Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാന ന​ഗരിയിലെ സിപിഎം സാധ്യതാ പട്ടിക പുറത്തുവിട്ടു... തീപാറിക്കാൻ ഒരുങ്ങി ഇടതുപക്ഷം.... എംഎല്‍എമാർ ഉൾപ്പടെയുള്ള പട്ടികയാണ് പുറത്തായത്...

03 MARCH 2021 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച; മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയില്‍ പത്ത് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുക. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേര്‍ അടങ്ങിയ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്‌.

നേമത്ത് വി.ശിവൻ കുട്ടിക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8,671 വോട്ടുകൾക്കാണ് ശിവൻകുട്ടി ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനോട് പരാജയം നേരിട്ടത്. ഇക്കുറി ഇതേ മണ്ഡലത്തിൽ തന്നെയാണ് ഒരിക്കൽ കൂടി പോരാട്ടത്തിന് തുനിഞ്ഞിരിക്കുകയാണ്.

ആറ്റിങ്ങൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാർ തുടരാനാണ് സാധ്യതയുള്ളത്. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷം പട്ടിക സംസ്ഥാന നേതൃത്വത്തിനു കൈമാറും.

 

തിരുവനന്തപുരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ മത്സരിച്ചത്.

രാജുവിനെ സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിനു താൽപര്യം. രണ്ടു തവണ മത്സരിച്ചതിനാലാണ് ആറ്റിങ്ങൽ എംഎൽഎ ബി. സത്യനെ ഒഴിവാക്കാൻ ആലോചിക്കുന്നത്. പകരം ഒ.എസ് അംബികയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്.

സത്യന് ഒരവസരം കൂടി നല്‍കണമോയെന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കും. എന്നാൽ, പട്ടികയിൽ സത്യന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.

തിരുവനന്തപുരത്തെ 14 നിയമസഭാ മണ്ഡലങ്ങളിൽ ചിറയിൻകീഴും നെടുമങ്ങാടും സിപിഐയും തിരുവനന്തപുരത്ത് ജനാധിപത്യകേരള കോൺഗ്രസും കോവളത്ത് ജനതാദൾ എസുമാണ് എൽഡിഎഫിൽ നിന്ന് മത്സരിക്കുന്നത്. അരുവിക്കരയില്‍ കെ.എസ് ശബരീനാഥനെതിരെ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ മധുവിനെ മത്സരിപ്പിക്കും.

പൂർണ്ണ പട്ടിക ഇങ്ങനെയാണ്...

വാമനപുരം- ഡി.കെ.മുരളി
ആറ്റിങ്ങൽ- ബി. സത്യൻ, ഒ.എസ്.അംബിക, വി.എ.വിനീഷ്
വർക്കല- വി. ജോയി
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത്
കാട്ടാക്കട- ഐ.ബി.സതീഷ്
നെയ്യാറ്റിൻകര- കെ. ആൻസലൻ
പാറശ്ശാല- സി.കെ.ഹരീന്ദ്രൻ
അരുവിക്കര- വി.കെ.മധു, ഷിജുഖാൻ, ശൈലജാ ബീഗം, എ.എ.റഹീം
നേമം- വി. ശിവൻകുട്ടി, ആർ.പാർവതീ ദേവി

തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാം എന്നതാണ് ചരിത്രം. ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വോട്ടർമാരായതിനാൽ രാഷ്ട്രീയത്തിലെ അടവുമുറകൾ വോട്ടർമാർക്കിടയിൽ അത്ര വിലപ്പോകാത്ത ജില്ല കൂടിയാണിത്.

വ്യക്തമായ രാഷ്ട്രീയ, സാഹചര്യവിശകലനത്തോടെയാണ് ഇവിടെ വിധിയെഴുത്ത്. ശക്തൻമാരെ ദുർബലരാക്കിയും അപ്രതീക്ഷിത സ്ഥാനാർഥികളെ വിജയിപ്പിച്ചും വോട്ടെണ്ണൽ ദിനത്തെ ത്രസിപ്പിക്കുന്ന ചരിത്രം കൂടിയുണ്ട് തലസ്ഥാന ജില്ലയ്ക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (10 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (22 minutes ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (42 minutes ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (56 minutes ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (1 hour ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (1 hour ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (3 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (3 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (3 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (3 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (4 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (4 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (4 hours ago)

Malayali Vartha Recommends