Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പശ്ചിമബംഗാളിൽ മുൻ തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി ബിജെപിയിൽ ചേർന്നു... അക്രമങ്ങളിലും അഴിമതിയിലും മനസ്സുമടുത്തുള്ള തീരുമാനം... സമ്മർദ്ദത്തിൽ മമതാ സഖ്യം...

06 MARCH 2021 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പശ്ചിമബംഗാളിൽ ബിജെപി-തൃണമൂൽ വിവാദങ്ങൾ ചൂടുപിടിക്കുകയാണ്. പല തരത്തിലുള്ള വെല്ലുവിളികൾക്കും വാ​ഗ്വാദങ്ങൾക്കും ഒടുവിൽ ഇപ്പോൾ പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയുണ്ടായി. മുൻ റെയിൽവേ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ ദിനേഷ് ത്രിവേദി പാർട്ടി വിട്ടു. പാർട്ടി വിട്ട് ദിനേഷ് ത്രിവേദി ബിജെപിയിലാണ് ചേർന്നത്.

തൃണമൂൽ വിട്ട ദിനേഷ് ത്രിവേദി ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ചകൾ മാത്രം ശേഷിക്കേയാണ് ദിനേഷ് ത്രിവേദി മറുകണ്ടം ചാടിയിരിക്കുന്നത്.

താൻ കാത്തിരുന്ന സുവർണ നിമിഷമാണ് ഇതെന്ന് ബിജെപിയിൽ ചേർന്നതിന് ശേഷം ദിനേഷ് ത്രിവേദി പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുട സാന്നിധ്യത്തിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ത്രിവേദി ബിജെപി അംഗത്വം സ്വീകരിച്ചത്.

ത്രിവേദി തെറ്റായ പാർട്ടിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ശരിയായ പാർട്ടിയിലെത്തിയെന്നും ത്രിവേദിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രസം​ഗത്തിൽ ജെ. പി. നഡ്ഡ പറഞ്ഞു.

ബംഗാളിൽ നിന്ന് മൂന്ന് വട്ടം രാജ്യസഭയിലെത്തിയ ദിനേഷ് ത്രിവേദി ഫെബ്രുവരി പന്ത്രണ്ടിനാണ് സഭയിൽ നിന്ന് രാജി വച്ചത്. പശ്ചിമബംഗാളിൽ നടക്കുന്ന അക്രമങ്ങളിലും അഴിമതിയിലും ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ തനിക്ക് മനസ്സുമടുത്തതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ത്രിവേദിയെ പാർട്ടി രാജ്യസഭയിലെത്തിക്കുന്നത്. അഴിമതിയുടെയും അക്രമങ്ങളുടെയും മാതൃകയായല്ല പശ്ചിമബംഗാൾ നിൽക്കേണ്ടതെന്നും സംസ്ഥാനത്തിന് നിരവധി കഴിവുകളുണ്ടെന്നും അത് പാഴായി പോകാൻ അനുവദിക്കരുതെന്നും ത്രിവേദി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നടനും, മുൻ എംപിയുമായ മിഥുൻ ചക്രവർത്തിയും ബിജെപിയിലേക്ക് നീങ്ങുകയാണ്. നാളെ പശ്ചിമബംഗാളിൽ പ്രധാനമന്ത്രിക്കൊപ്പം മിഥുൻ ചക്രവർത്തി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുമെന്ന് ബിജപി ബംഗാൾ ഘടകം അറിയിച്ചിട്ടുണ്ട്.

സുവേന്ദു അധികാരി ഉൾപ്പടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് എംപിമാരും, സംസ്ഥാന മന്ത്രിമാരും, എംഎൽഎമാരും ഉൾപ്പടെ നിരവധി പേരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനവും ഉണ്ടാകും.

 

 

അതേസമയം, തൃണമൂൽ കോൺഗ്രസ് 291 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടത് – കോൺഗ്രസ് – ഐഎസ്എഫ് സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. ബംഗാൾ ആദ്യ ഘട്ടം വോട്ടെടുപ്പിനായി ഉണർന്നു കഴിഞ്ഞു.

8 ഘട്ടങ്ങളിലേക്കുമുള്ള എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചാണ് തൃണമൂൽ കളത്തിലിറങ്ങിയത്. ബിജെപി ആദ്യ 2 ഘട്ടങ്ങൾക്കുള്ള സ്ഥാനാർഥികളെയാണ് ഇന്നു പ്രഖ്യാപിക്കുക. ഇടത് – കോൺഗ്രസ് – ഐഎസ്എഫ് സഖ്യത്തിലെ തർക്കങ്ങൾ കാരണമാണു സീറ്റ് ധാരണ വൈകിയത്. സ്ഥാനാർഥികളെ അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും.

ബംഗാളിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നന്ദിഗ്രാമിലാവും നടക്കുക. 2011ൽ അധികാരത്തിലെത്താൻ മമതയെ ഏറെ സഹായിച്ച സുവേന്ദു അധികാരി മമതയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയാകുമെന്നാണ് അറിയുന്നത്.

എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ അഭിപ്രായം നിർണായകമാണ്. തൃണമൂലിന്റെ സിറ്റിങ് എംഎൽഎയായ സുവേന്ദു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (12 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (5 hours ago)

Malayali Vartha Recommends