ഉമ്മൻചാണ്ടിയുടെ ചലനമറ്റ മൃതശരീരത്തിനരികിൽ ശിരസ്സ് കുനിച്ച് ഗവർണർ; അടുത്തിരുന്നു വെമ്പുന്ന മകൻ ചാണ്ടി ഉമ്മനോട് എന്ത് പറയണം എന്ന് പോലും അറിയാതെ വിഷണ്ണനായിരിക്കുന്ന ഗവർണർ

ഉമ്മൻചാണ്ടിയുടെ ചലനമറ്റ മൃതശരീരത്തിനരികിൽ ശിരസ്സ് കുനിച്ച് ഗവർണർ. അടുത്തിരുന്നു വെമ്പുന്ന മകൻ ചാണ്ടി ഉമ്മനോട് എന്ത് പറയണം എന്ന് പോലും അറിയാതെ ഗവർണർ വിഷണ്ണനായിരിക്കുന്ന കാഴ്ചയാണ് അവിടെ നിന്നും പുറത്തു വരുന്നത്.
ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ പുതുപ്പള്ളിയിൽ എത്തിയതായിരുന്നു ഗവർണർ. ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിനരികിലായി അദ്ദേഹത്തെ നോക്കിയിരിക്കുന്ന ഗവർണറെയാണ് നമുക്ക് അവിടെ നിന്നും ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കുന്നത്. അന്തിമോപചാരമർപ്പിക്കാൻ പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയും എത്തും.
അതേസമയം , നാടിന്നു വരെ കാണാത്ത , നിലയ്ക്കാത്ത ജനപ്രവാഹം ഒഴുകിയെത്തിയ തിരുനക്കരയുടെ മണ്ണിൽ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നു. എത്രത്തോളം നാടിന് നാട്ടിലെ ജനങ്ങൾക്ക് ഉമ്മൻചാണ്ടി എന്ന ജനനായകൻ പ്രിയപ്പെട്ടവനായിരുന്നു എന്നു തെളിയിക്കുന്ന ജനസഞ്ചയം ആണ് തിരുനക്കര മൈതാനത്തെ കണ്ണീരിൽ ആഴ്ത്തി ഒഴുകിയെത്തുന്നത്.
https://www.facebook.com/Malayalivartha