Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..

അങ്ങേയ്ക്ക് യാത്ര പറയുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിച്ച ഒരു ജനനായകന് കൂടി ഞങ്ങള്‍ യാത്ര പറയുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തുറന്നു പിടിച്ച പേനയുമായി അങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നുവെന്നാണ് രൂപേഷ് പന്ന്യന്‍ കുറിച്ചിരിക്കുന്നത്

19 JULY 2023 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സോളാര്‍ വ്യാപനത്തിനായി എത്തിയവരോട് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെങ്കില്‍ ആകട്ടെയെന്ന പിന്‍തുണയാണ് അദ്ദേഹം നല്കിയത്. സോളാറിന്റെ പേരില്‍ വേട്ടയാടപ്പെട്ട ജീവിതമായിട്ടും അഗ്നിശുദ്ധി വരുത്തിയാണ് അദ്ദേഹം കുഴിമാടത്തിലേയ്ക് പോകുന്നത്. അത്രത്തോളം ജനകീയനായ നേതാവിനെ തളര്‍ത്താനാവില്ലെന്ന് എതിര്‍ചേരിക്കാരും മനസിലാക്കാന്‍ വൈകി പോയിരുന്നു. വൈകിയാണെങ്കിലും മാപ്പിന്റെ രൂപത്തില്‍ വരുന്ന പ്രസ്താവനകള്‍ കേരളമാണ് സ്വീകരിക്കേണ്ടത്.

സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച വാര്‍ത്തകള്‍ മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്‍തുണയില്‍ ലജ്ജിക്കുന്നുവെന്ന ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി ഫെയ്‌സ് ബുക്കിലൂടെ നടത്തിയ കുമ്പസാരം രോഗശയ്യയില്‍ പോലും ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിട്ടുണ്ടാവില്ല.മനസാക്ഷിയുടെ വിളി വന്നതു കൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും മാധവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതുപോലെ മരണത്തിലും ജനസാന്ദ്രതയോടൊപ്പം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ജനകീയതയ്ക്ക് മുന്നില്‍ മനസുകൊണ്ടെങ്കിലും മാപ്പു പറയാത്തവരെ മനുഷ്യരായി കൂട്ടാനാകില്ല.വിടപറഞ്ഞ അങ്ങയുടെ ഓര്‍മ്മകളില്‍ തട്ടി ഇപ്പോള്‍ മാത്രം വിതുമ്പുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കില്‍ കല്ലുകള്‍ പോലും ഞങ്ങളോട് പൊറുക്കില്ലൊരിക്കലും എന്ന് രൂപേഷ് പന്ന്യന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചതും കുറ്റബോധത്തില്‍ നിന്നാണെന്ന് മനസിലാക്കാനാവും .

ധാര്‍ഷ്ട്യത്തിന് പര്യായമായി അധികാരം എന്ന പദം എഴുതി ചേര്‍ക്കുന്നവര്‍ക്കിടയില്‍ അധികാരമെന്നാല്‍ അധിരുവിടാത്ത നല്ല മനുഷ്യനായി ജീവിക്കുകയെന്നതാണെന്ന് കാണിച്ച് അങ്ങ് യാത്ര പറഞ്ഞപ്പോള്‍ ..ഓര്‍മ്മകളായി തീര്‍ന്ന അങ്ങയെ നോക്കി ഇനിയുള്ള കാലമെങ്കിലും ധാര്‍്ഷ്ട്യമില്ലാതെ ജീവിക്കുമെന്നു പറയാന്‍ ഞങ്ങള്‍ക്ക് ഒരിക്കലുമാവില്ല ഉമ്മന്‍ചാണ്ടി...അങ്ങേയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടങ്ങളുടെ ആരവമൊഴിഞ്ഞ മണിക്കൂറുകളോളോ നിമിങ്ങളോ ബാക്കി ഇല്ലായിരുന്നെങ്കിലും ,അങ്ങയെ കുറിച്ച് വല്ലാത്തതും കൊള്ളാത്തതും ഇല്ലാത്തതുമായ ആരവങ്ങളുണ്ടാക്കാനായി ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുമ്പോള്‍ ....പകലെന്നോ രാത്രിയെന്നോ നോക്കാതെ അന്യരുടെ പരാതികള്‍ക്കുത്തരം കണ്ടെത്താനായി ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉറക്കമില്ലാതെ അലയുകയായിരുന്നു അങ്ങ്.......മുടി ചീകാനോ ശരിയായി വസ്ത്രം ധരിക്കാനോ സമയം കിട്ടാതെ അങ്ങ് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍... മുടി ചീകി ശരിയായി വസത്രം ധരിച്ച് പ്രസംഗപീഠനത്തിന് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകണമെന്ന് ശഠിച്ച് ജനക്കൂട്ടത്തിനുള്ളില്‍ നില്‍ക്കാതെ ജനനായകരായി ജയിച്ച് ജീവിക്കുകയായിരുന്നു ഞങ്ങള്‍...

അങ്ങേയ്ക്ക് യാത്ര പറയുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിച്ച ഒരു ജനനായകന് കൂടി ഞങ്ങള്‍ യാത്ര പറയുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തുറന്നു പിടിച്ച പേനയുമായി അങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നുവെന്നാണ് രൂപേഷ് പന്ന്യന്‍ കുറിച്ചിരിക്കുന്നത്. എതിര്‍ ചേരിയില്‍ പോലും ഉമ്മന്‍ചാണ്ടിയ്ക്ക് ആരാധകര്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന അനുശോചന സന്ദേശങ്ങളാണ് പ്രവഹിക്കുന്നതെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മഹത്വം.കേരള രാഷ്ട്രീയത്തില്‍ മറ്റൊരു സാധ്യതയില്ലാത്തവിധം ജനകീയതയുടെ മറുപേരാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെയും രാഷ്ട്രീയ എതിരാളികളും സ്വന്തം പാര്‍ട്ടിക്കാരും സാധാരണ ജനങ്ങളും ഒരുപോലെ ഓര്‍മിപ്പിക്കുന്ന ഒരു കാര്യം അദ്ദേഹത്തിന് ചുറ്റുമുള്ള ആള്‍ക്കൂട്ടം തന്നെയാണ്.ജനങ്ങളെ ഇത്രയധികം നേരിട്ട് കണ്ട നേതാവ് ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ആള്‍ക്കൂട്ടം, ജനകീയത എന്നിവയ്ക്കൊപ്പം തന്നെ ഉമ്മന്‍ചാണ്ടിയുടെ പേരിനൊപ്പം കൂട്ടിവായിക്കപ്പെടുന്ന വിശേഷണങ്ങള്‍ അദ്ദേഹം തന്ത്രശാലിയെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രയോക്താവുമെന്നുമൊക്കെയാണ്. ആര്‍. ശങ്കറിന്റേയും പി.ടി. ചാക്കോയുടേയും കാലം മുതലേ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുകള്‍, രണ്ടുവിഭാഗങ്ങള്‍ നിലനിന്നിരുന്നു. എങ്കിലും, കെ. കരുണാകരനെതിരേ നടത്തിയ ആഭ്യന്തരസമരങ്ങളുടെ പേരിലും രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്ന കാലത്തെ സംഘടനാരീതികള്‍ ചൂണ്ടിക്കാട്ടിയും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും മോശം വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു. സഹായം ചോദിച്ചെത്തുന്നവരെ മടക്കി അയക്കാത്ത പൊതുപ്രവര്‍ത്തകനും ഭരണാധികാരിയുമെന്നതിനപ്പുറം, ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ആശ്രിതവത്സലനായും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലകൊണ്ടു.

ഒരു കാലത്ത് മറുവാക്കുകള്‍ ഉണ്ടായിരുന്നിട്ടില്ലാത്ത ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശങ്ങള്‍ പിന്നീടും പലപ്പോഴും അവഗണിക്കപ്പെട്ടു. റായ്പുരിലെ പ്ലീനറി സമ്മേളത്തിന് മുന്നോടിയായി എ.ഐ.സി.സി. നോമിനേഷന് ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ വെട്ടിപ്പോയി. ആരോഗ്യസ്ഥിതി ഏറ്റവും മോശമായ സമയത്ത് നല്‍കിയ കത്തിലെ പേരുകള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയെന്ന പ്രതീതിയുണ്ടായിയെങ്കിലും അദ്ദേഹം നേതൃത്വത്തോട് കലഹിക്കാന്‍ നിന്നില്ല. സോണിയാഗാന്ധിയേ പോലും അനുനയിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ാെരാളായിരുന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ ആരായിരുന്നു എന്തായിരുന്നു എന്നതിന്റെ തെളിവാണ് പതിരാത്രി കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തിന് ചുറ്റും തേങ്ങലടക്കി കാത്തിരുന്ന ജനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (2 minutes ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (16 minutes ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (25 minutes ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (35 minutes ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (47 minutes ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (59 minutes ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (11 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (11 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (12 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (13 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (13 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (14 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (14 hours ago)

Malayali Vartha Recommends