Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...

ബ്രണ്ണന്‍ കോളെജില്‍ നടന്ന പ്രത്യേക ഏക്ഷനും, വാളുകളെ വകുന്നു മാറ്റി നടന്നു നീങ്ങിയതുമെല്ലാം അണികളുടെ മനസില്‍ ഓളം തല്ലിയിരുന്നു. അതിന്റെ പ്രതികാരമായിട്ടെന്നോണമാണ് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നത്.

25 JULY 2023 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പുതുപ്പള്ളിയില്‍ അധികം പണിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നലെ വേദിയൊരുക്കി കൊടുത്തതിലാണ് പിണറായിയ്ക്ക് സന്തോഷം. കെപിസിസി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും കോണ്‍ഗ്രസ് തീരുമാനത്തില്‍ ഉറച്ചു നിന്നു കൊണ്ട് സാമാന്യ മര്യാദ പുലര്‍ത്തി. അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയും കെ.സുധാകരനും പര്‌സ്പരം കണ്ട് അഭിവാദ്യമര്‍പ്പിച്ചെങ്കിലും പര്‌സ്പരം മിണ്ടിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്.

അന്‍പത്തഞ്ച് മിനിട്ട് വേദിയിലുണ്ടായിരുന്നെങ്കിലും രണ്ടു പേരും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല,. ബ്രണ്ണന്‍ കോളെജില്‍ നടന്ന പ്രത്യേക ഏക്ഷനും, വാളുകളെ വകുന്നു മാറ്റി നടന്നു നീങ്ങിയതുമെല്ലാം അണികളുടെ മനസില്‍ ഓളം തല്ലിയിരുന്നു. അതിന്റെ പ്രതികാരമായിട്ടെന്നോണമാണ് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നത്. ആള്‍ക്കൂട്ടം പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിക്കുമോയെന്ന ഭയം ഒരുവേള സംഘാടകരേയും അലട്ടിയിരുന്നു എന്നതാണ് വാസ്തവം. എങ്കിലും ഉമ്മന്‍ചാണ്ടിയുടെ മരണം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ്അനുശോചിച്ചു. മു്ഖ്യമന്ത്രിയെ വേദിയിലിരുത്തി കെ.സുധാകരന്‍ പറഞ്ഞ വാക്കുകള്‍ അല്പം കടന്നു പോയതായിരുന്നു. നെറികെട്ട തലത്തില്‍ ഉമ്മന്‍ചാണ്ടിയെ രാ്ഷ്ട്രീയമായി വേട്ടയാടിയവരോട് പോലും അദ്ദേഹം ക്ഷമിച്ചിരുന്നു എന്ന സുധാകരന്റെ പ്രയോഗം കുറിക്കു കൊള്ളുന്നതായിരുന്നു. പച്ചക്കുതിര ബാഗോപാലിന് ഭാഗ്യം കൊണ്ടു കൊടുത്തില്ലെങ്കിലും പിണറായിക്ക് അതു കിട്ടി. പിണറായിയ്ക്ക് വേദിയൊരുക്കി കാത്തിരുന്ന കോണ്‍ഗ്രസുകാര്‍ ആ ഭാഗ്യം പിണറായിക്ക് നല്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.

മുന്‍മുഖ്യമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ നിലവിലെ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നത് സാമാന്യ ആതിഥ്യ മര്യാദ തന്നെയാണ്. എന്നാല്‍ പിണറായിയെ വിളിച്ചു വരുത്തി സുധാകരന്‍ വാക്കുകളിലൂടെ അധിക്ഷേപിക്കുകയായിരുന്നെന്ന പക്ഷക്കാരുമുണ്ട്. കേരളം കണ്ടിട്ടില്ലാത്തത്ര യാത്രയയപ്പ് ഉമ്മന്‍ചാണ്ടി കിട്ടിയതു കൊണ്ട് അനുശോചന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ ഇമേജിന് തന്നെ അതു കോട്ടം സംഭവിക്കുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ചടങ്ങില്‍ അണികള്‍ ഉമ്മന്‍ചാണ്ടി കൂറുകാട്ടുമോയെന്ന ഭയം പിണറായി വേദി വിടുംവരെ കെപിസിസി നേതൃത്വത്തെ അലട്ടിയിരുന്നു . പിണറിയിയ്ക്ക് ഗോബാക്ക് വിളികള്‍ ഉയര്‍ത്താതിരിക്കാന്‍ നേതാക്കള്‍ പരമാവധി ശ്രമിച്ചു. കാരണം അത്രത്തോളം അമര്‍ഷവും സങ്കടവും അവരുടെ മനസിലുണ്ട്. ഗോബാക്ക് വിളികള്‍ ഉയരാതിരിക്കാന്‍ നേതാക്കള്‍ കിണഞ്ഞ് പരിശ്രിമിച്ചു കൊണ്ടിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ  വേര്‍പാടിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയില്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക്  ജനം പുഴപോലെ ഒഴുകിയെത്തി കൊണ്ടിരുന്നു.  കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് അദ്ദേഹത്തിനു നിത്യശാന്തിക്കായി പ്രാര്‍ഥിച്ചവര്‍ കണ്ണീര്‍ പൊഴിച്ചു. പല നാടുകളില്‍ നിന്നായിരുന്നു ജനത്തിന്റെ വരവ്. വാഹനങ്ങളിലും നടന്നും  അവര്‍ പ്രിയ നേതാവിന്റെ കല്ലറ ലക്ഷ്യമിട്ടെത്തി. പുതുപ്പള്ളി പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയവര്‍ കൂടി കല്ലറയുടെ ഭാഗത്തെത്തിയതോടെ വന്‍ ജനത്തിരക്കായി. പൂക്കളര്‍പ്പിച്ചും പ്രാര്‍ഥിച്ചും അവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ അയവിറക്കി.

ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടതു പോലെ സമകാലീന രാഷ്ട്രീയത്തില്‍ ആരും വേട്ടയാടപ്പെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരന്‍ പറഞ്ഞത് കുറ്റസമ്മതത്തിന് സമാനമായി വിലയിരുത്തപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയുടെ മുഖത്തു നോക്കി പറയാന്‍ പാടില്ലാത്തതാണ് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങള്‍ക്കു പ്രശ്‌നമായിരുന്നില്ല. ചെന്നു കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ വിമര്‍ശനങ്ങളിലൊന്നും കുലുങ്ങാതെ അദ്ദേഹം സഭയില്‍ ഇരിക്കുന്നതു കാണുമ്പോള്‍ പ്രതിപക്ഷത്തിനു കലി വരുമായിരുന്നുവെന്നു പറഞ്ഞ ദിവാകരന്‍, ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി അധികം ശബ്ദം ഉയരാതിരുന്നതു വ്യക്തിപരമായി സങ്കടമുണ്ടാക്കിയെന്നും പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു ദിവാകരന്റെ പരാമര്‍ശം.
 എന്തായാലും ഉമ്മന്‍ചാണ്ടിയെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നു തന്നെയാണ് പൊതുവില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സന്ദേശം. കേരളത്തില്‍ മാത്രമല്ല , ദേശീയതലത്തിലും ഉമ്മന്‍ചാണ്ടി സ്റ്റൈല്‍ പൊതുപ്രവര്‍ത്തനം വിലയിരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന എല്ലാ നേതാക്കള്‍ക്കുമുള്ള താക്കീതാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ചിട്ടുള്ള ഈ ജനകീയതയെന്ന് അനുമാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കാം  (7 minutes ago)

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്... പരീക്ഷയെഴുതുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികള്‍  (19 minutes ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു  (49 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (56 minutes ago)

ജസ്‌ന തിരോധാന കേസില്‍ കേസ് ഡയറി ഹാജരാക്കി : 8 ന് പരിഗണിക്കും,പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു :സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാനാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടത  (1 hour ago)

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍.... സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്  (1 hour ago)

തിരുവനന്തപുരത്ത് കടലാക്രമണം.... കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് ശക്തമായ തിരമാല റോഡിലേക്ക് കയറി, മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു,കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു  (1 hour ago)

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു...  (1 hour ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയ  (1 hour ago)

പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

ആവേശപ്പോരാട്ടത്തിനൊടുവില്‍.... ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍....  (2 hours ago)

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്  (3 hours ago)

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (8 hours ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (8 hours ago)

Malayali Vartha Recommends