കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.സി.ജോർജ്; പി.സി.ജോർജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.സി.ജോർജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. പി സി ജോർജ്ജിന് വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച് പ്രതികരണത്തിന് പൂർണ്ണരൂപം ഇങ്ങനെ:
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.സി.ജോർജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. പി.സി.ജോർജിന്റെ നാവിൽ നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേയെന്നാണ് പ്രാർഥന. ബി.ജെ.പി - CPM- പി.സി.ജോർജ് അച്ചുതണ്ട് തിരഞ്ഞെടുപ്പിലുണ്ട്. പി.സി.ജോർജിന്റെ മകനും ഒരു പ്രമുഖ CPM നേതാവിന്റെ മകനും ചേർന്ന് കൊച്ചിയിൽ തുടങ്ങിയ വക്കീൽ ഓഫീസിലാ ഗൂഡാലോചന നടക്കുന്നത്.
സി.പി.എമ്മാണ് വ്യാജ വീഡിയോയും വ്യാജ നിർമ്മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. LDF സ്ഥാനർഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതിൽ യഥാർഥ പ്രതികളെ പിടിച്ചാൽ സി.പി.എം നേതാക്കൾ അതിന്റെ പിന്നിലുണ്ടാകും. വികസനം ചർച്ച ചെയ്യണമെന്ന് പറഞ്ഞ് വന്നവർ അവർ ഉണ്ടാക്കിയ വ്യാജ വീഡിയോക്ക് ചുറ്റും കറങ്ങുകയാണ്.
വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് CPM ശ്രമം.ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ചെറുക്കും. പി.ടി.തോമസ് ജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും.
https://www.facebook.com/Malayalivartha