Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

കാലം മാറിയപ്പോള്‍ പഴയ വിഭാഗീയതയ്ക്കും ഗ്രൂപ്പുകള്‍ക്കും പ്രശസ്തി ഇല്ലാതെ വന്നതോടെ സഖാക്കളുടെ സത്രീഅക്രമ പരാതികള്‍ കൂട്ടമായി പുറത്തു വന്നും തുടങ്ങിയിരിക്കുന്നു.

02 AUGUST 2023 07:10 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി

സിപിഎമ്മില്‍ ഒരുകാലത്ത് വെട്ടിനിരത്തല്‍ കലാപരിപാടികള്‍ നടന്നു കൊണ്ടിരുന്നത് വിഭാഗിയതുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ലൈഗീകാതിക്രമ പരാതിയില്‍ ആണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വിഭാഗീയതയുടെ മറ്റൊരു രൂപത്തിലേയ്ക്ക് മാറിയിരിക്കുന്നു. കാലം മാറിയപ്പോള്‍ പഴയ വിഭാഗീയതയ്ക്കും ഗ്രൂപ്പുകള്‍ക്കും പ്രശസ്തി ഇല്ലാതെ വന്നതോടെ സഖാക്കളുടെ സത്രീഅക്രമ പരാതികള്‍ കൂട്ടമായി പുറത്തു വന്നും തുടങ്ങിയിരിക്കുന്നു.പരാതികള്‍ പാര്‍ട്ടി സ്വീകരിക്കുകയും, പാര്‍ട്ടി കമ്മിഷന്‍ അന്വേഷിക്കുകയും പാര്‍ട്ടി കോടതി തന്നെ ശിക്ഷ വിധിക്കുകയും ചെയ്യുന്നതു കണ്ട് നിയമവ്യവസ്ഥ തന്നെ നാണം കെട്ടിരിക്കുകയാണ്. നിയമത്തിന്റെ മുന്നിലെത്തിക്കേണ്ട  സ്ത്രീ ലംമ്പടന്‍മാരെ പാര്‍ട്ടി തന്നെ മറയൊരിക്കി സംരക്ഷിക്കുന്ന സംഭവങ്ങളാണ് പിണറായി ഭരണത്തില്‍ ന്ടന്നു കൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്തത് അതീവ ഗുരുതരമായ സ്ത്രീപീഡന കേസുകളാണ്. ഇപ്പോഴിതാ തൃശ്ശൂരിലും എത്തി നില്ക്കുകയാണ്. ഇത്തരം കേസുകളില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ പോലീസും ജഡ്ജിമാരുമായി മാറുകയാണ്. എം.വി.ഗോവിന്ദന് നേതാക്കള്‍ ചീഫ് ജസ്റ്റിസിന്റെ മേലങ്കി ചാര്‍ത്തി നല്കിയിരിക്കുകയാണ്. ഇത്രയു സംരക്ഷണമൊക്കെ കിട്ടുമ്പോള്‍ ആരാണ് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം വേണ്ടെന്നു പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയ ട്രോള്‍.

പാതിരാത്രിയില്‍ മൈാബൈലില്‍ വിളിച്ച് അസഭ്യം സംഭാഷണങ്ങള്‍ നടത്തുകയും അശ്ലീല ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുയും കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ആസ്വദിക്കുകയും ശരീര സ്പര്‍ശനത്തില്‍ സുഖം കണ്ടെത്തുകയും ചെയ്യുന്ന സഖാക്കളുടെ എണ്ണം കൂടി വരികയാണ്. ഇതിനെതിരെ പോലീസില്‍ എത്തുന്ന പരാതികള്‍ പോലും പാര്‍ട്ടി തന്നെ പരിഹരിക്കുന്നതു കൊണ്ട് അക്രമങ്ങള്‍ക്ക് അറുതിയിമില്ല, സ്ത്രീ പീഡകര്‍ക്ക് ഭയവുമില്ലായെന്നതാണ് വാസ്തവം. ആലപ്പുഴയില്‍ ഒരു ഡസന്‍ സിപിഎം സഖാക്കളാണ് സ്ത്രീ പീഡന കേസുകളില്‍ നടപടികള്‍ നേരിടുന്നത്. ഇപ്പോഴിതാ തൃശ്ശൂരില്‍ എന്‍.വി.വൈശാഖനും പെണ്‍വിഷയത്തില്‍ ഉടക്കി നടപടി ഏറ്റുവാങ്ങിയിരിക്കുന്നു.

സിപിഎം ഏരിയ കമ്മിറ്റിയംഗമായ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ല സെക്രട്ടറി എന്‍ വി വൈശാഖനെ സത്രീയോട് മോശമായി പെരുമാറിയതിന്റ പേരില്‍ പാര്‍ട്ടിയില്‍  നിന്ന് തരംതാഴ്ത്താന്‍ ശുപാര്‍ശ ചെയ്ത വിവരമാണ് പുറത്തു വ്ന്നിട്ടുള്ളത്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റാണ് ശുപാര്‍ശ ചെയ്തു. തരംതാഴ്ത്താനുള്ള ശുപാര്‍ശയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. . ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം നേതൃത്വത്തിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ദീര്‍ഘകാലമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്നു വൈശാഖന്‍. ചാനല്‍ ചര്‍ച്ചകളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പിണറായി സ്തൂതി പാടാനാണ് കൂടുതല്‍ സമയവും വൈശാഖന്‍ ചിലവഴിക്കുന്നതെന്ന് ചര്‍ച്ചകള്‍ കേള്‍ക്കുന്നവര്‍ക്കും വ്യക്തമാണ്.

ഇന്നലെ ചേര്‍ന്ന തൃശ്ശൂര്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പരാതി ചര്‍ച്ച ചെയ്തത്. നേരത്തേ തന്നെ വൈശാഖനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ഡിവൈഎഫ്‌ഐ. ജില്ലയില്‍ നടത്തുന്ന ജാഥയുടെ ക്യാപ്റ്റനായി ആദ്യം തീരുമാനിച്ചത് എന്‍.വി. വൈശാഖനെയാണ്.എന്നാല്‍, ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു ഭാരവാഹി വൈശാഖന് എതിരേ പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ച സിപിഎം, വൈശാഖനെ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ നിര്‍ബന്ധിത അവധിയില്‍ പോകാനാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.വൈശാഖന്‍ ജാഥ ക്യാപ്ടനായാല്‍ പരാതി പോലീസിന് കൈമാറുമെന്നും മാധ്യമ സമ്മേളനം വിളിച്ചു ചേര്‍ക്കു്‌മെന്നും യുവതി നടത്തിയ ഭീഷണിയില്‍ പാര്‍ട്ടിയും നന്നേ വിയര്‍ത്തതിന്റെ ഭാഗമായാണ് വൈശാഖനെ ക്യാപ്ടന്‍ സ്ഥാനത്തു നിന്നും മാററിയത്.

അവധിയില്‍ പ്രവേശിച്ച വൈശാഖന്‍ ഡിവൈഎഫ്‌ഐ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ വേദിയില്‍ എത്തിയത് വിവാദമായിരുന്നു. ജാഥയില്‍ നിന്ന് മാറ്റിനിര്‍ത്തിയതല്ല, അസുഖം കാരണം ചികിത്സയില്‍ പോകുന്നതിനാല്‍ മാറിനിന്നതാണ് എന്നായിരുന്നു വൈശാഖന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം.ചികിത്സയ്ക്കായി പോയ വ്യക്തി ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് പാര്‍ട്ടിക്കും സംഘടനയ്ക്കും അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തിയിരുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാനും സിപിഎം. തീരുമാനിച്ചിരുന്നു.വൈശാഖനെതിരായ പരാതി പൊലീസിന് കൈമാറാന്‍ സിപിഎം തയ്യാറാകണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിന്റെയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഏതെങ്കിലും അംഗം തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നടപടികള്‍ തെറ്റുകള്‍ തിരുത്തിക്കാനാണെന്നും സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അച്ചടക്ക നടപടിക്ക് വിധേയരായവര്‍ പിന്നീട് തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് വന്നിട്ടുള്ളതിന്റെ ധാരാളം അനുഭവങ്ങള്‍ ജില്ലയിലുണ്ട്.
അച്ചടക്ക നടപടിയെ ചാരി സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല. ശക്തമായ എതിരാളികളുടെയും മാധ്യമപ്രഭുക്കളുടെയും കടന്നാക്രമണങ്ങളെ ചെറുത്താണ് സിപിഎം തൃശ്ശൂര്‍ ജില്ലയില്‍ വളര്‍ന്നത്. വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമെന്ന് പറഞ്ഞിരുന്ന ജില്ലയില്‍ 13ല്‍ പന്ത്രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച ജനകീയ സ്വീകാര്യത കൊണ്ടാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (2 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (3 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (3 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (3 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (3 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (3 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (4 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (4 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (5 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (5 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (5 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (6 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (6 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (6 hours ago)

Malayali Vartha Recommends