Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...

സജി ചെറിയാന് വെപ്രാളം, കസേര വീണ്ടും തെറിക്കുമോ ? പിണറായിക്ക് അടുത്ത തലവേദന..സജി ചെറിയാനും ലഹരിയിൽ മയങ്ങിയോ ?

03 FEBRUARY 2023 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

നാക്ക് പിഴയുടെ ഉസ്താദാണ് നമ്മുടെ മന്ത്രി ആയിട്ടുള്ള സജി ചെറിയാൻ, പണ്ടൊരു നാക്കുപിഴ സംഭവിച്ചതിന്റെ പേരിൽ മന്ത്രി കസേര തെറിച്ചതാണ്, പിന്നെ ആരുടെയൊക്കെയോ കയ്യും കാലുമൊക്കെ പിടിച്ചിട്ടാണ് , വീണ്ടും ആ കസേരയിൽ കയറി ഇരുന്നത്, മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചത്, സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലായിരുന്നു അന്ന് രാജി, അതിനു ശേഷം കേസും കൂട്ടവുമൊക്കെ ആയി നടന്നിട്ട് , പിന്നീട വീണ്ടും അധികാരത്തിലേക്ക് തിരിച്ചു വരുവായിരുന്നു, എന്നാൽ വീണ്ടും അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാൻ സജി ചെറിയാൻ നല്ല ഇഷ്ടമാണെന്ന് ആണ് തോന്നുന്നത് , അതോണ്ട് തന്നെ അടുത്തൊരു കുഴിയിൽ കൂടി അദ്ദേഹം ചാടിയിരിക്കുകയാണ്, കരുനാഗപ്പള്ളി ലഹരിക്കേസിൽ സി.പി.എം കൗൺസിലറായ ഷാനവാസ് പ്രതിയല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.. മറിച്ച് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

പാർട്ടി നടപടിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ, ജാഗ്രതക്കുറവിന് പാർട്ടി ഷാനവാസിനെ സസ്പെൻഡ് ചെയ്തെന്നും പൊലീസ് അന്വേഷണത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നുമാണ് താൻ പറഞ്ഞത്. മാത്യു കുഴൽനാടന് സി.പി.എം എന്താണെന്നറിയില്ല. വായിൽ വരുന്നതെല്ലാം വിളിച്ചു പറയും. ആലപ്പുഴയിലെ സി.പി.എം സംഘടനാപരവും രാഷ്ട്രീയവുമായി അതിശക്തമാണ്. ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.പൊലീസ് അന്വേഷണത്തിനിടെ, ഷാനവാസ് പ്രതിയല്ലെന്ന് മന്ത്രി പത്രസമ്മേളനം നടത്തി പറയുമ്പോൾ പിന്നെ എന്ത് അന്വേഷണമാണ് നടക്കുകയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രിയെന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ് സജി ചെറിയാൻ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. '‌ഷാനവാസിനെതിരേ തെളിവില്ലെന്നാണ് ' മന്ത്രി പറഞ്ഞത്.പിന്നാലെ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഷാനവാസിനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയെന്നും സതീശൻ പറഞ്ഞു..കൊല്ലത്ത് ഒരു കോടി രൂപയുടെ ലഹരി വസ്തു കടത്തിയ ആലപ്പുഴയിലെ പാര്‍ട്ടി നേതാവ് ഇജാസ് അറസ്റ്റിലാവുകയും, പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ എ. ഷാനവാസ് ആരോപണ വിധേയനാവുകയും ചെയ്തതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഇജാസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയും, ഷാനവാസിനെ സസ്‌പെന്റു ചെയ്തും പ്രശ്‌നം ഒരുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

 

ഷാനവാസിന്റെ വാഹനത്തിലാണ് ഇജാസ് ലഹരിവസ്തു കടത്തിയത്. ലോറി വാടകയ്ക്കു കൊടുത്തതാണെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നുമൊക്കെ ഷാനവാസ് പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. ഇജാസ് തന്റെ സുഹൃത്താണെന്ന് ഷാനവാസ് സമ്മതിക്കുന്നുണ്ട്. ഇതേ ഇജാസിനെ കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ അരക്കോടിയുടെ ലഹരിവസ്തുക്കളുമായി പിടികൂടിയതും, അതുസംബന്ധിച്ച വിവരം മാധ്യമങ്ങളില്‍ വന്നതുമാണ്. അതിനാല്‍ ലഹരിക്കടത്തുമായുള്ള ഇജാസിന്റെ ബന്ധം അറിയില്ലെന്ന നവാസിന്റെ വാദം വിലപ്പോവില്ല. ലോറി വാങ്ങിയത് പാര്‍ട്ടിയെ അറിയിച്ചില്ല, വാടകയ്ക്ക് കൊടുത്തതില്‍ ജാഗ്രതക്കുറവുണ്ടായി എന്നൊക്കെ ഷാനവാസ് പറയുന്ന തൊടുന്യായങ്ങള്‍ ആരും വിശ്വസിക്കില്ല. ഇരുവരും ഇക്കാര്യത്തില്‍ കൂട്ടുപ്രതികളാണെന്ന് കരുതാവുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇജാസിനെപ്പോലെ ഷാനവാസിനെതിരെയും കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും വേണം. ഒരേ കുറ്റം ചെയ്തവര്‍ക്ക് രണ്ട് നിയമങ്ങള്‍ പാടില്ല. ലഹരിക്കടത്ത് പിടിക്കപ്പെട്ടത് സിപിഎമ്മിലെ വിഭാഗീയതകൊണ്ടാണെന്നും, അതിനാല്‍ ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. വിഭാഗീയത ഇതില്‍ ഒരു ഘടകമായിരിക്കാം, അല്ലായിരിക്കാം. നിയമത്തിന്റെ മുന്നില്‍ അതല്ല പ്രശ്‌നം. കുറ്റകൃത്യത്തില്‍ പാര്‍ട്ടിക്കാര്‍ പങ്കാളികളാണോ അല്ലയോ എന്നാണ് നോക്കേണ്ടത്. ലഹരിക്കടത്ത് വിഭാഗീയതയുടെ സൃഷ്ടിയല്ല.

പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും സംവിധാനവും, സര്‍ക്കാരിന്റെ സ്വാധീനവും ഉപയോഗിച്ച് ലഹരി കടത്തുകയായിരുന്നു. ഇത് വളരെക്കാലമായി തുടരുന്നതാണെന്നും ഊഹിക്കാന്‍ കഴിയും. ലഹരിക്കടത്തു കേസില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇജാസിനെ രക്ഷിച്ചതുപോലെ ഇക്കുറി ഷാനവാസിനെയും രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി കമ്മിറ്റി ഷാനവാസിനെതിരായ നടപടി സസ്‌പെന്‍ഷനിലൊതുക്കിയത് ഇതിന്റെ ഭാഗമാണ്. താന്‍ തെറ്റു ചെയ്തതിന് തെളിവില്ലെന്ന് ഷാനവാസും പാര്‍ട്ടിയും പറഞ്ഞാല്‍ പോരാ. അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയും കോടതിയുമാണ്. ഷാനവാസിനെതിരായ ഇപ്പോഴത്തെ നടപടി പ്രഹസനമാണ്. ഒത്തുകളിയുടെ ഭാഗവുമാണ്. ഷാനവാസിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിനെ മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മറ മാത്രമാണ്. പാര്‍ട്ടിയില്‍ എന്തെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ അതീവ ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായ ഷാനവാസിനെ പുറത്താക്കണമായിരുന്നു. അതുണ്ടാവില്ല. മന്ത്രി സജി ചെറിയാന്‍ തന്നെ പാര്‍ട്ടിയുടെ ഇത്തരം നയത്തിന്റെ ഗുണഭോക്താവാണല്ലോ.ലഹരിക്കടത്തില്‍ ആരോപണ വിധേയനായ ഷാനവാസ് പറയുന്നത് താന്‍ അഞ്ച് നേരവും നിസ്‌കരിക്കുന്ന വിശ്വാസിയാണെന്നാണ്.

ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്നതല്ല ഇവിടെ പ്രശ്‌നം. കുറ്റം ചെയ്തിട്ടുണ്ടോ എന്നതാണ്. ഷാനവാസിനും ഇതറിയാം. പക്ഷേ കുറ്റകൃത്യങ്ങള്‍ക്ക് മതം ഒരു മറയാക്കുകയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നയാള്‍ കുറ്റം ചെയ്യില്ല എന്നാണോ? ഇത് ഒരുതരം ബ്ലാക്‌മെയിലിങ് ആണ്. തനിക്കെതിരെ നടപടിയെടുത്താല്‍ അത് മതത്തിനെതിരായിരിക്കുമെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ സ്ഥിതിയില്‍ സിപിഎം ഇതിന് വഴങ്ങുമെന്ന് ഷാനവാസിനെപ്പോലുള്ളവര്‍ക്ക് അറിയാം. മതതീവ്രവാദികളുടെ പിന്തുണയ്ക്കായി ഏതറ്റംവരെയും പോകുന്ന സിപിഎം ഇത്തരം 'മതവിശ്വാസി'കള്‍ക്കതിരെ ഒന്നും ചെയ്യില്ല. സ്വര്‍ണ കള്ളക്കടത്തിനെ വിമര്‍ശിച്ചപ്പോള്‍ ഖുറാനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതും ഭരണസംവിധാനം മതതീവ്രവാദത്തിന് കീഴടങ്ങിയതുകൊണ്ടാണ്. ലഹരിക്കടത്തും കള്ളക്കടത്തും സിപിഎമ്മില്‍ പുതിയ കാര്യമല്ല. വിമാനത്താവളം വഴി വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിനു പിന്നില്‍ കണ്ണൂരിലെ ഒരു പ്രമുഖ സിപിഎം നേതാവാണെന്ന ആരോപണം വളരെ ശക്തമാണല്ലോ. അന്തരിച്ച ഒരു പ്രമുഖ പാര്‍ട്ടി നേതാവിന്റെ മകന്‍ ലഹരിക്കടത്തു കേസില്‍ പ്രതിയുമാണ്. ഇത്തരം വലിയ മീനുകള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പോകുന്നില്ല. ഇതുകൊണ്ടാണ് ആലപ്പുഴയിലെ ലഹരിക്കടത്തു സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശ്ശബ്ദത പാലിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി  (28 minutes ago)

പിണറായിയെ തീർക്കാൻ കുഞ്ഞ് മാളിക പുറമിറങ്ങി ...! മുഖ്യനെ പറപ്പിച്ച് 8-ാം ക്ലാസുകാരി പിള്ളേര് വരെ ആട്ടി വിട്ടു ...!  (1 hour ago)

ടോൾ പിരിവ് വിലക്കിയ നടപടി... ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും  (1 hour ago)

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി  (2 hours ago)

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാച  (2 hours ago)

അമിത് ഷായുടെ വീട്ടില്‍ ഓടിക്കയറി പിണറായി വട്ടത്തിൽ 3G..! ദുബായി പോക്കിന് ആണിയടിച്ച് കേന്ദ്രം,കാരണം ഇത്  (3 hours ago)

തിരുവല്ല സ്വദേശി ഡാലസിൽ അന്തരിച്ചു  (3 hours ago)

ഡ്രൈഫ്രൂട്ട്സ് അച്ചാർ  (3 hours ago)

ജോസഫിന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്....  (3 hours ago)

കാരണമൊന്നും ചൂണ്ടിക്കാട്ടാതെ അനുമതി തള്ളി  (3 hours ago)

ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം... രണ്ട് മലയാളിയടക്കം നാലു മരണം‌  (3 hours ago)

വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു.... പ്രകോപിതനായ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലക്ക് അടിച്ചു...‌അച്ഛനെതിരെ കേസെടുത്ത് പോലീസ്  (4 hours ago)

പവന് 1360 രൂപയുടെ കുറവ്  (4 hours ago)

സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും  (4 hours ago)

പുഴയിൽ വയോധികനെ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവം  (4 hours ago)

Malayali Vartha Recommends