Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചെന്നാണ് ധരിച്ചിരുന്നത്. മുഖ്യമന്ത്രിയും സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങളിലേയ്ക്ക് കേന്ദ്രം എത്തിനോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയോട് ചര്‍ച്ച ചെയ്തത് കേരളത്തിന്റെ വികസന കാര്യമാണോയെന്നത് ഇപ്പോള്‍ തര്‍ക്കമായി ഉയരുകയാണ്. സ്വകാര്യം പറയാനാണോ മുഖ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന കാര്യത്തിലും സംശയമുണ്ട്.

02 FEBRUARY 2023 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന് തീര്‍ത്തും അവഗണനയെന്ന പരാതിയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഉയര്‍ത്തുന്നത്. കുറെ ആവശ്യപ്പെടുകയും ഒട്ടേറെ പ്രതീക്ഷിക്കുകയും ചെയ്ത കേന്ദ്രബജറ്റില്‍ കേരളത്തിനു ലഭിച്ചത് നിരാശമാത്രമായിരുന്നു. എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചില്ല. കേരളമെന്ന പോര് പോലും പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണ്ണാടകയ്ക്ക് വര്‍ള്‍ച്ച ദുരിതാശ്വാസമായി 5362 കോടി രൂപ അനുവദിക്കുകയും ചെയ്തു. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പരമാവധി വിഹിതം കുറയ്ക്കാനാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ റെയില്‍വേയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തുക അനുവദിച്ചതില്‍ എല്ലാവരും ഞെട്ടലിലാണ്. റെയില്‍വേ സ്വകാര്യ വത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുകയാണ്. റെയില്‍വേ ആധുനിക വല്‍ക്കരിച്ച് , ആവശ്യത്തിന് പാളങ്ങളും നിര്‍മ്മിച്ച് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ആശയമാണ് ഇത്രയും വലിയ തുക അനുവദുച്ചതിന് പിന്നിലെന്ന ആരോപണവുമുയരുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചെന്നാണ് ധരിച്ചിരുന്നത്. മുഖ്യമന്ത്രിയും സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങളിലേയ്ക്ക് കേന്ദ്രം എത്തിനോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയോട് ചര്‍ച്ച ചെയ്തത് കേരളത്തിന്റെ വികസന കാര്യമാണോയെന്നത് ഇപ്പോള്‍  തര്‍ക്കമായി ഉയരുകയാണ്. സ്വകാര്യം പറയാനാണോ മുഖ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന കാര്യത്തിലും സംശയമുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതിക്കുപുറമേ, കോവിഡ് കാലത്തു മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്, സാമ്പത്തികപ്രതിസന്ധി അതിജീവിക്കാന്‍ ജി.എസ്.ടി. വരുമാനം 40:60 എന്ന അനുപാതത്തില്‍ പങ്കിടുക, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിനിര്‍മ്മാണത്തിനും നിപപോലുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിനുമുള്ള ഘടകങ്ങള്‍ ഉത്പാദിപ്പിക്കാന്‍ അത്യാധുനിക നിര്‍മ്മാണയൂണിറ്റ് എന്നിവ കേരളം പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നും കിട്ടാത്ത അവസ്ഥയാണ് ഉണ്ടായത്.

കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം, സംസ്ഥാനത്ത് എയിംസിനു തുല്യമായ ആരോഗ്യകേന്ദ്രം, മലബാര്‍ കാന്‍സര്‍ സെന്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യനിധി പരിപാടിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെ കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടിക ഏറെയായിരുന്നു. ഇതില്‍ ഒന്നുപോലും കേന്ദ്രബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പരമ്പരാഗത വ്യവസായമേഖലകളില്‍ കേന്ദ്രപങ്കാളിത്തതോടെ പുനരുദ്ധാരണ പദ്ധതി എന്നതാണ് കേരളം കാത്തിരിക്കുന്ന മറ്റൊന്ന്. ഇതിലും പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കുള്ള അനുമതി, തൊഴിലുറപ്പ് തൊഴിലില്‍ കൂടുതല്‍ ഫണ്ട്, ശബരീ റെയില്‍പാത, എയിംസ്, തുടങ്ങിയ ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയോട് ബോധ്യപ്പെടുത്തിയതായാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അത്തരം വിഷയങ്ങളൊന്നും ബജറ്റില്‍ പ്രതിപാദിക്കാത്തതുകൊണ്ടാണ് മുഖ്യന്റെ സന്ദര്‍ശനം കൂടുതല്‍ സംശയത്തിലേയ്ക്ക് നയിക്കുന്നതിന് ഇടയാക്കുന്നത്. സ്വര്‍ണ്ണ,. ഡോളര്‍ കടത്ത് കേസുകളില്‍ നിന്നുള്ള രക്ഷയാണോ മുഖ്യമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്തതെന്ന് നമ്മള്‍ക്ക് വിശ്വസിക്കേണ്ടി വരും.

തൊഴിലുറപ്പ് പദ്ധതി നല്ലരീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ വിഹിതം വെട്ടിക്കുറച്ചുവെന്ന പരാതിയാണ് ബജറ്റിനുശേഷം കേരളത്തിനുള്ളത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തികവര്‍ഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 89,400 കോടി രൂപയാണ്. 2023-24ല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്.

കൃഷി, കൈത്തറി, പരമ്പരാഗത വ്യവസായം എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍, കണ്ണൂരിലേക്ക് കൂടുതല്‍ വിദേശവിമാനങ്ങള്‍ വരാനായി പോയന്റ് ഓഫ് കാള്‍ അംഗീകാരം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡം സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് പരിഷ്‌കരിക്കല്‍ എന്നിങ്ങനെയുള്ള കേരളത്തിന്റെ ആവശ്യങ്ങളിലും പരിഗണനയുണ്ടായില്ല.

സംസ്ഥാനത്തിന് 50 വര്‍ഷം കാലാവധിയോടെ പലിശരഹിത വായ്പയെടുക്കാനുള്ള പദ്ധതി ഒരുവര്‍ഷംകൂടി തുടരുമെന്നത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമാകുമെന്ന ഒന്നല്ല. ഈ വായ്പയ്ക്ക് ഒട്ടേറെ നിബന്ധനകള്‍ ഉണ്ടെന്നതാണ് പ്രധാനകാരണം. എല്ലാത്തരത്തിലും അവഗണന നേരിട്ട ബജറ്റില്‍ കേരളം നാണം കെട്ടിരിക്കുകയാണ്. പിന്നെന്തിന് മുഖ്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന ചോദ്യവും പ്രസക്തമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends