Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഖ്യം പിരിഞ്ഞതില്‍ ശിവസേനയെ കുറ്റപ്പെടുത്തില്ല, താക്കറെയോടുള്ള ബഹുമാനം കൊണ്ടെന്ന് മോഡി

05 OCTOBER 2014 04:14 PM IST
മലയാളി വാര്‍ത്ത.

മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞതില്‍ ശിവസേനയെ കുറ്റപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയോട് ബഹുമാനം ഉള്ളതിനാല്‍ ശിവസേനയ്‌ക്കെതിരെ ഒന്നും പറയില്ലെന്നും മോഡി പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗില്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു പ്രചരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

ബാല്‍താക്കറെയുടെ ഓര്‍മകളോട് അനാദരവ് കാണിക്കാന്‍ താല്‍പര്യമില്ല. താക്കറെയുടെ സന്നിധ്യമില്ലാത്ത ആദ്യത്തെ വോട്ടെടുപ്പാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഡി പറഞ്ഞു.

1960 ലാണ് ഗുജറാത്ത് പിറവിയെടുത്തത്. അതുവരെ മഹാരാഷ്ട്രയുടെ ഭാഗമായിരുന്നു ഗുജറാത്ത്. ഇപ്പോഴും ഗുജറാത്ത് മഹാരാഷ്ട്രയുടെ ഇളയസഹോദരനെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പു പ്രചരണത്തിനു വേണ്ടി ഞാന്‍ ഇവിടെ വന്നിരുന്നു. അന്നു ഞാന്‍ നിങ്ങളോട് ബിജെപിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ നിങ്ങള്‍ ഞാന്‍ ചോദിച്ചതിനെക്കാള്‍ അധികം എനിക്ക് തന്നു. മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.

നര്‍മദ പദ്ധതിയും ജലസേചന സൗകര്യമില്ലായ്മയുമാണ് ഇവിടുത്തെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം. നര്‍മദ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മോഡി പറഞ്ഞു.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് മുംബയ് വിമാനത്താവളത്തിന് ശിവജിയുടെ പേര് നല്‍കിയത്. വിക്ടോറിയ ടെര്‍മിനസിനെ ഛത്രപതി ശിവജി ടെര്‍മിനസ് എന്ന് പുനര്‍നാമകരണം ചെയ്തതും വാജ്‌പേയി സര്‍ക്കാരാണെന്ന് മോഡി ഓര്‍മിപ്പിച്ചു. ശിവജിയുടെ ഗുണഗണങ്ങള്‍ പവാറിന് കിട്ടുമെന്ന് തോന്നുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജലസേചന നയങ്ങള്‍ പവാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ മഹാരാഷ്ടട്രയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നും മോഡി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends