അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം, അഞ്ച് പേര് കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരുക്ക്
ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. പാക് സേന കരാര്‍ ലംഘിച്ച് ജമ്മുകാശ്മീര്‍ മേഖലയില്‍ വെടിവെയ്പ്പ്. ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരുക്കേറ്റു. ജമ്മു കാശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഇന്ന് രാവിലെ ശക്തമായ വെടിവെയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര് സ്ത്രീകളാണ്. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ 10ാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പ്പ് തുടങ്ങിയ പാക് സേന പിന്നീട് ആക്രമണം ജനവാസകേന്ദ്രത്തിലേക്കും നടത്തുകയായിരുന്നു. പാക്കിസ്ഥാന് റേഞ്ചേഴ്സ് യാതൊരു പ്രകോപനവും കൂടാതെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അര്‍ധരാത്രി 1.30 മുതലാണ് വെടിവെയ്പ്പ് തുടങ്ങിയത്. ശക്തമായ മോട്ടോര്ഷെല്ലിങ്ങും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും ജമ്മുവിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്നലെ പൂഞ്ച് ജില്ലയിലെ മെന്തര്‍, സാജിയാന്‍ പ്രദേശങ്ങളില്‍ പാക് സേന നാല് തവണ ഷെല്ലാക്രമണം നടത്തി. ഒരു വീടും പാക്കിസ്ഥാന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പാക് വെടിവെയ്പ്പിന് ഇന്ത്യ ഉചിതമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha