Widgets Magazine
06
Apr / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാൻ ജനത സന്തുഷ്ടർ, ബി ജെ പി നുണ പറയുന്നുവെന്ന് ശരത് പവാർ; പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

16 SEPTEMBER 2019 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജനടിച്ച് അകത്താവല്ലേ മോനേ!; വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു

ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി;. ദില്ലിയിലെ പൗരത്വ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്; ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചേക്കാം; എഎപിയും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കെപിസിസി ഭാരവാഹി പട്ടിക തയ്യാറായി; പട്ടികയിലുള്ളത് ആകെ 47 പേർ; കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരും

ചീഫ് സെക്രട്ടറി രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

എൻപിആർ ചോദ്യങ്ങളോട് പ്രതിക്കരിക്കരുത് ; വീടുകയറി ബോധവൽക്കരണത്തിന് ഒരുങ്ങി സിപിഎം

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ പാകിസ്ഥാനെ പുകഴ്ത്തി പറഞ്ഞ് കുടുക്കിലായിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരിക്കൽ പാകിസ്ഥാനിൽ പോയപ്പോൾ തനിക്ക് കിട്ടിയ സ്വീകരണത്തെ പറ്റിയുള്ള കാര്യമാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താനില്‍ നിന്ന് മികച്ച സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും പാകിസ്താനികള്‍ സന്തോഷവാന്മാരാണെന്നും ശരത് പവാര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മുംബൈയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി എന്‍സിപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശരത് പവാര്‍ ഈ കാര്യം പറഞ്ഞത്. പ്രസ്താവനയ്ക്ക് പിന്നാലെ പവാറിന് നേരെ രൂക്ഷമായ വിമര്‍ശങ്ങളാണ് ഉയർന്നിരിക്കുന്നത്. പവാറിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു : ''താന്‍ ഒരിക്കല്‍ പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. പാകിസ്താനിലെ ജനങ്ങള്‍ സന്തുഷ്ടരല്ല എന്നത് തെറ്റായ ധാരണയാണ്. പാകിസ്താനെ കുറിച്ച്‌ നിലവിലെ ബിജെപി സര്‍ക്കാര്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നുണകള്‍ പരത്തുകയാണ്''.

പാകിസ്ഥാനെ പുകഴ്ത്തി പറയുക മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ടും നടക്കുന്ന കേന്ദ്രത്തിന് എതിരെ പവാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ഒരു ന്യൂനപക്ഷ സംസ്ഥാനത്തെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ മനോഭാവം കശ്മീര്‍ താഴ്വരയില്‍ തീവ്രവാദം വര്‍ധിക്കുന്നതിന് കാരണമാകുക മാത്രമേയുള്ളൂവെന്നും എന്നും ശരത് പവാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. ദേശീയതയുടെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ ചിലര്‍ ലക്ഷ്യമിടുകയാണ് എന്നും പവാര്‍ ആരോപിക്കുകയുണ്ടായി. ഇന്ത്യക്കാരനാണ് എന്ന് തെളിയിക്കാന്‍ ചില കാര്യങ്ങള്‍ പറഞ്ഞേ പറ്റൂ എന്നത് ശരിയല്ലെന്നും പവാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ ശരത് പവാറിന്റെ പാക് അനുകൂല പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത് എത്തുകയുണ്ടായി. എന്തിനാണ് പാകിസ്താനെ ഇങ്ങനെ പ്രശംസിക്കുന്നതെന്നും പാകിസ്താനില്‍ നിന്ന് എന്‍സിപിയിലേക്ക് ആളുകളെ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയുണ്ടോയെന്നും ശിവസേന പരിഹസിക്കുകയുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്താനെ പ്രകീര്‍ത്തിക്കുന്നതെന്തിനെന്ന് ശിവസേനാ വക്താവ് മനീഷ കായന്ദെ ചോദിച്ചു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി പവാര്‍ വന്നിരുന്നു. താന്‍ പാക് സര്‍ക്കാരിനെ പ്രശംസിച്ചിട്ടില്ലെന്നും ബിജെപി സര്‍ക്കാര്‍ പാകിസ്താനെ കുറിച്ച്‌ നുണ പ്രചാരണം നടത്തുകയാണെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹത്തിൻറെ വിശദീകരണം. അതേസമയം നിരവധി പേരാണ് അടുത്തിടെയായി എന്‍ സി പി വിട്ട് ബിജെപിലേക്ക് വന്നത്. മുതിര്‍ന്ന നേതാവ് സതാര ഉദയന്‍ രാജെ ഭോസലെ, മുന്‍ എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ഭാസ്‌കര്‍ എന്നിവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയുണ്ടായി. എന്‍സിപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഈ കൊഴിഞ്ഞു പോക്ക് നൽകിയത് . ഇതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ ഈ മാസം 17 മുതല്‍ പര്യടനം നടത്താനാണ് എന്‍സിപിയുടെ പദ്ധതി. ഇതിനിടെയാണ് പാക് അനുകൂല പ്രസ്താവന പവാര്‍ നടത്തിയത്. സംഭവം വിവാദമായതോടെ നിരവധി നേതാക്കളാണ് പവാറിനെതിരെ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (21 minutes ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (37 minutes ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (40 minutes ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (48 minutes ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (50 minutes ago)

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി  (58 minutes ago)

കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....  (1 hour ago)

എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍  (1 hour ago)

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.   (1 hour ago)

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള  (1 hour ago)

കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ  (1 hour ago)

രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ  (1 hour ago)

ലോക്​ഡൗണ്‍ അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ​ൻ; കൊവിഡ് വൈറസ് പടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏ‍ര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടം മാത്രമേ പിന്‍വലിക്കാവൂ എന്ന് സര്‍ക  (1 hour ago)

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു; ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു  (2 hours ago)

Malayali Vartha Recommends