Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദനിയെ പൂട്ടിയ ജയലളിതയ്ക്ക് മദനിയുടെ ജയിലില്‍ സുഖവാസം... കഴിക്കാന്‍ പാല്, ബ്രഡ്, കരിക്ക്; ആസ്വദിക്കാന്‍ കെ. ടിവി, സണ്‍ ടി.വി, ജയ ടിവി; ചൂടിന് എയര്‍ കൂളര്‍

03 OCTOBER 2014 10:23 PM IST
മലയാളി വാര്‍ത്ത.

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ 1998 മുതല്‍ നീണ്ട ഒന്‍പതു വര്‍ഷക്കാലം വിചാരണ തടവുകാരനായി തമിഴ്‌നാട്ടിലെ ജയിലില്‍ കഴിഞ്ഞ മദനി, ജയലളിതയുടെ മനസാക്ഷിയില്ലാത്ത പെരുമാറ്റത്തില്‍ വേദനിപ്പിച്ചിരുന്നു. ജാമ്യം പോലും നല്‍കാതെ ആദ്യം കോയമ്പത്തൂര്‍ ജയിലിലേക്കും പിന്നീട് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി സേലം സെന്‍ട്രല്‍ ജയിലിലേക്കും മാറ്റുകയായിരുന്നു. സേലത്താണ് മദനി കൂടുതലും പീഡിപ്പിക്കപ്പെട്ടത്. ഈ കാലയളവില്‍ ജയലളിതയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി. 

കേരളത്തിലെ അന്നത്തെ പ്രമുഖ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും പറഞ്ഞിട്ടും മദനിക്ക് ജാമ്യം അനുവദിച്ചില്ല. മാത്രമല്ല രോഗ ബാധിതനായ, വികലാംഗനായ മദനിക്ക് ചികിത്സാ സൗകര്യവും നിഷേധിച്ചിരുന്നു. ഇക്കാര്യം മദനി തന്റെ അടുപ്പക്കാരോട് വേദനപൂര്‍വം പറഞ്ഞിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മദനി തീവ്രവാദ ചിന്തയില്‍ നിന്നും മാറി മറ്റൊരു മനുഷ്യനായി എല്ലാം മറക്കാനും പൊറുക്കാനും പഠിച്ചു. 

എന്നാല്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ 2010 ല്‍ വീണ്ടും മദനി അകത്തായി. ബാഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ മദനി വീണ്ടും തെളിവുകളില്ലാതെ വിചാരണ തടവുകാരനായി. അവിടേയും ജാമ്യം നിഷേധിച്ചു. അവസാനം സുപ്രീം കോടതി ഇടപെട്ടതു കൊണ്ടു മാത്രം മദനിക്ക് ചികിത്സയ്ക്കായി ജാമ്യം കിട്ടി. 

എന്നാല്‍ മദനിയെ ഏറെക്കാലം വേട്ടയാടിയ ജയലളിത മദനി കഴിഞ്ഞ അതേ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയത് വിധിയുടെ വിധിയുടെ വിളയാട്ടം മാത്രം. മദനി പുറത്തും മദിനിയെ വേദനിപ്പിച്ച ജയലളിത അകത്തുമായി.
പക്ഷെ ഒരു വ്യത്യാസം മാത്രം. മദനിക്ക് ആ ജയിലില്‍ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിച്ചപ്പോള്‍ ജയലളിത ഇപ്പോള്‍ രാജകീയമായാണ് വാഴുന്നത്. കണ്ണിന്റെ കാഴ്ച പോയും ഒരുകാല്‍ നഷ്ടപ്പെട്ട് എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത മദനിയുടെ സങ്കടം കര്‍ണാടക സര്‍ക്കാര്‍ കണ്ടില്ല. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത എത്തിയപ്പോള്‍ രാജകീയ സ്വീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
പരപ്പന അഗ്രഹാര ജയിലിലെ വനിതാ സെല്ലിലാണ് ജയലളിതയുടെ പുതിയ താമസം. കഴിക്കാന്‍ സുഭിഷമായ ഭക്ഷണത്തിനൊപ്പം പാല്‍, ബ്രഡ്, കരിക്ക് എന്നിവയും നല്‍കുന്നുണ്ട്. ആസ്വദിക്കാനായി കെ. ടിവി, സൂര്യ ടിവി, ജയ ടിവി എന്നീ ചാനലുകളും ഇരുപത്തിനാലു മണിക്കൂറും അനുവദിച്ചിട്ടുണ്ട്. ചൂടില്‍ വിയര്‍ക്കാതിരിക്കാന്‍ കൂളറും വച്ചിട്ടുണ്ട്.

വായിക്കാനായി 5 പത്രങ്ങളും തമിഴ് മാസികളും നല്‍കുന്നുണ്ട്. കര്‍ണാടകയിലെ അതിഥിയെ പോലെയാണ് ജയലളിതയെ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ കാണുന്നത്. അവരെ പിണക്കാതെ ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുക്കാനാണ് ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവ്. ജയലളിതയ്ക്ക് അനുവദിച്ച സൗകര്യങ്ങളില്‍ ഒന്നു പോലും അനുവദിച്ചില്ലെങ്കിലും പരപ്പന അഗ്രഹാര ജയില്‍ മദനിയോട് നീതി കാണിച്ചില്ലെന്ന ആക്ഷേപനാണ് മദനിയെ സ്‌നേഹിക്കുന്നവര്‍ക്കുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends