ബ്രിട്ടീഷുകാർ തകർത്തെറിഞ്ഞ ഒരു ഭൂപ്രദേശത്തെയാണ് കോൺഗ്രസ്സ് ഒരു രാജ്യമാക്കി മാറ്റിയത്; ചിന്നിച്ചിതറിക്കിടന്നിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ കോൺഗ്രസ് ഒരു കുടക്കീഴിൽ അണിനിരത്തി ഇന്ത്യയെ നിർമിച്ചു; ഒരു മൊട്ടുസൂചി പോലും നിർമിക്കാൻ ശേഷിയില്ലാതിരുന്ന ഇന്ത്യയെ ലോകത്തിലെ വൻശക്തിയാക്കി മാറ്റിയതും കോൺഗ്രസ് ആണ്; ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുത്തിട്ട് 75 വർഷങ്ങൾ തികയുന്നുവെന്ന് കെ സുധാകരൻ എം പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുത്തിട്ട് 75 വർഷങ്ങൾ തികയുന്നുവെന്ന സന്തോഷ വാർത്തയുമായി കെ സുധാകരൻ എം പി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുത്തിട്ട് 75 വർഷങ്ങൾ തികയുന്നു. ബ്രിട്ടീഷുകാർ തകർത്തെറിഞ്ഞ ഒരു ഭൂപ്രദേശത്തെയാണ് കോൺഗ്രസ്സ് ഒരു രാജ്യമാക്കി മാറ്റിയത് .
ചിന്നിച്ചിതറിക്കിടന്നിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ കോൺഗ്രസ് ഒരു കുടക്കീഴിൽ അണിനിരത്തി ഇന്ത്യയെ നിർമിച്ചു.ഒരു മൊട്ടുസൂചി പോലും നിർമിക്കാൻ ശേഷിയില്ലാതിരുന്ന ഇന്ത്യയെ ലോകത്തിലെ വൻശക്തിയാക്കി മാറ്റിയതും കോൺഗ്രസ് ആണ്. സ്വാതന്ത്ര്യത്തെ പറ്റി ആദ്യം പറഞ്ഞതും, പൂർണ്ണ സ്വാതന്ത്ര്യത്തെ പറ്റി രാജ്യം മുഴുവൻ പ്രചരിപ്പിച്ചതും കോൺഗ്രസ് നേതാക്കളാണ്. ആദ്യമായി പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചതും സർവ്വ സ്വതന്ത്ര ഭരണകൂടത്തെ പറ്റി സംസാരിച്ചതും കോൺഗ്രസ് തന്നെയാണ്.
വ്യാജ പ്രചാരണങ്ങളുമായി ചരിത്രത്തിലേക്ക് നുഴഞ്ഞു കേറാൻ പല ശക്തികളും ശ്രമിക്കുകയാണ്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സ്ഥാനമുറപ്പിച്ച പണ്ഡിറ്റ് നെഹ്റുവിനെയടക്കം ചരിത്രത്തിൽ നിന്ന് മാറ്റി നിർത്താൻ അവർ ശ്രമിക്കുകയാണ്. പുസ്തകത്താളുകളിലെ ചിത്രങ്ങളിലല്ല, ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലാണ് ഗാന്ധിയും നെഹ്റുവും ആസാദും ഒക്കെ കുടികൊള്ളുന്നത്.
ജാതിയും മതവും പറഞ്ഞ് ഇന്ത്യയിലെ മനുഷ്യരെ തമ്മിൽ തല്ലിക്കുന്നവരിൽ നിന്നു കൂടി നാം സ്വതന്ത്രമാകേണ്ടിയിരിക്കുന്നു. ആ പോരാട്ടത്തിലേയ്ക്ക് ഉറച്ച ചുവട് വെക്കുമെന്ന് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ ഓരോ രാജ്യസ്നേഹികളും പ്രതിജ്ഞ ചെയ്യണം. എല്ലാ ഇന്ത്യാക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ.
https://www.facebook.com/Malayalivartha