ദര്‍ശന വേളയില്‍ മോഡിയുടെ ഭക്ഷണം ചായയും നാരങ്ങവെള്ളവും

അമേരിക്ക സന്ദര്‍ശിക്കാനിരിക്കുന്ന നരേന്ദ്ര മോഡി അവിടെ നിന്നും ആഹാരം കഴിക്കില്ല. നവരാത്രി വ്രതം അനുഷ്‌ഠിക്കുന്നതിനെ തുടര്‍ന്നാണിത്. സെപ്‌തംബര്‍ 25ന് വൈകീട്ട് യു.എസില്‍ പോകുന്ന പ്രധാനമന്ത്രി ഒക്ടോബര്‍ ഒന്നിന് തിരിച്ചെത്തും. സെപ്‌തംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്നുവരെയാണ് നവരാത്രി ആഘോഷങ്ങള്‍.
വെള്ളം,ചായ, നാരങ്ങാവെള്ളം എന്നിവ മാത്രമായിരിക്കും മോഡി കഴിക്കുക. അതേ സമയം അദ്ദേഹത്തിന്റെ ഉപവാസം ഒരുതരത്തിലും ഔദ്യോഗിക പരിപാടികള്‍ക്ക് തടസമാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളവും ചായയും മാത്രമായിരിക്കും അദ്ദേഹം ഭക്ഷിക്കുക. കഴിഞ്ഞ നാല് ദശാബ്ദക്കാലമായി അദ്ദേഹം മുടങ്ങാതെ നവരാത്രി വ്രതം അനുഷ്‌ഠിക്കാറുള്ളതാണെന്നും ഇത്തവണ യാത്രയിലാണെന്നു കരുതി ആ രീതിക്ക് മാറ്റം വരുത്താന്‍ മോഡി ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്തിയായിരുന്ന കഴിഞ്ഞ പതിമൂന്നു വര്‍ഷവും മോഡി നവരാത്രി സമയത്തുള്ള യാത്രകള്‍ ഒഴിവാക്കാറുണ്ടായിരുന്നു.
ന്യൂയോര്‍ക്കിലെ മഡിസണ്‍ സ്‌ക്വയറില്‍ നടക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍സിന്റെ റാലിയില്‍ മോഡി പങ്കെടുക്കും. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. സെപ്‌തംബര്‍ 29 ന് ഒബാമ മോഡിക്കായി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. അമേരിക്കാന്‍ സി.ഇ.ഒമാര്‍ അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിനായും ക്ഷണിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























