Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഏറ്റുമാനൂരിനെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷം; കേരള കോൺഗ്രസ് ഏറ്റുമാനൂരിൽ മത്സരിച്ചാൽ ജിം അകല്‌സ് സ്വതന്ത്രനാകാൻ സമ്മർദം ; കോട്ടയം ജില്ലയിൽ യുവജന നേതാക്കളെ അവഗണിക്കുന്നുവെന്ന് കടുത്ത പരാതി

05 MARCH 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

തുടർച്ചയായി കേരള കോൺഗ്രസ് തോറ്റുകൊണ്ടിരിക്കുന്ന ഏറ്റുമാനൂർ സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിനു നൽകാനുള്ള നീക്കത്തിൽ പാർട്ടിയിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് തന്നെ സീറ്റ് ഏറ്റെടുക്കുകയും, യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുകയും ചെയ്തില്ലെങ്കിൽ യുവ കോൺഗ്രസ് നേതാവ് ജിം അലക്‌സിനെ തന്നെ സ്വതന്ത്രനായി മത്സര രംഗത്ത് ഇറക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സമ്മർദം. കേരള കോൺഗ്രസാണ് ഏറ്റുമാനൂരിൽ മത്സരിക്കുന്നതെങ്കിൽ ജിം തന്നെ സ്വതന്ത്രനായി രംഗത്ത് ഇറങ്ങണമെന്ന സമ്മർദമാണ് ശക്തമായിരിക്കുന്നത്.

കോട്ടയം ജില്ലയിൽ യുവജന നേതാക്കളെ അവഗണിക്കുന്നുവെന്ന കടുത്ത പരാതിയാണ് ഏറ്റുമാനൂരിൽ നിന്നും ഉയരുന്നത്. ജനകീയ അടിത്തറയും സ്വീകാര്യതയും ഉള്ള നേതാക്കൾക്ക് കോൺഗ്രസിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണമാണ് ജനകീയകൂട്ടായ്മ ഉന്നയിക്കുന്നത്. 25 വർഷങ്ങളോളമായി മുന്നണി മര്യാദയുടെ പേരിൽ കേരള കോൺഗ്രസിന് സീറ്റ് വിട്ടുകൊടുത്ത കോൺഗ്രസ് വീണ്ടും രാഷ്ട്രീയ അടിമത്വത്തിലേക്ക് ആത്മാർത്ഥതയുള്ള കോൺഗ്രസുകാരെ തള്ളിവിടുകയാണ് എന്ന ആക്ഷേപമാണ് ജനകീയ കൂട്ടായ്മ ഉന്നയിക്കുന്നത്.

സഹോദരൻ ബാബു ചാഴികാടൻ മരിച്ചപ്പോൾ അവിചാരിതമായി രാഷ്ട്രീയ സൗഭാഗ്യം കൈവരിച്ച തോമസ് ചാഴികാടൻ 2011 , 2016 പൊതു തിരഞ്ഞെടുപ്പുകളിൽ ഏറ്റുമാനൂരിൽ സുരേഷ് കുറിപ്പിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ കേരള കോൺഗ്രസ് പിളർപ്പിന് ശേഷവും നിയോജക മണ്ഡലത്തിൽ ദുർബലമായ ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുക്കും എന്നാണ് യുഡിഎഫ് വൃത്തങ്ങളിൽ ഉള്ള സൂചന.

അഥവാ സീറ്റ് കിട്ടുകയാണെങ്കിൽ ലതികാ സുഭാഷ്, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പറഞ്ഞുകേൾക്കുന്നത്. ഇവരെക്കാൾ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസിൽനിന്ന് ഉയർന്നുവരേണ്ടത് ജിം അലക്‌സിനെ പോലുള്ള കരുത്തരായ സംഘാടകർ ആണെന്നാണ് ജനകീയകൂട്ടായ്മ വിലയിരുത്തുന്നത്.

 

 

2015 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഏറ്റെടുത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജിം അലക്‌സ് മത്സരിച്ചിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ ജിം നേരിയ വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. പാർട്ടി നേതൃത്വം പ്രത്യേക താല്പര്യം എടുത്താണ് ജിമ്മിനെ തിരികെ പാർട്ടിയിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം അർഹതപ്പെട്ട പരിഗണന അദ്ദേഹത്തിന് പാർട്ടിക്കുള്ളിൽ കൊടുത്തില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിട്ടും, ഏറ്റവും ആത്മാർത്ഥമായി പാർട്ടിക്ക് വേണ്ടി നിലകൊണ്ട് പാർട്ടി സ്ഥാനാർത്ഥിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടി കൊടുക്കുവാൻ അക്ഷീണം പ്രവർത്തിച്ച ഈ യുവ നേതാവിനെ പാർട്ടി സംഘടനാ പദവികളിലേക്ക് പോലും പരിഗണിക്കുന്നില്ല എന്നത് നിഷ്പക്ഷമതികളായ ആളുകൾക്കു പോലും കോൺഗ്രസ് നേതൃത്വത്തോട് എതിർപ്പ് ഉണ്ടാകുന്നതിനു കാരണമാകുന്നു. പാർട്ടി മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തിൻറെ പേര് ഉയർന്നു വന്നെങ്കിലും കാര്യങ്ങൾക്ക് തീരുമാനമായിട്ടില്ല.

അതുകൊണ്ടുതന്നെ പാർട്ടി നേതൃത്വത്തിന് ഒരു ഷോക്ക് ട്രീറ്റ്‌മെൻറ് കൊടുക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ജിം അലക്‌സ് സ്വതന്ത്ര സ്ഥാനാർത്ഥി ആകണമെന്ന് സമ്മർദ്ദം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. യുവജന നേതാക്കളെ പരിഗണിക്കുന്നു എന്നു വരുമ്പോൾ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലുള്ള ചില പേരുകളാണ് ഏറ്റുമാനൂരിൽ പറഞ്ഞു കേട്ടത്.

അതു കൊണ്ട് തന്നെ കണ്ണടച്ച് ഇരുട്ടാക്കുന്ന നേതൃത്വത്തിന് കണ്ണ് തുറക്കാൻ പര്യാപ്തമായ രാഷ്ട്രീയ നീക്കം എന്നനിലയിലാണ് ഇദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരു വിഭാഗം ആളുകൾ നിർബന്ധിക്കുന്നത്.

ജോസഫ് ഗ്രൂപ്പിന് സീറ്റ് ലഭിക്കുകയാണെങ്കിൽ കോൺഗ്രസ് വോട്ടുകൾ മുഴുവൻ ജിമ്മിന് ലഭിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഏറ്റുമാനൂരിലെ നിഷ്പക്ഷ വോട്ടുകൾ പരിചിതനായ ഒരു യുവ പൊതു പ്രവർത്തകൻ എന്ന നിലയിൽ സമാഹരിക്കാനായാൽ വിജയം പോലും അപ്രാപ്യമല്ല എന്നും ഇവർ അവകാശപ്പെടുന്നു.

ഏതായാലും ജിം അലക്‌സ് സ്വതന്ത്ര സ്ഥാനാർത്ഥി ആയാൽ യുഡിഎഫിന് അത് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ഒരു പതിറ്റാണ്ടായി കൈവിട്ടുപോയ ഏറ്റുമാനൂർ സീറ്റ് തിരികെ പിടിക്കാൻ ഉള്ള സുവർണ്ണ അവസരം യുഡിഎഫ് നേതൃത്വം യാഥാർത്ഥ്യബോധത്തോടെ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ഉയർത്തി ജിം അലക്‌സ് എന്ന യുവനേതാവ് മത്സരരംഗത്ത് വരുമോ എന്ന് കാത്തിരുന്നു കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (7 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (14 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (20 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends