Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...

പിജെയ്ക്കുവേണ്ടി ഉയരുന്ന മുറവിളികൾ പിണറായുടെ നെഞ്ചിടിപ്പ് കൂട്ടുമ്പോൾ; പിണറായുടെ നെഞ്ചിൽ സ്ഥാപിച്ച ആ കൂറ്റൻ ഫ്ലെക്സ് ബോർഡ്, ധർമ്മടത്ത് പുകയുന്ന പ്രധിഷേധങ്ങൾ, ഇതിന്റെ യാഥാർഥ്യവുമായി കെ എം ഷാജഹാൻ രാഗത്ത്

25 MARCH 2021 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

 

കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ, ഈ മണ്ഡലം സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണെന്ന് നമുക്കറിയാം. ആ മണ്ഡലത്തിൽ തന്നെ സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളിലൊന്നായ ആർവി മെട്ട എന്നുപറയുന്ന ഒരു സ്ഥലത്ത് ഒരു കൂറ്റൻ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ആ ഫ്ലെക്സ് ബോർഡിൽ ഉള്ള ചിത്രം മറ്റാരുടേയുമല്ല കണ്ണൂരിലെ ഏറ്റവും സമുന്ന നേതാവായിട്ടുള്ള പി ജയരാജന്റെയാണ്. ആ ഫ്ലെക്സ് ബോര്ഡില് പറയുന്നത് ഇങ്ങനെയാണ്, 'ഞങ്ങളുടെ ഉറപ്പാണ് പിജെ'- അതിനടിയിൽ ഒരു വാളിന്റെ പടവുമുണ്ട്. ഈ വാക്കുകൾ അർത്ഥഗർഭമാണ് എന്ന് നമ്മൾ മനസിലാക്കണം. കാരണം, ഉറപ്പാണ് എൽഡിഎഫ് എന്നുള്ളതാണ് എൽഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ വാചകം. തുടർഭരണം ഉറപ്പാണ് എന്ന് സൂചിപ്പിക്കുന്നതിനുള്ള വാചകമാണിത് എന്ന് കെ എം ഷാജഹാൻ പറയുകയുണ്ടായി.

കേരളത്തിൽ അങ്ങോളമിമിങ്ങോളം എൽഡിഎഫ് തീഷ്ണവും തീവ്രവുമായിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയിലാണ് സാക്ഷാൽ പിണറായി വിജയൻറെ മണ്ഡലമായിട്ടുള്ള ധർമ്മടത്തെ ഒരു പ്രധാനപ്പെട്ട സിപിഎം ശക്തി കേന്ദ്രത്തിൽ ഉറപ്പാണ് പിജെ എന്ന വാചകവും ഫോട്ടോയുമായി ഫ്ലെക്സ് രൂപപ്പെടുന്നത്. അതിൽ പോരാളികൾ എന്നും എഴുതിയിട്ടുണ്ട്.

ഇതിനെ ചെറിയൊരു സംഭവമായി ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. കാരണം ഇത് പിണറായി വിജയൻറെ മണ്ഡലമാണ്. ആ മണ്ഡലത്തിൽ മത്സരിക്കുന്നതും പിണറായി വിജയൻ തന്നെയാണ്. കേരളത്തിലെ സിപിഎമ്മിന്റെ ഏക മുടിചൂടാമന്നൻ ചത്രാധിപതി മത്സരിക്കുന്ന മണ്ഡലത്തിൽ പി ജയരാജന്റെ ഒരു ഫ്ലെക്സ് വരുമ്പോൾ അത് എങ്ങനെയാണ് നമ്മൾ ചർച്ചചെയ്യാതിരിക്കുന്നത് എന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ ചോദിക്കുകയുണ്ടായി.

കണ്ണൂർ ജില്ലയിൽ ഇന്ന് ഏറ്റവും അവമതിക്കപ്പെടുന്ന, ഏറ്റവും പിന്തള്ളപ്പെട്ടിട്ടുള്ള ഒരു നേതാവാണ് പി ജയരാജൻ. ആരാണ് ഈ പി ജയരാജൻ? പി ജയരാജൻ ദേശാഭിമാനിയുടെ മാനേജരായി വന്നു, പിന്നീട് കൂത്തുപറമ്പിൽ അധികം തവണ എംഎൽഎ ആയി, 2011 മുതൽ 2018 വരെ കണ്ണൂരിന്റെ ജില്ലാ സെക്രട്ടറിയായി വിരാജിച്ച നേതാവാണ് പി ജയരാജൻ. ആ സമയത്ത് പി ജയരാജനുള്ള പിന്തുണ വലിയ തോതിൽ വർധിച്ചുവെന്നും പറഞ്ഞു വലിയ തോതിലുള്ള ആരോപണങ്ങൾ ഉണ്ടായി. പി ജയരാജനെ പുകഴ്ത്തി കൊണ്ട് കാസറ്റ് അന്ന് ഇറങ്ങി, അതിൽ അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ വരുകയും അത് അന്ന് സംസ്ഥന കമ്മറ്റിയിൽ ചർച്ചകൾ വരികയും അത് അവസാനം പി ജയരാജനെ ശാസിക്കുന്ന നിലയിൽ വന്നെത്തുകയും ചെയ്തിരുന്നു. പിന്നെ പിജെ ആർമി വരെ ഒരുലക്ഷത്തിലധികം ആളുകളെ ഉൾപെടുത്തികൊണ്ട് ഉയർന്നുവന്നിരുന്നു.

അതിനെ തുടർന്ന് 2019-ൽ പി ജയരാജനെ വടകര മണ്ഡലത്തിലേക്ക് മത്സരിക്കാൻ പാർട്ടി നിയോഗിച്ചു. ആ മണ്ഡലത്തിൽ പി ജയരാജൻ മത്സരിക്കുമ്പോൾ അദ്ദേഹം രണ്ട് കൊലക്കേസിൽ സിബിഐ അന്വേഷണം നേരിട്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ഒന്ന് കതിരൂർ മനോജ് വധക്കേസിലും മറ്റൊന്ന് അരിയൽ ഷുക്കൂർ വധക്കേസിലും. അതിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവച്ചു. അങ്ങനെ വടകരയിൽ മത്സരിച്ചുവെങ്കിലും കെ മുരളീധരനോട് പി ജയരാജൻ പരാജയപെട്ടു.

അപ്പോൾ സ്വാഭാവികമായും അദ്ദേഹം രാജിവച്ച സ്ഥാനത്തോട്ട് തിരിച്ചുവരുമെന്ന് എല്ലാരും പ്രതീക്ഷിച്ചു. അതിനു കാരണമുണ്ട് ജയരാജനോടൊപ്പം കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച വി എം വാസവൻ മത്സരിച്ചു തോറ്റപ്പോൾ പഴയ സ്ഥാനത്തേക്ക് തിരിച്ചുവന്നിരുന്നു. പക്ഷേ, പി ജയരാജന് അത് സാധ്യമായില്ല അപ്പോൾ മുതൽ പാർട്ടി അയാളെ അവഗണിക്കുന്നു എന്ന് ചർച്ചയായി. അവസാനം പി ജയരാജന് ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകുന്നില്ല എന്ന സ്ഥിതി വന്നപ്പോൾ വിമർശനങ്ങൾ വലിയരീതിയിൽ ശക്തമായി.

പിജെ ആർമി സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള എതിർപ്പുമായി രംഗത്ത് വന്നു. പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റുകളുടെ താഴെ കമെന്റുകൾ പ്രത്യക്ഷപെട്ടു. സ്പോർട്സ് കൗണ്സിലിന്റെ വൈസ് പ്രസിഡന്റ് പി ജയരാജന് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്ഥാനം രാജിവച്ചു. അങ്ങനെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ കണ്ണൂർ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും കെ എം ഷാജഹാൻ വ്യക്തമായി പറയുകയുണ്ടായി.

എന്നാൽ, പിജെ ആർമിക്കെതിരെ പി ജയരാജൻ രംഗത്ത് വന്നു. താനും പിജെ ആര്മിയുമായി ഒരു ബന്ധവുമില്ലെന്നും, പിജെ ആർമി ഇനിയും ഇത് തുടർന്നാൽ ഞാൻ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് ഉയർന്നുവന്ന വിമർശനങ്ങൾ ഒരുവിധത്തിൽ അടക്കി നിർത്തിയതും. എന്നാൽ അതിനുശേഷം പി ജയരാജന് അഴീക്കോട് മണ്ഡലത്തിൽ പാർട്ടി ഒരു ചുമതല കൊടുത്തു.

പക്ഷേ, സിപിഎം അവിടെ സിപിഎമ്മിന്റെ സ്റ്റാർ ക്യാമ്പയിൻമാരുടെ പട്ടിക പുറത്തിറക്കിയത്. ആ പട്ടിക പുറത്തുവന്നപ്പോൾ പി ജയരാജനെകാളും ഒരുപാട് ജൂനിയർ ആയിട്ടുള്ളവരുടെ ലിസ്റ്റ് വന്നെങ്കിലും പി ജയരാജൻ അതിൽ ഉണ്ടായിരുന്നില്ല. അതോടുകൂടി പി ജയരാജനെ അവഗണിച്ചുവെന്നുള്ള വാർത്തകൾക്ക് കൂടുതൽ ശക്തിയാർജിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് സാക്ഷാൽ പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലത്തിൽ പിജിയെ അനുകൂലിച്ചുകൊണ്ട് ഒരു കൂറ്റൻ ഫ്ലെക്സ് ബോർഡ് ഉയർന്നുവന്നത്. ഇതിനെ ഒരിക്കലിം ചെറുതായി കാണാൻ കഴിയില്ലെന്നും കെ എം ഷാജഹാൻ പറയുകയുണ്ടായി. കണ്ണൂർ ജില്ലയിൽ പാർട്ടിക്കകത്ത് ഉരുത്തിരിഞ്ഞു വരുന്ന ശക്തമായ പ്രധിഷേധങ്ങളാണിത്. കൂടാതെ സിപിഎമ്മിന്റെ തട്ടകമായ കണ്ണൂർ ജില്ലയിൽ ഇത്തവണ ഒരു പ്രധാനപ്പെട്ട നേതാക്കൾക്ക് പോലും ഒരു സീറ്റില്ല എന്നത് വളരെ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.

എംവി ഗോവിന്ദൻ മാസ്റ്റർ തളിപ്പറമ്പിൽ മത്സരിക്കുന്നതൊഴിച്ചാൽ പികെ ശ്രീമതിക്ക് സീറ്റില്ല, എംവി ജയരാജന് സീറ്റില്ല, ഇപി ജയരാജന് സീറ്റില്ല അങ്ങനെ പ്രധാനപ്പെട്ട ഒരു നേതാക്കൾക്കും സീറ്റില്ല എന്ന് പറയുമ്പോൾ തന്നെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ നിൽക്കുന്നത് മീശ മുളക്കാത്ത ചെറിയ ചില്ലറ നേതാക്കന്മാരാണ് എന്നുള്ളത് ആയതുകൊണ്ടാണ് പിണറായി വിജയൻറെ മണ്ഡലത്തിൽ പിജെ ജയരാജനാണ് ഞങ്ങളുടെ ഉറപ്പ് എന്നുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ഉയർന്നുവരുമ്പോൾ സിപിഎമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത എത്രമാത്രമാണ് എന്നുള്ളതും ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതാണ് എന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ പറഞ്ഞു വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി  (37 minutes ago)

പിണറായിയെ തീർക്കാൻ കുഞ്ഞ് മാളിക പുറമിറങ്ങി ...! മുഖ്യനെ പറപ്പിച്ച് 8-ാം ക്ലാസുകാരി പിള്ളേര് വരെ ആട്ടി വിട്ടു ...!  (1 hour ago)

ടോൾ പിരിവ് വിലക്കിയ നടപടി... ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും  (2 hours ago)

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി  (2 hours ago)

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാച  (2 hours ago)

അമിത് ഷായുടെ വീട്ടില്‍ ഓടിക്കയറി പിണറായി വട്ടത്തിൽ 3G..! ദുബായി പോക്കിന് ആണിയടിച്ച് കേന്ദ്രം,കാരണം ഇത്  (3 hours ago)

തിരുവല്ല സ്വദേശി ഡാലസിൽ അന്തരിച്ചു  (3 hours ago)

ഡ്രൈഫ്രൂട്ട്സ് അച്ചാർ  (3 hours ago)

ജോസഫിന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്....  (3 hours ago)

കാരണമൊന്നും ചൂണ്ടിക്കാട്ടാതെ അനുമതി തള്ളി  (3 hours ago)

ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം... രണ്ട് മലയാളിയടക്കം നാലു മരണം‌  (4 hours ago)

വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു.... പ്രകോപിതനായ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലക്ക് അടിച്ചു...‌അച്ഛനെതിരെ കേസെടുത്ത് പോലീസ്  (4 hours ago)

പവന് 1360 രൂപയുടെ കുറവ്  (4 hours ago)

സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും  (4 hours ago)

പുഴയിൽ വയോധികനെ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവം  (4 hours ago)

Malayali Vartha Recommends