സി.പി.എം എസ്.ഡി.പി.ഐക്ക് തുല്യമായ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ; എന്നിട്ടാണ് അമിത് ഷാ വര്‍ഗീയവാദിയാണെന്ന് പിണറായി പറയുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍

സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എം എന്ന പാര്‍ട്ടി മലബാറില്‍ എസ്.ഡി.പി.ഐ ആയി മാറിയിരിക്കുകയാണ് . സി.പി.എം എസ്.ഡി.പി.ഐക്ക് തുല്യമായ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പൊന്നാനി പോലൊരു മണ്ഡലത്തില്‍ പോലും ഹൈന്ദവ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സി.പി.എമ്മിന് കഴിയാതായി. എന്നിട്ടാണ് അമിത് ഷാ വര്‍ഗീയവാദിയാണെന്ന് പിണറായി പറയുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.
കുറ്റ്യാടി മണ്ഡലത്തിലും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കാതെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു . അമിത് ഷാ മുസ് ലിം വിരുദ്ധനാണെന്നാണ് പിണറായി പറയുന്നത്. അദ്ദേഹം മകളെ മുസ് ലിമിന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നോ എന്നും സ്വപ്ന സുരേഷുമായി ആര്‍ക്കായിരുന്നു ബന്ധമെന്നും സുരേന്ദ്രന്‍ ചോദിക്കുകയുണ്ടായി.
പിണറായി വിജയന്‍ ഒരു കൊലപാതക കേസിലെ പ്രതിയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. 'കൊലപാതക കേസില്‍ പ്രതിയായ മുഖ്യമന്ത്രിയാണ് കേന്ദ്ര മന്ത്രി അമിത്ഷാക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ തലയില്‍ മുണ്ടിട്ട് പോയത് കേരളം കണ്ടതാണ്. അമിത് ഷായിക്കെതിരേ ഉയര്‍ന്ന ആരോപണളില്‍ ഒരു തെളിവുമില്ലെന്നും കേസ് വിചാരണ കൂടാതെ കോടതി തള്ളിക്കളഞ്ഞതുമാണ്. എന്നിട്ടാണ് കൊലക്കേസില്‍ പ്രതിയായ പിണറായി അമിത് ഷായ്‌ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു .
https://www.facebook.com/Malayalivartha