Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേസ്ബുക്ക് മുതലാളിക്കും മോഡിയോട് ആരാധന

04 OCTOBER 2014 12:22 PM IST
മലയാളി വാര്‍ത്ത.

ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സൂക്കര്‍ബര്‍ഗിനും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആരാധന. സൂക്കര്‍ബര്‍ഗ്‌ ഇന്ത്യയിലെത്തുന്നത് മുന്‍ തീരുമാനപ്രകാരമുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമല്ല. ലോകം മുഴുവന്‍ ആരാധകരുള്ള നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അടുത്തു സംസാരിക്കണം. കൂടെ ഇന്ത്യന്‍ ജനതയോട് ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കൂ എന്ന് ഉപദേശീക്കാന്‍ കൂടിയാണ്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിലാണ് സൂക്കര്‍ബര്‍ഗ് പങ്കെടുക്കുന്നത്. 

ഇരുന്നൂറ് കോടി ജനസംഖ്യയുളള ഇന്ത്യയില്‍ 15% പേര്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ അധികം പേരും ഫേസ്ബുക്ക് ഉപയോക്താക്കളാണ് എന്നുള്ളത് സൂക്കര്‍ബര്‍ഗിന് അഭിമാനിക്കാവുന്ന സംഗതിയാണ്. മോഡേണായ നമ്മുടെ മോഡിയെ ഇത്രയും വലിയ മുതലാളിയായ സൂക്കര്‍ബര്‍ഗ് ആരാധിക്കാന്‍ പ്രധാന കാരണം അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് ഉപയോഗം തന്നെയാകാം. 

സോഷ്യല്‍ മീഡിയകളില്‍ കേമന്‍മാരായ ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ ഉപയോഗിക്കുന്ന അപൂര്‍വ്വം രാഷ്ട്രീയനേതാക്കളില്‍ ഒന്നാമനാണ് മോഡിയെന്നു കരുതാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പ്രചരണത്തിന് സോഷ്യല്‍ മീഡിയയെ നന്നായി ഉപയുക്തമാക്കിയ വ്യക്തിയാണ് മോഡി എന്ന കാര്യം എല്ലാവര്‍ക്കും അിറയാവുന്നതാണ്. അക്കാര്യം ബര്‍ഗും അറിഞ്ഞുകാണും.
അടുത്ത വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്റര്‍നെറ്റ് ഓര്‍ഗ് ഉച്ചകോടിയ്ക്ക് മുന്നോടിയായി \'മാക് കിന്‍സെ\' പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ 2012-13 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗം 22% ന്റെ വര്‍ദ്ധനവാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ചൈന (9%), അമേരിക്ക(7%), എന്നീ രാജ്യങ്ങളെക്കാള്‍ ഉയര്‍ വളര്‍ച്ചാനിരക്കാണിത്. എന്നാല്‍ ഇന്ത്യയില്‍ പശ്ചാത്തല സൗകര്യവികസനത്തിലെ പോരായ്മകളാണ് ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിക്കാതിരിക്കാനുളള പ്രധാനകാരണമായി റിപ്പോര്‍ട്ട് പറയുന്നത്.

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ വൈദ്യൂതീകരണം നടപ്പായിട്ടില്ലെന്നതും, 3ജിനെറ്റ്‌വര്‍ക്ക് സംവിധാനം പലയിടത്തും നടപ്പിലായിട്ടില്ല എന്നതും ഇന്റര്‍നെറ്റ് ഉപയോഗം കുറയാന്‍ കാരണമാണ്. എന്നാല്‍ ഇന്ത്യയിലെ കൗമാരക്കാര്‍ക്കിടയില്‍ മൂന്നിലൊരാള്‍ എന്ന കണക്കില്‍ സാങ്കേതികവിദ്യകളോട് ആഭിമുഖ്യം ഉളളവരും നൂതനമാര്‍ഗ്ഗങ്ങള്‍ സ്വായത്തമാക്കാന്‍ താല്‍പര്യമുളളവരുമാനെന്നതിനാല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ശോഭനമായ ഭാവിയാണുളളതെന്ന് കരുതപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends