Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..

കുട്ടിത്തമാശ മാറിയില്ല... 2018ല്‍ മോദി സര്‍ക്കാരിന്റെ ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിന് പിന്നാലെ കണ്ണിറുക്കിയത് ചരിത്രം; ഇപ്പോഴിതാ രാഹുല്‍ ഫ്‌ലയിങ് കിസ് നല്‍കിയെന്ന് ആരോപണം; മോശമായ പെരുമാറ്റമെന്ന് സ്മൃതി ഇറാനി; വിവാദം കനക്കുന്നു

10 AUGUST 2023 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

2018ല്‍ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും കണ്ണിറുക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പാര്‍ലമെന്റില്‍ മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്‌സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വനിതാ അംഗങ്ങള്‍ക്കു നേരെ ഫ്‌ലയിങ് കിസ് നല്‍കിയെന്ന് പരാതി.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ ബിജെപി വനിതാ എംപിമാര്‍ രാഹുലിനെതിരെ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കി. രാഹുല്‍ തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുല്‍ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങള്‍ക്കു നേരെ ഫ്‌ലയിങ് കിസ് നല്‍കിയെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.

എനിക്ക് മുന്‍പ് സംസാരിച്ചയാള്‍ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ആള്‍ക്കുമാത്രമേ, വനിതാ പാര്‍ലമെന്റംഗങ്ങള്‍ക്കുനേരെ ഫ്‌ലയിങ് കിസ് കാണിക്കാന്‍ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാര്‍ലമെന്റില്‍ മുന്‍പ് കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം മറ്റൊരു വ്യാഖ്യാനവുമുണ്ട്. അവിശ്വാസ പ്രമേയ പ്രസംഗം കഴിഞ്ഞ് രാഹുല്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ചില ഫയലുകള്‍ താഴെ വീണു. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ ഏതാനും ബിജെപി എംപിമാര്‍ അദ്ദേഹത്തെ നോക്കി ചിരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബിജെപി എംപിമാര്‍ക്ക് നേരെ ഫ്‌ലയിങ് കിസ് നല്‍കിയ ശേഷം രാഹുല്‍ ഇറങ്ങിപ്പോയെന്നാണ് വിവരം.

രാഹുല്‍ ഗാന്ധി ഫ്‌ലയിങ് കിസ് നല്‍കിയെന്ന ലോക്‌സഭാ വനിതാ എംപിമാരുടെ പരാതിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. പാര്‍ലമെന്റിലെ ട്രഷറി ബെഞ്ചിനു നേര്‍ക്കാണ് രാഹുല്‍ ആംഗ്യം കാണിച്ചതെന്നും ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല അത് ചെയ്തതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

രാഹുലിന്റെ ആംഗ്യത്തിനു പിന്നില്‍ മോശമായി ഒന്നുമില്ല. എല്ലാവരെയും സഹോദരങ്ങളായാണ് അദ്ദേഹം കാണുന്നത്. സ്മൃതി ഇറാനിക്ക് നേരെയോ ഏതെങ്കിലും ഒരു പ്രത്യേക എംപിക്കോ മന്ത്രിക്കോ നേരെയോ അദ്ദേഹം ആംഗ്യം കാണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

രാഹുല്‍ തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുല്‍ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങള്‍ക്കു നേരെ ഫ്‌ലയിങ് കിസ് നല്‍കിയെന്നാണ് ആരോപണം.

അതേസമയം പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി വനിതാ അംഗങ്ങള്‍ക്കുനേരെ ഫ്‌ലയിങ് കിസ് നല്‍കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ബിജെപി എംപി ഹേമ മാലിനി. പാര്‍ലമെന്റില്‍ രാഹുലിനെതിരെ പരാതി നല്‍കിയതിനു പിന്നാലെ സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ഹേമ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ അത് കണ്ടിട്ടില്ലെന്നും ചില വാക്കുകള്‍ ശരിയായിരുന്നില്ലെന്നും ഹേമ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സംഭവം കണ്ടില്ലെങ്കിലും രാഹുലിനെതിരെ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ ഹേമയും ഒപ്പുവച്ചിട്ടുണ്ടെന്ന് യൂത്ത് കോണ്‍്ഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി പുതിയ വിവാദവുമായി രംഗത്തുവന്നതെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പ്രതികരിച്ചു. മണിപ്പുരിലെ കെടുകാര്യസ്ഥതയെ കുറിച്ച് രാഹുല്‍ നിരവധി ചോദ്യങ്ങളുന്നയിച്ചു. എന്നാല്‍ അതില്‍ ഒന്നിനുപോലും ഉത്തരം നല്‍കാന്‍ ബിജെപി തയാറായില്ലെന്നും കാര്‍ത്തി ചൂണ്ടിക്കാണിച്ചു.

ബുധനാഴ്ചയാണ് ബിജെപി എംപി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ വനിതാ എംപിമാര്‍ രാഹുലിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കാണ് ഇവര്‍ പരാതി നല്‍കിയത്. രാഹുലിന്റെ പെരുമാറ്റം സ്ത്രീവിരുദ്ധമാണന്നും സഭയ്ക്ക് കളങ്കം വരുത്തുന്നതാണെന്നും പരാതിക്കാര്‍ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (5 minutes ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (19 minutes ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (28 minutes ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (38 minutes ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (50 minutes ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (1 hour ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (11 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (11 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (12 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (13 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (13 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (14 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (14 hours ago)

Malayali Vartha Recommends