എന്റെ മരുമകനും വേണം ഇന്നോവക്രിസ്റ്റ, പിണറായിയുടെ വാശിക്ക് മുൻപിൽ, തോറ്റ് കൊടുത്ത് ബാലഗോപാൽ..ഖജനാവ് കാലി

ഇവിടെ എല്ലാം ധൂർത്തും കഴിഞ്ഞിട്ട് , ജനങ്ങളുടെ ആവശ്യത്തിന് ചിലവാക്കാൻ എന്തേലും പണമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല, എന്നാൽ മന്ത്രിമാർക്കും മുഖ്യനും ചിലവിനായല്ലോ, അതിനൊന്നും ഒരു കുറവുമില്ല, ഇപ്പോഴിതാ മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉൾപ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങൾ; എട്ടു മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ, സാമ്പത്തിക പ്രതിസന്ധിമൂലം ചെലവ് ചുരുക്കണമെന്ന് ഇടയ്ക്കിടെ സംസ്ഥാന ധനമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമെങ്കിലും മന്ത്രിമാർക്ക് ആഡംബര കാർ വാങ്ങുന്നതിൽ ഈ നിയന്ത്രണമൊന്നുമില്ല. എട്ടു മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ എത്തി. മന്ത്രിമാരായ പി. പ്രസാദ്, ശിവൻ കുട്ടി, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, അബ്ദുൾ റഹിമാൻ , റിയാസ്, ബാലഗോപാൽ, കെ. രാജൻ എന്നിവർക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചത്. ഒമ്പത് വാഹനങ്ങൾക്കുമായി രണ്ടരകോടിയലധികം രൂപയാണ് വില, ഇതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മാത്രം രണ്ട് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിയായി ചുമതലയേറ്റപ്പോൾ ലഭിച്ച ഔദ്യോഗിക വാഹനം കോഴിക്കോട് ജില്ലയിൽ മാത്രമായി ഉപയോഗിക്കാൻ മന്ത്രിക്ക് അനുമതി നൽകി. അതിന് പുറമെയാണ് ഇപ്പോൾ ലഭിച്ച പുതിയ ക്രിസ്റ്റ.
ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാകട്ടെ ബജറ്റ് അവതരണത്തിന് ശേഷം പുതിയവാഹനം മതിയെന്ന തിരുമാനത്തിലാണ്.ബാക്കി മന്ത്രിമാരെല്ലാവരും വാഹനങ്ങൾ വാങ്ങി. 2021 മെയ് മാസത്തിൽ പുതിയ ചുമതലയേറ്റപ്പോഴാണ് മന്ത്രിമാർക്ക് പുതിയ വാഹനം അനുവദിച്ചത്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം കിലോമീറ്റർ വരെയെ ഈ വാഹനങ്ങൾ ഓടിയിട്ടുള്ളു. ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും കുറെക്കൂടി സൗകര്യങ്ങളുള്ള ക്രിസ്റ്റ മന്ത്രിമാർക്ക് നൽകിയത് വിവാദമായിരിക്കുകയാണ്. സംസ്ഥാനത്തെ ഖജനാവ് കാലിയാണ്. ശമ്പളവും പെൻഷനും ഏത് സമയവും നിർത്താം. വികസന പദ്ധതികൾ ഇല്ല. പെൻഷൻ മുടങ്ങിക്കിക്കുന്ന സാഹചര്യമാണ്. സർക്കാർ ജനങ്ങളെ ഓരോ ദിവസം കഴിയും തോറും വെല്ലുവിളിക്കുകയാണ്, ബജറ്റിൽ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുർചെലവുകൾ വർധിച്ചും ഖജനാവ് കാലിയായി. സംസ്ഥാനത്തെ എങ്ങനെ തകർക്കാം എന്നതിന്റെ ഉദാഹരണമാണ് സർക്കാരിന്റെ ധനകാര്യ മാനേജ്‌മന്റ്, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മാത്രമാണ് സർക്കാരും ഗവർണറും തമ്മിൽ പോരടിക്കുന്നത്. സർക്കാർ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാൽ ഉടൻ മുഖ്യമന്ത്രി- ഗവർണർ സംഘർഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. എന്നിട്ട് എല്ലാം ഒത്തുതീർപ്പാക്കും. ഒത്തുതീർപ്പ് നടത്തിയാണ് സർവകലാശാലകളെ ഒരു പരുവത്തിലാക്കിയത്.വികസനപ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്.
കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബഫർസോണും തീരദേശ മേഖകളിലെ വിഷയങ്ങളും സർക്കാരിന്റെ സംഭരണം തകർന്ന് തരിപ്പണമായതിനെ തുടർന്ന് കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികളും മറ്റൊരു സൈഡിൽ , അതിനൊപ്പമാണ് ഭക്ഷണത്തിൽ മായം കലർത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തകർന്നു തരിപ്പണമായി. വനാതിർത്തികളിൽ ജീവിക്കുന്നവർ പ്രതിസന്ധിയിലായിട്ടും സർക്കാർ കൈയ്യുംകെട്ടി ഇരിക്കുകയാണ്. കയ്യും കെട്ടി ഇരിക്കുന്നു എന്ന് പറയാൻ സാധിക്കില്ല , കാരണം അവരുടെ കാര്യങ്ങൾ എല്ലാം നടക്കുന്നുണ്ട്, കാറു വാങ്ങുന്നു , മന്ത്രിമാരും കുടുംബവും വിദേശ യാത്രകളൊക്കെ നടത്തുന്നു, ക്ലിഫ് ഹൗസുകളും മറ്റും നവീകരിക്കാൻ ലക്ഷങ്ങൾ അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു,,അനാസ്ഥയും നിസംഗതയും കൊണ്ട് തികഞ്ഞ പരാജയായി സർക്കാർ മാറി..
https://www.facebook.com/Malayalivartha