Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

സഹകരണ മേഖലയില്‍ മാത്രം നൂറിലധികം കേസുകള്‍ ഇഡിയുടെ പക്കലുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ അമിത് ഷാ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎമ്മിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന അഴിമതികളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല മുഴുവന്‍ അമിത്ഷായുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൈകളില്‍ സിപിഎം തന്നെ എത്തിച്ചു കൊടുക്കുന്ന തരത്തിലുള്ള കൊള്ളകളാണ് പുറത്തു വരുന്നത്

24 AUGUST 2023 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഇഡി കേരളത്തിലെ സിപിഎം നേതാക്കളിലേയ്ക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. ഒന്നല്ല നിരവധി ആരോപണങ്ങളാണ് സിപിഎം നേതാക്കള്‍ക്കെതിരെ ഇഡിയുടെ മുന്നിലുള്ളത്. സഹകരണ മേഖലയില്‍ മാത്രം നൂറിലധികം കേസുകള്‍ ഇഡിയുടെ പക്കലുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ അമിത് ഷാ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎമ്മിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന അഴിമതികളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല മുഴുവന്‍ അമിത്ഷായുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൈകളില്‍ സിപിഎം തന്നെ എത്തിച്ചു കൊടുക്കുന്ന തരത്തിലുള്ള കൊള്ളകളാണ് പുറത്തു വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായ എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് ഒരു തുടക്കം മാത്രമാണ് . ഇഡി സിപിഎം നേതാക്കളെ ലക്ഷ്യം വെയ്ക്കുന്നുവെന്ന സൂചന മാത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 കരുവന്നൂര്‍ പ്രശ്‌നം തണുത്തെന്നു കരുതി നേതാക്കളെ പൊതിഞ്ഞു പിടിച്ച സിപിഎമ്മിനു കിട്ടിയ വന്‍ ആഘാതമായിരുന്നു ഇഡി റെയ്ഡ്. കരുവന്നൂര്‍  ബാങ്ക് വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികള്‍ക്കോ ലോക്കല്‍ കമ്മിറ്റികള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സിപിഎം നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ ഒഴികെ ആര്‍ക്കെതിരെയും കാര്യമായ നടപടിയും പാര്‍ട്ടി എടുത്തില്ല. 300 കോടി രൂപയുടെ തിരിമറി തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്തത്. 'നോട്ടപ്പിശക് എന്ന് കണ്ടെത്തിയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആര്‍.വിജയയെയും ജില്ലാ കമ്മിറ്റിയില്‍നിന്നു തരം താഴ്ത്തിയത്. അപ്പോഴും ഈ കോടികള്‍ എങ്ങോട്ട് പോയി എന്ന് പാര്‍ട്ടിക്ക് വ്യക്തമായി അറിയാമായിരുന്നു.

സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പണ്ട് പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഏറെക്കുറെ കേരളം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ അതെല്ലാം പുകഞ്ഞ് പുറത്തു ചാടിയിരിക്കുകയാണ്. ഏറെക്കുറെ ചുക്ക് കേരളവും കേന്ദ്ര അന്വേഷണ ഏജന്‍സികളും കണ്ടെത്തി കഴിഞ്ഞു. എവിടെ തൊട്ടാലും കൈപൊള്ളുകയാണ് സിപിഎമ്മിന്. കൈവെയ്ക്കുന്നിടത്തെല്ലാം അഴിമതിയും കമ്മിഷനും മാസപ്പടിയുമൊക്കെയായി കേരളത്തെ പൂര്‍ണ്ണമായി കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. മറുപക്ഷത്ത് ഓണനാളില്‍ പോലും കേരളം വറുതിയിലായിരിക്കുകയാണ്. സകല മേഖലകളിലും തകര്‍ച്ച നേരിട്ടിരിക്കുന്ന ഭരണത്തിന്റെ കപ്പിത്താനായി ഇരിക്കുന്ന പിണറായി വിജയന്‍ കമാ എന്നൊരക്ഷരം മിണ്ടിയിട്ട് അരവര്‍ഷത്തിലേറെയായി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി. മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ഇതില്‍ മൊയ്തീനെ ബന്ധിപ്പിക്കുന്നതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. കരുവന്നൂരില്‍ തട്ടിപ്പു നടക്കുന്നുവെന്നു പാര്‍ട്ടിയംഗമായ ബാങ്ക് മുന്‍ ജീവനക്കാരന്‍ എസ്.സുരേഷ് പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ഈ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനം രാജിവച്ചത്. തുടര്‍ന്നു സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പരാതി വന്നത്.
കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഏറെക്കാലം പാര്‍ട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല. മാത്രമല്ല ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നല്‍കിയ പാര്‍ട്ടിയംഗത്തെ വിളിച്ചു വിവരങ്ങള്‍ ചോദിക്കാനുള്ള സമാന്യ മര്യാദ പോലും കാട്ടിയില്ല. ഇതില്‍ നിന്നും ബാങ്ക് വെട്ടിപ്പ് പാര്‍ട്ടിയും കൂടെ അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമാവുകയാണ്.  മെയ്തീനെ സംരകഷിക്കുന്നതിനായി സിപിഎം കേന്ദ്രസര്‍ക്കാരിനെതിരെ പതിവ് ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അവയൊന്നും കുറിക്കു കൊണ്ടില്ല. പിണറായി വിജയന്റെ ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച ചുക്കും ചുണ്ണാമ്പും കണ്ടെത്തിയെന്ന വീമ്പിളക്കി നിന്നപ്പോഴാണ് അപ്രതീക്ഷിതമായി ഇഡി എത്തുന്നത്. കരുന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി .മൊയ്തീനെ വെളുപ്പാന്‍കാലത്ത് വീടു വളഞ്ഞ് റെയ്ഡ് നടത്താന്‍ അമിത് ഷാ നിര്‍ദ്ദേശം നല്കിയെങ്കില്‍ അടുത്ത് ക്ലിഫ് ഹൗസ് തന്നെയാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഒന്നല്ല നിരവധി കേസുകള്‍ പിണറായിക്കെതിരെ ഇഡിയുടെ മുന്നിലുണ്ട്. പിണറായി പരമാവധി വളരാന്‍ വിട്ടശേഷം ചുറ്റുമുള്ളവരെ എല്ലാം പൂട്ടുകയാണ് അമിത് ഷായുടെ ലക്ഷ്യമെന്ന് അനുമാനിക്കുന്നു.

നോട്ടുനിരോധന കാലത്തു കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തില്‍ 95 കോടി രൂപയുടെ വര്‍ധനയുണ്ടായതും തൊട്ടടുത്ത വര്‍ഷം പല തവണയായി ഇതു കുറഞ്ഞതും ഇ.ഡിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതുകൂടി കണ്ടെത്താനാകും കഴിഞ്ഞ ദിവസത്തെ റെയ്ഡുകളെന്നു സൂചനയുണ്ട്. നോട്ടുനിരോധന കാലയളവില്‍ കോടികള്‍ നിക്ഷേപിക്കാന്‍ ബാങ്കില്‍ എല്ലാ സൗകര്യവും ഒരുക്കിയത് എ.സി. മൊയ്തീനാണ്. കള്ളപ്പണം അല്ലെങ്കില്‍ കൈക്കൂലിപ്പണമാണ് ഇത്രയും പെട്ടെന്ന് ബാങ്കില്‍ വന്നു നിറഞ്ഞതെന്ന് ഇഡി കണക്കു കൂട്ടുന്നുണ്ട്. സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും നിക്ഷേപമായിരുന്നു ഇതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (10 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (10 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (10 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (11 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (12 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (13 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (13 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (13 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (13 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (13 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (13 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (13 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (14 hours ago)

Malayali Vartha Recommends