ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാകണം; സ്നേഹത്തിൻ്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ; തുറന്നടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സിപിഎമ്മും തയാറകണം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്നേഹത്തിൻ്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ എന്നും വി. മുരളീധരൻ ചോദിച്ചു. തിരുവനന്തപുരത്ത് എബിവിപിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു കേന്ദ്രമന്ത്രി.
ഉദയനിധി സ്റ്റാലിന്‍റെ അഭിപ്രായം രാഹുല്‍ ഗാന്ധിയ്ക്കും പിണറായി വിജയനുമുണ്ടാകണം. അതാണവർ സഖ്യമാകുന്നത് എന്നും മന്ത്രി വിമർശിച്ചു. ഗണപതി മിത്താണെന്ന് പറയുന്ന എ.എന്‍ ഷംസീറിന്‍റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഉദയനിധി സ്റ്റാലിന്‍റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ നരേന്ദ്രമോദിജിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നു. അതാണ് ഡിഎംകെയെയും കൂട്ടുകാരെയും
അസ്വസ്ഥപ്പെടുത്തുന്നത്. യുവാക്കൾ ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യണം എന്നും വി.മുരളീധരൻ പറഞ്ഞു. ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുമ്പില്ലാത്ത പ്രാധാന്യം ഇന്ത്യക്കുണ്ട്. വികസ്വര രാഷ്ട്രങ്ങളുടെ, ഗ്ലോബല്‍ സൗത്തിന്‍റെ ശബ്ദമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ജി 20 അധ്യക്ഷപദവി എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന, ഭാരത പൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ജന പിന്തുണ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha