സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും കൊലപാതകങ്ങള്‍ നടത്താനും എസ്.ഡി.പി.ഐ ബോധപൂര്‍വം ശ്രമിക്കുകയാണ്; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എസ്.ഡി.പി.ഐ യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും കൊലപാതകങ്ങള്‍ നടത്താനും എസ്.ഡി.പി.ഐ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന് പിന്നാലെ എസ്.ഡി.പി.ഐ യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിട്ടുണ്ട്.
എസ്.ഡി.പി.ഐ യുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്യന്തം അപകടകരമാണെന്നു ചൂണ്ടിക്കാട്ടി നേരത്തേയും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരത് ഗൗരവമായി എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് എസ്.ഡി.പി.ഐ യുടെ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നു വ്യക്തമാക്കി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ആലപ്പുഴ റാലിയില്‍ പ്രകോപനപരവും അപകടകരവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടയില്‍ റാലിക്കിടെ ഒരു കുട്ടി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പോലീസ് നരനായാട്ട് നടത്തുകയാണെന്നാരോപിച്ച് പോപ്പുലര്‍ഫണ്ടും രംഗത്തുവന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചത് വിവാദമായിരുന്നു ഇതേത്തുടര്‍ന്ന് പതിനെട്ടുപേരെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്രു ചെയ്തിരുന്നു.
പരിപാടിയുടെ സംഘാടകരായ ആലപ്പുഴയിലെ പോപ്പുലര്‍ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. മത വിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ആലപ്പുഴ എസ്.പി. ഓഫീസിലേക്ക് പ്രകടനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha