കോൺഗ്രസ് പാർട്ടി തോൽവി മനസിലാക്കി; അതുകൊണ്ട് അവരുടെ സൈബർ ക്രിമിനൽ സംഘത്തെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ സ്വഭാവ ഹത്യയ്ക്കായി തയ്യാറാക്കിയിരിക്കുകയാണ്; ആരുടെയോ അശ്ലീല വീഡിയോ ഉപയോഗിച്ച് തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയെ നേരിടാനൊരുങ്ങുന്ന യുഡിഎഫിന്‍റെ അവസ്ഥ ലജ്ജ തോന്നേണ്ടതാണ്; കോൺഗ്രസിനെ വിമർശിച്ച് ഡിവൈഎഫ്ഐ

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ. അശ്ലീല വീഡിയോ പ്രചരണം കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തിന്‍റെ സ്വതസിദ്ധമായ തെരഞ്ഞെടുപ്പ് പ്രചാരണ വേലകളിൽ ഒന്ന് മാത്രമാണ്. കാലാകാലങ്ങളായി പയറ്റി തെളിഞ്ഞ അടവാണിതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർട്ടി തോൽവി മനസിലാക്കി. അതുകൊണ്ട് അവരുടെ സൈബർ ക്രിമിനൽ സംഘത്തെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ സ്വഭാവ ഹത്യയ്ക്കായി തയ്യാറാക്കിയിരിക്കുകയാണ്. ആരുടെയോ അശ്ലീല വീഡിയോ ഉപയോഗിച്ച് തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയെ നേരിടാനൊരുങ്ങുന്ന യുഡിഎഫിന്‍റെ അവസ്ഥ ലജ്ജ തോന്നേണ്ടതാണെന്ന് ഡിവൈഎഫ്ഐ ആക്രോശിച്ചു. നി
ർമ്മിത കള്ളങ്ങൾക്ക് ആവോളം ചാനൽ മുറികൾ നൽകുന്നുണ്ട്. വലതു പക്ഷ മാധ്യമങ്ങൾ യുഡിഎഫിന്‍റെ ഈ നീചമായ അശ്ലീല പ്രചരണം കണ്ടില്ലെന്ന് നടിക്കുകയാണ്. തങ്ങളുടെ ഇടത് വിരുദ്ധത ഊട്ടിയുറപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം വീടാക്രമിക്കുകയും കള്ള കഥകൾ മെനഞ്ഞു ആശുപത്രി വാസവുമനുഷ്ടിക്കുകയുമൊക്കെ ചെയ്ത് ശീലിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ മര്യാദയുടേയും രാഷ്ട്രീയ നൈതികതയുടേയും സകല സീമകളും ലംഘിച്ചു കൊണ്ടുള്ള പ്രചാരണത്തിലാണ് കടന്നിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുകയാണ്. അപവാദ പ്രചരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് സൈബർ സംഘത്തിനെതിരെ ഇടതു മുന്നണി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ നേതൃത്വം പറഞ്ഞു.
https://www.facebook.com/Malayalivartha