നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത ബാനര്‍ജിയും തേജസ്വി യാദവും തമ്മിൽ കൂടിക്കാഴ്ച നടത്തി... ബംഗാളില്‍ ബിജെപിയെ തടയാന്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്...

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച ഉണ്ടായത്.
തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ലാലു പ്രസാദ് യാദവിന്റെ തീരുമാനമാണ് മമതയ്ക്കുള്ള പൂര്‍ണ്ണ പിന്തുണ.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
ബംഗാളിലെ ബിഹാറി സമൂഹത്തോട് മമതയ്ക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ബിഹാറിലെ പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അവഗണിച്ചു കൊണ്ട് ആര്‍ജെഡി നേതാവ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് വളരെ ശ്രദ്ധേയമാണ്.
കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യമായിട്ടാണ് ഇത്തവണ ബംഗാളില്‍ മത്സരിക്കുന്നത്. തേജസ്വി യാദവിന്റെ പിന്തുണയില്‍ സന്തോഷം പ്രകടിപ്പിച്ച മമത തങ്ങള്‍ ഇരുവരും പോരാടുകയാണെന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha























