അരുണ്‍ജയ്റ്റിലിയുടെ ശരീരഭാരം മൂന്നാഴ്ച കൊണ്ട് 17 കിലോ കുറഞ്ഞു

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയിലെ മനസിലാക്കാനാവാത്ത വിധം അദ്ദേഹക്കിന്റെ ശരീരവണ്ണം കുറഞ്ഞിരിക്കുന്നു. ഒറ്റയടിക്ക് 17 കിലോയാണ് കുറഞ്ഞത്. ഭക്ഷണനിയന്ത്രണം, യോഗ എന്നിങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അരുണ്‍ജയ്റ്റ്‌ലി ഇതൊന്നുമല്ല ചെയ്തത്. അദ്ദേഹം ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിക്ക് വിധേയനായി. തനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത പ്രമേഹം നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച കൊണ്ടാണ് ജയ്റ്റിലിയുടെ തടി കുറഞ്ഞത്.
ശസ്ത്രക്രിയക്ക് ശേഷം ജെയ്റ്റ്‌ലിയുടെ രക്തത്തിലലെ പഞ്ചസാരയുടെ അളവ് നോര്‍മലായിരിക്കുന്നു. ക്രീയാറ്റിന്‍ അളവും കുറഞ്ഞിരിക്കുന്നു. ജെയ്റ്റിലിയുടെ കിഡ്‌നിക്ക് പ്രശ്‌നമില്ലെന്നതിന്റെ തെളിവാണ് ഇത്.
പ്രമേഹമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രമേഹത്തെ നിയന്ത്രിക്കാന്‍ മരുന്നു മുതല്‍ മന്ത്രം വരെ പരീക്ഷിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹം പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയാറില്ല. ഇതിനുള്ള പ്രധാന കാരണം ഭക്ഷണം നിയന്ത്രിക്കാന്‍ കഴിയാറില്ല എന്നതു തന്നെയാണ്.
ഒരാള്‍ക്ക് പ്രമേഹം വരുന്നതോടെ അയാളുടെ ജീവിതം അവസാനിച്ചുവെന്നാണ് പറയപ്പെടാറുള്ളത്. കാരണം പ്രമേഹം വരുന്നതോടെ ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരും. മുമ്പിലിരിക്കുന്ന മധുരപലഹാരങ്ങളെ നോക്കി കൊതിയൂറുകയേ പോംവഴിയുള്ളൂ. ഇതിനെക്കാള്‍ അപകടം ശാരീരികവും മാനസികവുമായി വരുന്ന അവസ്ഥകളാണ്. ശാരീരികമെന്നാല്‍ ലൈംഗികതയില്‍ താത്പര്യം കുറയും. മാനസികമെന്നാല്‍ ആത്മവിശ്വാസം ഇല്ലാതാകും. പ്രമേഹം വര്‍ധിക്കുന്നതോടം ലൈംഗിക മരവിപ്പ് ഉണ്ടാകാറുള്ള ധാരാളം പേരുണ്ട്. ലൈംഗിക മരവിപ്പ് ദാമ്പത്യ തകര്‍ച്ചക്ക് കാരണമാകാറുണ്ട്.
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ സര്‍ജറിക്ക് വിധേയമാകണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബോഡി മാസ് ഇന്‍ഡറ്റ്‌സ് 33 ന് മുകളിലുള്ളവര്‍ക്കും ശസ്ത്രക്രിയക്ക് വിധേയമാകണം. അമിതവണ്ണം കാരണം ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുളള സ്ത്രീകളും ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. ഓരോ മാസവും ഇന്ത്യയില്‍ 1800 ശസ്ത്രക്രിയകളെങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 75 വയസുവരെയുളള രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്താം. 40 വയസ്സുള്ളവര്‍ക്കും ശസ്ത്രക്രിയ വിജയകരമായി നടത്താവുന്നതാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രിക്രിയ കഴിഞ്ഞവര്‍ ഇന്‍സുലിന്‍ പോലും എടുക്കാറില്ല.
https://www.facebook.com/Malayalivartha

























