Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..

കൂടെയുള്ള സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗത്തിന് വിധേയരാകുന്നത് കണ്ട് കാട്ടിലേക്ക് ഓടിയൊളിച്ച എട്ട് സ്ത്രീകൾ; പോലീസിനെ കണ്ട് ആശ്വാസത്തോടെ കാട്ടിൽ നിന്നോടി ഇറങ്ങി വന്നു; എന്നാൽ കലാപകാരികളുടെ മുന്നിലേക്ക് ആ സ്ത്രീകളെ എറിഞ്ഞ് കൊടുത്ത് പോലീസ് പോകുന്നു; നരേന്ദ്ര മോദി തകർത്തെറിഞ്ഞ ഇന്ത്യയുടെ ചിത്രമാണിത്; തുറന്നടിച്ച് കെ സുധാകരൻ

22 JULY 2023 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൂടെയുള്ള സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗത്തിന് വിധേയരാകുന്നത് കണ്ട് കാട്ടിലേക്ക് ഓടിയൊളിച്ച എട്ട് സ്ത്രീകൾ . പോലീസിനെ കണ്ട് ആശ്വാസത്തോടെ കാട്ടിൽ നിന്നോടി ഇറങ്ങി വന്നു. എന്നാൽ കലാപകാരികളുടെ മുന്നിലേക്ക് ആ സ്ത്രീകളെ എറിഞ്ഞ് കൊടുത്ത് പോലീസ് പോകുന്നു. നരേന്ദ്ര മോദി തകർത്തെറിഞ്ഞ ഇന്ത്യയുടെ ചിത്രമാണിത്. തുറന്നടിച്ച് കെ സുധാകരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

"കൂടെയുള്ള സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗത്തിന് വിധേയരാകുന്നത് കണ്ട് കാട്ടിലേക്ക് ഓടിയൊളിച്ച എട്ട് സ്ത്രീകൾ . പോലീസിനെ കണ്ട് ആശ്വാസത്തോടെ കാട്ടിൽ നിന്നോടി ഇറങ്ങി വന്നു. എന്നാൽ കലാപകാരികളുടെ മുന്നിലേക്ക് ആ സ്ത്രീകളെ എറിഞ്ഞ് കൊടുത്ത് പോലീസ് പോകുന്നു. അവർ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടു. തടയാൻ ശ്രമിച്ച ബന്ധു ജനങ്ങളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉറ്റവർ കൊല്ലപ്പെടുന്നത് കണ്ട ഒരു സ്ത്രീയുടെ മനോനില തെറ്റി. അവരുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു "

നരേന്ദ്ര മോദി തകർത്തെറിഞ്ഞ ഇന്ത്യയുടെ ചിത്രമാണിത്. ഇത്തരം നിരവധി സംഭവങ്ങളാണ് ദിനംതോറും മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. വാർത്തകൾ പുറത്തെത്താതിരിക്കാൻ മോദി മാധ്യമങ്ങളെ വിലക്കിയിരിക്കുന്നു. ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നു. മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപം പോലും അടിച്ചമർത്താൻ കഴിയാത്ത മോദി ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിരിക്കുകയാണ്.
ഇതുപോലും തടുക്കാൻ കഴിയാത്ത ഈ വിഡ്ഢിയായ ഭരണാധികാരിയുടെ കൈയ്യിൽ രാജ്യത്തിന് എന്തു സുരക്ഷയാണ് ഉള്ളത് ?

അവസരം നോക്കിയിരിക്കുന്ന ശത്രു രാജ്യങ്ങൾക്ക് ഈ ദുർബ്ബലനായ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് കൊടുക്കുന്നത് ? മണിപ്പൂർ കലാപകാരികൾ ഒരു യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു. തലയ്ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയവരെ ആംബുലൻസ് അടക്കം കത്തിച്ചു. കേൾക്കുമ്പോൾ തന്നെ രക്തം തണുത്തുറയുന്ന സമാനതകളില്ലാത്ത ക്രൂരതകളാണ് മണിപ്പൂരിൽ അരങ്ങേറുന്നത്.

ഇതൊക്കെ നടന്നിട്ടും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ നരേന്ദ്രമോദി എന്ന ഇന്ത്യ കണ്ട ഏറ്റവും ദുർബ്ബലനായ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. പാർലമെൻറിൽ നിന്നും മറുപടി പറയാൻ ഭയന്ന് ഒളിച്ചോടുകയാണ് മോദി . നരേന്ദ്രമോദി ഇന്ത്യ മഹാരാജ്യത്തെ ബാധിച്ച ശാപമാണെന്ന് നിസ്സംശയം ഓരോ മനുഷ്യരും പറയുകയാണ്. ആ ശാപം തുടർന്നാൽ നാളെകളിൽ മണിപ്പൂർ എവിടെയും ആവർത്തിക്കാം.

പിഞ്ചു പെൺകുട്ടികളും അമ്മമാരും പെങ്ങന്മാരും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന ഭരണത്തിനെ ഒരു മനുഷ്യനും പിന്തുണയ്ക്കില്ല. ഇതാണോ കേരളത്തിലെ ബിജെപിയും സ്വപ്നം കാണുന്ന ക്ഷേമരാജ്യം ? ഡൽഹിയിലെ നിർഭയയെ സ്വന്തം മോളായി കരുതി വേദനിച്ചവരാണ് നാം ഓരോരുത്തരും . നൂറുകണക്കിന് നിർഭയമാരാണ് മണിപ്പൂരിൽ അലറി കരയുന്നത്. അവരുടെ കരച്ചിൽ കാണാൻ കഴിയാത്ത , അവരുടെ വേദനകൾക്ക് പരിഹാരം കാണാൻ കഴിയാത്ത നരേന്ദ്രമോദിയെയും സംഘ പരിവാർ ശക്തികളെയും രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ നിന്നും തുടച്ചുനീക്കേണ്ട ബാധ്യത ഓരോ ഇന്ത്യൻ പൗരനും ഉണ്ട് .

മുട്ടിന് മുട്ടിന് ഫോട്ടോഷൂട്ടുമായി കോമാളിത്തരം മാത്രം കാണിച്ചു നടക്കുന്ന മോദിക്ക് ജനാധിപത്യം എന്തെന്നും പ്രധാനമന്ത്രിയുടെ കടമകൾ എന്തെന്നും എത്രയും പെട്ടെന്ന് തന്നെ ജനം പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാ മനുഷ്യ സ്നേഹികളോടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (2 minutes ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (16 minutes ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (25 minutes ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (35 minutes ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (47 minutes ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (59 minutes ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (11 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (11 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (12 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (13 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (13 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (14 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (14 hours ago)

Malayali Vartha Recommends