രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്യാന്‍ താനും കുടുംബാംഗങ്ങളും തയ്യാറാണെന്ന് ഭീകരര്‍ വധിച്ച സൈനീകന്റെ പിതാവ്

സ്വന്തം രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്യാന്‍ താനും കുടുംബാംഗങ്ങളും തയ്യാറാണെന്ന് ഔറംഗസേബിന്റെ പിതാവായ മുഹമ്മദ് ഹനീഫ് പറഞ്ഞത്. തന്റെ മകന്‍ ധീരനായ സൈനികനായിരുന്നുവെന്നും അതോടൊപ്പം രാജ്യത്തിനുവേണ്ടിയാണ് മകന്‍ ജീവന് വെടിഞ്ഞതെന്നും മുമ്പ് സൈനികനായിരുന്ന ഹനീഫ് ചൂണ്ടിക്കാട്ടി. ഔറംഗസേബിനെ സൈനികര്‍ തട്ടിക്കൊണ്ടുപോകുന്നതിന്‍ തൊട്ടുമുമ്പുവരെ സഹോദരന്‍ അസീം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കശ്മീരിലെ പൂഞ്ചിലേക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിച്ച അദ്ദേഹത്തോട് വാഹനം നിര്‍ത്താന്‍ ഭീകരര്‍ ആവശ്യപ്പെടുന്നത് അസീം കേട്ടിരുന്നുവെന്നും. സുരക്ഷാ പരിശോധനയ്ക്കായാണ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയാണെന്നാണ് അസീം കരുതിയത്. നിരായുധനായി സഞ്ചരിച്ച തന്റെ സഹോദരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുമെന്ന് കരുതിയില്ലെന്നുമാണ് സഹോദരന്‍ അസീം പറഞ്ഞത്.
ഒപ്പം ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ സമീര്‍ ടൈഗര്‍ അടക്കമുള്ളവരെ വധിച്ച സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനായിരുന്നു ഔറംഗസേബ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് പുല്വാമ ജില്ലയില്‍നിന്നാണ് കണ്ടെത്തിയത്. ഔറംഗസേബിന്റെ മരണത്തില്‍ നടുങ്ങിയ കുടുംബാംഗങ്ങള്‍ കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha























