Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

പുതുപ്പളളി ഉപതിരിഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന അന്നു മുതല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നടത്തിക്കൊണ്ടിരിക്കുന്നത് പല വിവാദങ്ങള്‍ ഉയര്‍ത്തിയുള്ള വെല്ലുവിളിയാണ്. സിപിഎമ്മും ജെയ്ക്കും ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തിരിച്ചു വിടനായാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വെല്ലുവിളികള്‍ നടത്തി കൊണ്ടിരിക്കുന്നത്

17 AUGUST 2023 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പുതുപ്പളളി ഉപതിരിഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന അന്നു മുതല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നടത്തിക്കൊണ്ടിരിക്കുന്നത് പല വിവാദങ്ങള്‍ ഉയര്‍ത്തിയുള്ള വെല്ലുവിളിയാണ്. സിപിഎമ്മും ജെയ്ക്കും ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തിരിച്ചു വിടനായാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വെല്ലുവിളികള്‍ നടത്തി കൊണ്ടിരിക്കുന്നത്. വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആദ്യം കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. എന്നാല്‍ ആറു പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫാണെന്ന വിവരം പുറത്തു വന്നതോടെ ഉമ്മന്‍ചാണ്ടിയെ വികസനവിരോധിയെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വീരവാദങ്ങളും മുഴക്കി തുടങ്ങിയിരുന്നു.

അതിനുശേഷം , കെ.കരുണാകരന്റെ മകന്‍ കെ .മുരളീധരനെ പുതുപ്പള്ളിയില്‍ ഇറക്കാനും വെല്ലുവിളി നടത്തി. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് സിപിഎമ്മല്ല കോണ്‍ഗ്രസാണെന്ന വാദം ഇറപ്പിക്കാനായിരുന്നു പുറപ്പാട് . അതും കോണ്‍ഗ്രസ് കൈകൊണ്ടില്ല. കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയി്ക്കുന്നത് സിപിഎമ്മല്ലായെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചിട്ടും ജെയ്ക്ക് വായടച്ചില്ല. ഇപ്പോള്‍ പതിവ് ശൈലി തന്നെ ഇറക്കി സംഘപരിവാര്‍ ബന്ധത്തിന്റെ ആഴം തേടി പോവുകയാണ്. മണിപ്പുര്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ സംഘപരിവാറുമായി കോട്ടയം ജില്ലയില്‍ കൈകൊടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുന്‍പുള്ള  മിനി പരീക്ഷണമല്ലേയെന്ന് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ചോദ്യത്തിന് കോണ്‍ഗ്രസ് പുല്ലുവില പോലും നല്കിയില്ല. സംഘപരിവാര്‍ ബന്ധത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിച്ചോ? കെപിസിസി പ്രസിഡന്റ് പ്രതികരിച്ചോ? പ്രതിപക്ഷ നേതാവ് പ്രതികരിച്ചോയെന്നും ജെയ്ക് ചോദിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിമ്പോഴാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്. വികസനം ചര്‍ച്ചചെയ്യുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്നും ജെയ്ക് സി.തോമസ് ചോദിച്ചു?

''ഇടതുപക്ഷം വികസനമാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനാലാണ് വികസനത്തെ മുന്‍നിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥിയെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചത്. പക്ഷെ ഇതിനോട് യുഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിച്ചിട്ടില്ല. യുഡിഎഫ് നേതൃത്വവും മറുപടി നല്‍കിയില്ല. പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയും വികസനം ചര്‍ച്ചചെയ്യാന്‍ തയാറാണ്. യുഡിഎഫ് ആവശ്യപ്പെടുന്ന എവിടെയും ചര്‍ച്ചയ്ക്കായി എത്താം. പുതുപ്പള്ളി 2021ല്‍ തന്നെ മാറാന്‍ വെമ്പി നില്‍ക്കുന്ന അര്‍ഥസമ്പൂര്‍ണമായ രാഷ്ട്രീയദിശാ മാറ്റത്തിന്റെ ചിഹ്നങ്ങളെ നമ്മുടെ നാടിന് സമ്മാനിച്ചതാണ്. ആ മാറ്റം പൂര്‍ണതയിലേക്കെത്തിക്കാന്‍ കുതിച്ചു നില്‍ക്കുന്ന പുതുപ്പള്ളിയേയാണ് 2023 ഉപതിരഞ്ഞെടുപ്പില്‍ കാണാനാകുക. ഈ ഉപതിരഞ്ഞെടുപ്പോടെ പുതുപ്പള്ളിയിലെ രാഷ്ട്രീയ ദിശാസൂചിക സമ്പൂര്‍ണമായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അഭിമാനമായി മാറും.''-ജെയ്ക് പറഞ്ഞു.

''ഇന്ത്യന്‍ മതനിരപേക്ഷതയെ ഒറ്റുകൊടുത്ത് ആര്‍എസ്എസുമായി കൂട്ടുകൂടാനാണ് കോണ്‍ഗ്രസ് നീക്കം. എന്തുകൊണ്ടാണിത്?. പുതുപ്പള്ളി മണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണിയുടെ ബഹുജനവളര്‍ച്ചെയെക്കുറിച്ച് കണക്കുകള്‍ സംസാരിക്കും. സംഘപരിവാറിന്റെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എങ്ങോട്ട് പോയി? രാജ്യമാകെ സൂക്ഷ്മരാഷ്ട്രീയത്തെ ശ്രദ്ധിക്കുന്ന വേളയിലാണ് കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപിയെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത്. ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പ്രതിനിധിയെന്ന നിലയിലും സ്ഥാനാര്‍ഥി എന്ന നിലയിലും യുഡിഎഫ് ഉയര്‍ത്തിയ ചെറുതും വലുതുമായ എതു ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി പുതുപ്പള്ളി മാറിയിട്ടുണ്ട്''-ജെയ്ക് ആത്മവിശ്വാസത്തോടെ പറഞ്ഞു. ജെയ്ക്കിന്റെ വലയില്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് വളരെ ശ്രദ്ധിച്ചാണ് ചുവടുകള്‍ വെയ്ക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മരണം ഉയര്‍ത്തിയ വിടവില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം മാത്രമല്ല , ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. പിണറായിയുടെ മകള്‍ വീണവിജയന്റെ പേരില്‍ ഉയര്‍ന്ന മാസപ്പടി വിവാദം മറികടക്കാന്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ കൊണ്ടുവന്ന അനധികൃത സ്വത്തും, നികുതിവെട്ടിപ്പും എട്ടുനിലയില്‍ പൊട്ടി എന്നു മാത്രമല്ല അത് സിപിഎമ്മിന് തന്നെ തിരിച്ചടിയാവുകയും ചെയ്തു. നികുതി അടച്ചതിന്റെ മുഴുവന്‍ രേഖകളും പുറത്തു വിട്ടുകൊണ്ട് കുഴല്‍നാടന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.

എന്റെ വരുമനവും നികുതിയും ്‌സ്വത്തും സിപിഎം തന്നെ അന്വേഷിക്കട്ടെ ഒപ്പം വീണ വിജയന്റെ നികുതി വിവരങ്ങളും അന്വേഷിക്കാന്‍ പാര്‍ട്ടി തയ്യാറുണ്ടോയെന്ന മാത്യു കുഴല്‍നാടന്റെ വെ്ല്ലുവിളിയില്‍ ജെയ്ക്കിന്റെയും നേതാക്കളുടെയും സകല അടവുകളും തെറ്റി. തിരഞ്ഞെടുപ്പ് വിഷയം മാസപ്പടിയും, അഴിമതിയും, വിലക്കയറ്റവും എന്നു പറയുന്ന കോണ്‍ഗ്രസ് നേതാക്കളെ വലിച്ച് സിപിഎം വലയത്തിലേയ്ക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് രാഷ്ട്രീയ പ്രശ്‌നത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പൂര്‍ണ്ണ പരാജയമെന്നു തന്നെ പറയാം. എന്നിട്ടും ജെയ്ക്കിന്റെ നാവിന് വിശ്രമമില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (10 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (10 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (10 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (11 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (12 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (13 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (13 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (13 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (13 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (13 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (13 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (13 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (14 hours ago)

Malayali Vartha Recommends