മുഖ്യമന്ത്രി മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുകയാണ്; ശംഖുംമുഖത്ത് ഞാന്‍ പ്രസംഗിക്കാം, പിറ്റേ ദിവസം താങ്കള്‍ ഒരു വലിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കണമെന്ന് അമിത് ഷാ പിണറായിയോട് പറഞ്ഞു;ആരോപണ ശരങ്ങളെറിഞ്ഞ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത്.മുഖ്യമന്ത്രി മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുകയാണെന്നും പിണറായിയുടേയും അമിത്ഷായുടേയും പ്രസംഗങ്ങള്‍ എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്കിടയില്‍ സി പി എമ്മും ബി ജെ പിയും പുകമറ സൃഷ്ടിക്കുന്നു .
കോവളത്തെ സി പി എം ഓഫിസ് ബി ജെ പി ഓഫിസ് ആയതില്‍ മുഖ്യമന്ത്രി ഉത്തരം പറയണമെന്നും മുല്ലപ്പളളി വ്യക്തമാക്കി. കോണ്‍ഗ്രസ് മുക്ത കേരളമാണ് ബി ജെ പിയും സി പി എമ്മും ലക്ഷ്യമിടുന്നതെന്നും സ്വര്‍ണക്കടത്തിലെ ദുരൂഹ മരണം അമിത് ഷാ എന്തിന് മറച്ചുവച്ചുവെന്ന് പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ആത്രമല്ല ശംഖുംമുഖത്ത് ഞാന്‍ പ്രസംഗിക്കാം, പിറ്റേ ദിവസം താങ്കള്‍ ഒരു വലിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കണമെന്ന് അമിത് ഷാ പിണറായിയോട് പറഞ്ഞതായും മുല്ലപ്പളളി ആരോപിക്കുകയുണ്ടായി. അവസരവാദികള്‍ കോണ്‍ഗ്രസ് വിട്ടുപോകും. അത് വടവൃക്ഷത്തിലെ ഇലകള്‍ കൊഴിയും പോലെയാണ്. നേമത്ത് ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുമെന്നും മുല്ലപ്പളളി വ്യക്തമാക്കി.
ആളുകളെ കബളിപ്പിക്കാനാണ് അമിത് ഷായും പിണറായിയും നാടകം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു. എന്തുകൊണ്ട് സ്വര്‍ണക്കടത്ത് അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് അമിത് ഷാ പറയണമെന്നും .
അമിത് ഷാ മാലാഖ ചമയേണ്ട. അദ്ദേഹത്തിന്റെ ഗിരി പ്രസംഗമൊന്നും കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. . ജനങ്ങള്‍ക്ക് ചോദ്യങ്ങളല്ല ഉത്തരമാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
അഭിപ്രായ സര്‍വേകള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് നടത്തുന്നത്. അതില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്ബില്‍ പാലക്കാട് തന്നെ മത്സരിക്കും. കെ പി സി സി അധ്യക്ഷന്‍ മത്സരിക്കില്ല. എം പിമാര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. .
https://www.facebook.com/Malayalivartha