Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..

പി ശശി മുതല്‍ ഗോപി കോട്ടമുറിക്കല്‍ വരെ ഉന്നതനേതാക്കളുടെ പീഢനക്കേസുകൾ പുറത്ത് വന്നു; പീഢനക്കേസ് കൈകാര്യം ചെയ്യാനും ഇരകളെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കാനും ഒരു സമിതിതന്നെ ജില്ലാതലത്തില്‍ വേണ്ടിവറം; പെണ്ണുകേസിലകപ്പെട്ട് സിപിഎം

27 JULY 2023 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സിപിഎം പെണ്ണുകേസില്‍പ്പെട്ട് വീണ്ടും വീണ്ടും നാറുകയാണ്. പി ശശി മുതല്‍ ഗോപി കോട്ടമുറിക്കല്‍ വരെ ഉന്നതനേതാക്കളുടെ പീഢനക്കേസുകളാണ് പുറത്തുവന്നതെങ്കില്‍ ആലപ്പുഴയില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ പരാതി. മഴക്കാലത്ത് പാര്‍ട്ടി വക സുഖ ചികിത്സ നല്‍കാന്‍ ഏര്‍പ്പാടാക്കാതെ പലരും സ്ത്രീ വിഷയങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നു എന്നതാണ് പുതിയ മാനിഫെസ്റ്റോ. സിപിഎമ്മിനുള്ളിലെ ഉള്‍പാര്‍ട്ടി ജനകീയാസൂത്രണം ഏറെക്കുറെ സ്ത്രീപീഢനത്തിന്റെ മറ്റൊരു വിളിപ്പേരാണെന്ന് ഇതുവരെയുള്ള നിരവധിയായ സംഭവങ്ങളിലൂടെ പുറത്തുവരികയാണ്.

പീഢനക്കേസ് കൈകാര്യം ചെയ്യാനും ഇരകളെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കാനും ഒരു സമിതിതന്നെ ജില്ലാതലത്തില്‍ വേണ്ടിവരുന്ന സാഹചര്യമാണ് സിപിഎമ്മിനുള്ളില്‍. ഡിവൈഎഫ്‌ഐ നേതാക്കളുടെ എണ്ണമറ്റ പീഢനക്കേസുകള്‍ ഇരുചെവി അറിയാതെ പാര്‍ട്ടി നേതൃത്വം ഒതുക്കിയ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ ജോലി വാങ്ങിത്തരാം വേണ്ട വിധത്തില്‍ സഹകരിച്ചാല്‍ മതിയെന്ന മട്ടിലുള്ള പ്രലോഭനം അരങ്ങേറിയത്.

ഭര്‍ത്താവില്ലാത്തപ്പോള്‍ വീട്ടിലേക്ക് വരാം എ്ന്നതുള്‍പ്പെടെ ഫോണ്‍ വിളികളുടെയും ചാറ്റുകളുടെയും തെളിവുകളുമായാണ് യുവതി ലോക്കല്‍ സഖാവിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പീഢനക്കേസുകള്‍ പുതുമയയല്ലെന്ന മട്ടില്‍ എംവി ഗോവിന്ദന്‍ ഇന്നു പ്രതികരിച്ചെങ്കിലും വിഷയം ആകെ നാറി കോടതിയിലേക്ക് പോകുമെന്ന സ്ഥിതിയായിരിക്കുന്നു.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആലപ്പുഴയില്‍ ആരോപണം നേരിടുന്ന നേതാവ്. മുന്‍പും സമാനമായ ആക്ഷേപങ്ങള്‍ ഈ നേതാവിനെതിരെ ഉയര്‍ന്നിട്ടുള്ളതായി സഖാത്തികള്‍ പരക്കെ പരാതി പറയുന്നുമുണ്ട്. പരാതിക്കാരി ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. 'ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി' എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു. മാത്രവുമല്ല ഈ പരാതി പറഞ്ഞപ്പോള്‍ ചില ലോക്കല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു.

പാര്‍ട്ടിയ്ക്കുവേണ്ടി വെയിലുകൊള്ളാന്‍ വിധിക്കപ്പെട്ട ജനാധിപത്യ മഹിളാ ഫെഡറേഷനും വനിതാ കമ്മീഷനിലെ മഹതികളുമൊന്നും ഇക്കാര്യത്തില്‍ ഉരിയാടിയിട്ടില്ല. വടക്കന്‍ കേരളത്തിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ പഴയ കാല പ്രമുഖ സിപിഎം നേതാവിന്റെ സഹായിയും സഹകാരിയുമായിമാരുന്നതായി കഥകളുള്ള പ്രമുഖ വനിത സഖാത്തി പോലും ഈ പീഢനത്തെ അപലപിച്ചിട്ടില്ല. ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പി ശശി മുതല്‍ ഈ പട്ടിക ആരംഭിക്കുന്നതെങ്കെിലും ഈ പരാക്രമികള്‍ക്കെല്ലാം പില്‍ക്കാലത്ത് പാര്‍ട്ടി പാപമോചനം കൊടുത്ത് പാര്‍ട്ടിയിലേക്ക് മികച്ച പദവികളോടെ തിരിച്ചുകൊണ്ടുവന്ന ചരിത്രമേയുള്ളു.

മുന്‍പ് പെണ്ണുകേസില്‍ കുടങ്ങിയ നേതാക്കളെയെല്ലാം പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മര്‍ദം കടുത്ത സാഹചര്യത്തിലായിരുന്നു ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഉന്നത നേതൃത്വം തയ്യാറായത്. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പാര്‍ട്ടിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെയും ഏരിയ കമ്മിറ്റി ഓഫീസിന്റെയും അകത്തളങ്ങളില്‍ പാര്‍ട്ടി വക കിടപ്പറയിലെ കിടക്കകളിലാണ് ഈ പീഢനങ്ങളേറെയും ആവര്‍ത്തിച്ചുപോന്നിട്ടുള്ളത്.

പി ശശി സഖാവില്‍ തുടങ്ങുന്നു സിപിഎമ്മിലെ കുപ്രസിദ്ധമായ പീഢനപര്‍വം. ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച് പാര്‍ട്ടിയില്‍ കരുത്തനായി തുടരുന്ന സാഹചര്യത്തിലാണ് പി ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്താവുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു പരാതിക്കാരി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടവും പരിയാരം മെഡിക്കല്‍ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനവും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ശശിക്ക് 2011ല്‍ വന്‍ തിരിച്ചടി ഉണ്ടായത്.

സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറി വിവാദം. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കയത്.

ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്‍ കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന ഗോപിയെ വിഎസ് പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായിരുന്ന ജയന്തനെതിരെയാണ് ലൈംഗിക പീഡനം ആരോപണം ഉയര്‍ന്നത്. ബിനീഷ് എന്ന സിപിഎം അംഗത്തിനെതിരെയും ആരോപണമുണ്ടായിരുന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

നേതാക്കള്‍ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ജയന്തനെതിരെ സിപിഎം നടപടിയെടുത്തത്. പോലീസ് നടപടി ശക്തമഇരിങ്ങാലക്കുടിയില്‍ ഡിവൈഎഫ്ഐ നേതാവ് യുവതിയെ അപമാനിച്ചെന്ന വിവാദവും പാര്‍ട്ടി ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ യുവതി ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായിരുന്നു. നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

ജീവന്‍ ലാല്‍ എന്ന നേതാവ് തന്നെ കടന്നു പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് ഇവര്‍ ഉന്നിയിച്ചത്. അതേസമയം ഇയാളെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. താല്‍ക്കാലിക ക്രമീകരണം എന്ന മട്ടില്‍ പീഢനക്കാരെ തല്‍ക്കാലം മാറ്റിനിറുത്തുകയും പിന്നീടൊരു നാള്‍ പൂര്‍വാധികം ഉന്നത പദവികളിലേക്ക് തിരികെ കൊണ്ടുവരികയുമാണ് പതിവ്. ഇവര്‍ക്കെതിരെ ഉയരുന്ന പീഢനക്കേസുകള്‍ പോലീസ് തലത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടിയില്‍ പ്രത്യേക സെല്‍തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ട്.

പാര്‍ട്ടി നേതാക്കള്‍ ഇരകളുമായി സംസാരിച്ച് നഷ്ടപരിഹാരം നല്‍കിയും സഹായങ്ങള്‍ നല്‍കിയും പരാതിയില്‍ നിന്ന് പിന്‍വലിപ്പിക്കുന്നതോടെ പീഢനക്കാരന്‍ രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരത്തില്‍ പഞ്ചായത്തില്‍ നിന്ന് വീടും കുടുംബശ്രീയില്‍ നിന്ന് ലോണുമൊക്കെ തരപ്പെടുത്തി കേസുകള്‍ പിന്‍വലിക്കപ്പെട്ട കഥകള്‍ പലതാണ്. എന്തായാലും ആകെ കുളമായിക്കിടുക്കുന്ന ആലപ്പുഴയിലെ സിപിഎമ്മിന് ഇടിമിന്നലായി മാറിയിരിക്കുകയാണ് ലോക്കല്‍ സഖാവിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (2 minutes ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (16 minutes ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (25 minutes ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (35 minutes ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (47 minutes ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (59 minutes ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (11 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (11 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (12 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (13 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (13 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (14 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (14 hours ago)

Malayali Vartha Recommends