ഒരു ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി പിണറായിക്ക് തോന്നുന്നുവെങ്കിൽ നിങ്ങളുടെ രണ്ട് ചങ്കും, മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നില്ക്കുന്ന ശവംതീനി കഴുകന്റെതാണ്; നിങ്ങളുടെ ഈ ദുഷ്ടമനസ്സിനു തൃക്കാക്കരക്കാർ മറുപടി തരുക തന്നെ ചെയ്യും; കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ? ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ; മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ? ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ. മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ?
ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ. അതിനെ സാധൂകരിക്കുവാൻ വാടിയ്ക്കൽ രാമകൃഷ്ണൻ തൊട്ട് TP ചന്ദ്രശേഖരൻ വരെ എത്ര ഉദാഹരണമുണ്ട്. TPയെ അരുംകൊല ചെയ്ത ശേഷവും 'കുലംകുത്തി എന്നും കുലകുത്തി തന്നെ' എന്ന് പറഞ്ഞതടക്കം ക്രൂരമായ ആ നാവിൽ നിന്ന് വന്ന വിഷലിപ്തമായ എത്ര വാക്കുകൾ. KM മാണി മരിച്ചപ്പോൾ പൊട്ടിച്ചിരിയോടെ പത്രക്കാരെ കണ്ടത് ജോസ്മോൻ മറന്നാലും കേരളത്തിന് മറക്കാനാകില്ല.
ആ ശ്രേണിയിലെ ഒടുവിലെ നീചമായ വാക്കുകളാണ് ഇന്ന് തൃക്കാക്കരയിൽ പറഞ്ഞത്. തൃക്കാക്കരക്കാർ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച PT യെ ജയിപ്പിച്ചത് കൈയ്യബദ്ധമായി പിണറായിക്ക് തോന്നുന്നത് PT യുടെ നാവിന്റെ ചൂടറിഞ്ഞതുകൊണ്ടാണ്. പിണറായി ചെയ്ത കൊള്ളരുതായ്മകളെ പിച്ചിച്ചിന്തിയ PT മരിച്ച ശേഷവും ആ ഓർമ്മകൾ പിണറായിയെ വേട്ടയാടുന്നത് കൊണ്ട് കൂടിയാണ്.
പക്ഷേ ഒരു ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി പിണറായിക്ക് തോന്നുന്നുവെങ്കിൽ നിങ്ങളുടെ രണ്ട് ചങ്കും, മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നില്ക്കുന്ന ശവംതീനി കഴുകന്റെതാണ്. നിങ്ങളുടെ ഈ ദുഷ്ടമനസ്സിനു തൃക്കാക്കരക്കാർ മറുപടി തരുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha