Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് കാലുറയ്ക്കുന്നില്ല; രക്ഷപ്പെടില്ലെന്ന പ്രചാരകരുടെ നിലവിളിക്ക് ഉത്തരം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കളത്തിലിറങ്ങി; കിട്ടാവുന്ന വോട്ടുകൂടി ഇല്ലാതാകാനേ പിണറായിയുടെ വരവ് ഇടയാക്കുവെന്ന് സ്വകാര്യം പറഞ്ഞ് സഖാക്കള്‍

25 AUGUST 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് കാലുറയ്ക്കുന്നില്ല. രക്ഷപ്പെടില്ലെന്ന പ്രചാരകരുടെ നിലവിളിക്ക് ഉത്തരം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കളത്തിലിറങ്ങിയിരിക്കുന്നു. കിട്ടാവുന്ന വോട്ടുകൂടി ഇല്ലാതാകാനേ പിണറായിയുടെ വരവ് ഇടയാക്കു എന്ന സഖാക്കള്‍തന്നെ സ്വകാര്യം പറയുമ്പോഴും 15 മന്ത്രിമാരും തലങ്ങുവിലങ്ങു പായുന്നുണ്ട്. ജെയ്ക് സി തോമസ് എന്ന സ്ഥാനാര്‍ഥിയല്ല പുതുപ്പള്ളിയെ തരിപ്പണമാക്കിയിരിക്കുന്നത്. ജനവിമര്‍ശനത്തില്‍ ഇവിടെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ.

പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കോഴക്കഥകള്‍ക്ക് വ്യക്തമായ ഉത്തരമില്ല. ഓണക്കിറ്റുപോലുമില്ലാതെ ജനത്തെ വലയ്ക്കുന്ന സര്‍ക്കാരിനോടുള്ള കടുത്ത അമര്‍ഷം സാധാരണക്കാരിലും പാവപ്പെട്ടവരിലും തിളച്ചുപൊന്തുകയാണ്. ഇത്തരമൊരു മോശം ഇമേജില്‍ പിണറായി വിജയന്‍ അടുത്ത കാലത്തൊന്നും ഇലക്ഷന്‍ പ്രചരണത്തിനിറങ്ങിയിട്ടില്ല. കളം മോശമെന്നു കണ്ടതോടെ സിപിഎം പതിനെട്ടാമത്തെ അടവും പയറ്റിനോക്കിയിട്ടും ചലനമുണ്ടാക്കാന്‍ പറ്റുന്നില്ല. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും പ്രചാരണതന്ത്രങ്ങളൊന്നും വിജയിക്കുന്നുമില്ല.

ജെയ്ക്കിന്റെ പ്രചാരണത്തിന് പിണറായി എത്തുമ്പോള്‍ ആളു കുറഞ്ഞാല്‍ അത് സ്ഥാനാര്‍ഥി ജെയ്ക്കിനും കോട്ടയത്തിന്റെ മന്ത്രി വിഎന്‍ വാസവനും വല്ലാത്ത ക്ഷീണമാകും. ഇതിന് പരിഹാരമായി പുതുപ്പള്ളി മണ്ഡലം അതിരിടുന്ന കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലത്തില്‍ നിന്നും പ്രവര്‍ത്തകരെ ഇറക്കുകയാണ്. പുതുപ്പള്ളിയിലും അയര്‍ക്കുന്നത്തും നടക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിലേക്ക് തൊഴിലാളികളെയും കുടുംബശ്രീ വനിതകളെയുമൊക്കെയാണ് വാഹനങ്ങളില്‍ എത്തിക്കുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ ഇത്തരത്തില്‍ ആളെക്കൂട്ടാന്‍ നോക്കിയിട്ടും അയ്യായിരം പേരെപ്പോലും മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിക്കാനാകുന്നില്ല.

പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നിസംഗതയാണ് സിപിഎമ്മിന് കുഴയ്ക്കുന്നത്. വീടുസന്ദര്‍ശനം നടത്തിയാല്‍ സര്‍ക്കാരിനെക്കുറിച്ചു നല്ലതു പറയാന്‍ ഒന്നുമില്ല. ഓണക്കിറ്റില്ലാത്തതും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളും വിലക്കയറ്റവും അവശ്യസാധനങ്ങളുടെ ക്ഷാമവും കാര്‍ഷിക വിലിയിടിവും ഉള്‍പ്പെടെ ജനങ്ങളെ വെറുപ്പിക്കുന്ന വിഷയങ്ങളില്‍ സഖാക്കള്‍ക്ക് വ്യക്തമായ ഉത്തരമില്ല. മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ മാസപ്പടി വിവാദം പ്രതിപക്ഷം കെട്ടിച്ചമച്ചതാണെന്ന ഏക മറുപടി പറയുമ്പോഴും പിണറായി സംശയത്തിന്റെ നിഴലില്‍തന്നെ.

സിപിഎം ഇതോടകം നടത്തിയ ഒരു സമ്മേളനത്തിലും അയ്യായിരം പേരെ തികയ്ക്കാന്‍ പാര്‍ട്ടി സംവിധാനത്തിനു കഴിഞ്ഞില്ല. സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രചാരണതന്ത്രങ്ങള്‍ മെനയുന്ന മന്ത്രി വിഎന്‍ വാസവനുപോലും മണ്ഡലത്തില്‍ ഉണര്‍വുണ്ടാക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി കേരള കോണ്‍ഗ്രസ് മാണി പ്രവര്‍ത്തകരും അനുഭാവികളും എല്‍ഡിഎഫിനെപ്പം സജീവമാകുന്നില്ല.

സിപിഎം പ്രവര്‍ത്തരുടെ ശൈലിയുമായി യോജിക്കാന്‍ മാണിവിഭാഗം പ്രവര്‍ത്തകര്‍ക്ക് താല്‍പര്യവുമില്ല. ജെയ്ക് സി തോമസ് ജയിക്കും എന്ന് പൊതുവേദികളില്‍ നേതാക്കള്‍ അവകാശപ്പെടുമ്പോഴും പാര്‍ട്ടി അണികളില്‍ ശുഭപ്രതീക്ഷയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉണര്‍ന്ന യാക്കോബായ സഭാ വിരോധം സജീവമല്ലെന്നതും എല്‍എഡിഎഫ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നു. ബിജെപി വോട്ടുകളില്‍പോലും യുഡിഎഫിലേക്ക് ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതയാണ് സിപിഎമ്മിനെ ഇത്തവണ വെട്ടിലാക്കുന്നത്.

മരണവീടിന്റെ പ്രതീതിയാണ് എല്‍ഡിഎഫിന്റെ ഇലക്ഷന്‍ പ്രചാരണ ഓഫീസുകളില്‍. അവാര്‍ഡ് പടത്തിന് ആളിരിക്കും പോലെ നാലഞ്ചു പേരും പത്തന്‍പത് ചുവന്ന കസേരകളും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കുമെന്ന പറയുമ്പോഴും ജനങ്ങളെ ഇളക്കാന്‍ ഒരു സാഹചര്യവുമില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണം ഉണര്‍ത്തിയ സഹതാപതരംഗത്തിനു മുന്നില്‍ ജനവികാരത്തെ മാറ്റിമറിക്കാനുള്ള യാതൊരു സാഹചര്യവും ഇപ്പോള്‍ പുതുപ്പള്ളിയിലില്ല.

മാത്രവുമല്ല സോളാര്‍ പീഡന ആരോപണത്തോടെ ഉമ്മന്‍ ചാണ്ടിയെ സിപിഎം ആസൂത്രിതമായി അപമാനിച്ചു എന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ശക്തവുമാണ്. വിജയസാധ്യത തെല്ലുമില്ലെങ്കിലും വിജയിക്കും എന്ന നേതാക്കളുടെ പ്രസ്താവന വിശ്വസിക്കാന്‍ വിവരം കെട്ടവരല്ല പുതുപ്പള്ളിയിലെ ജനസമൂഹം എന്നതാണ് സിപിഎം നേരിടുന്ന പരിമിതി. ഇതുവരെ നടത്തിയ പ്രചാരണം വിലയിരുത്താന്‍ ഇന്ന് രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേര്‍ന്നിരുന്നു.

ആ രഹസ്യയോഗത്തിലും പുതുപള്ളിയില്‍ ഇടതിന് അനുകൂലമായ തരംഗമില്ലെന്നാണ് വിലയിരുത്തലുണ്ടായത്. മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും വലിയ പ്രതീക്ഷയിലല്ല ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. സിപിഎം ഏരിയാ സെക്രട്ടറിമാകും എല്‍ഡിഎഫ് ഇലക്ഷന്‍ പ്രചാരണ കമ്മിറ്റിയും നല്‍കിയ രസഹ്യറിപ്പോര്‍ട്ടും സിപിഎമ്മിന് വലിയ പ്രതീക്ഷ സമ്മാനിക്കുന്നില്ല. സിപിഎമ്മില്‍തന്നെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നിസംഗതയും പാര്‍ട്ടിയെ വല്ലാത അലട്ടുന്നുണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും നിന്ന് യുവ ഇടതുസഖാക്കള്‍ പുതുപ്പള്ളിയില്‍ ജെയ്ക്കിനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. ഇത്തവണ മണ്ഡലം വിട്ട് സഖാക്കളാരും പ്രചാരണത്തില്‍ സജീവമല്ല.

വി.ശിവന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ.കൃഷ്ണന്‍കുട്ടി, ജെ.ചിഞ്ചുറാണി, കെ.ബിന്ദു എന്നിവര്‍ ഒഴികെയുള്ള എല്ലാ മന്ത്രിമാരും പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തുകയാണ്. മന്ത്രി രാജേഷ് കഴിഞ്ഞ ദിവസം പങ്കെടുത്ത യോഗങ്ങളില്‍ നൂറു പേര്‍ പോലും പങ്കെടുക്കാതെ വന്ന സാഹചര്യം സിപിഎമ്മില്‍ വലിയ ആശങ്കയാണ് ജനിപ്പിക്കുന്നത്. ഈ മാസം 30, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ആറ് പൊതുയോഗങ്ങളില്‍കൂടി പിണറായി പ്രസംഗിക്കുന്നുണ്ട്.

സന്ദേശ സദസ് എന്ന പേരില്‍ യോഗങ്ങള്‍ നടത്തി മന്ത്രിമാര്‍ പുതുപ്പള്ളിയില്‍ വികസനമുണ്ടായില്ല എന്ന മട്ടില്‍ പ്രസംഗിക്കാനായിരുന്നു മുന്‍തീരുമാനം. ഇത് വലിയ തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഇനി കുറ്റപ്പെടുത്തി പ്രചാരണം വേണ്ടെന്നാണ് പൊതുനിര്‍ദേശം. സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും ഇമേജ് നഷ്ടപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് സന്ദേശ സദസിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാര്‍ പുതുപ്പള്ളിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. പുതുപ്പള്ളില്‍ ഒന്നേ മുക്കാല്‍ ലക്ഷത്തിലേറെ വോട്ടര്‍മാരാണുള്ളത്. മണ്ഡലത്തിലെ റിക്കാര്‍ഡ് തോല്‍വിയിലേക്കാണ് ഇത്തവണത്തെ ഇലക്ഷന്‍ പ്രചാരണം അവസാനഘട്ടത്തിലെത്തുന്നതെന്ന വിലയിരുത്തലിലാണ് പിണറായി കളത്തിലിറങ്ങിയിരിക്കുന്നത്. ജെയ് കഴിഞ്ഞ തവണ പിടിച്ച 54000 വോട്ടുകളില്‍ എത്ര കുറയും എന്നതില്‍ കണക്കുകൂട്ടുന്ന പ്രവര്‍ത്തരും കുറവല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (10 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (10 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (10 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (11 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (12 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (13 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (13 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (13 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (13 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (13 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (13 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (13 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (14 hours ago)

Malayali Vartha Recommends