സിപിഎമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാക്കുന്നതില്‍ സഹകരണ മേഖലയ്ക്കുള്ള പങ്ക് ചെറുതല്ല. പാര്‍ട്ടിയും പാര്‍ട്ടിക്കാരും വളരുന്നത് സഹകരണ മേഖലയില്‍ വന്നു

സിപിഎമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാക്കുന്നതില്‍ സഹകരണ മേഖലയ്ക്കുള്ള പങ്ക് ചെറുതല്ല. പാര്‍ട്ടിയും പാര്‍ട്ടിക്കാരും വളരുന്നത് സഹകരണ മേഖലയില്‍ വന്നു നിറയുന്ന കോടിക്കണക്കിന് രൂപയുടെ പിന്‍ബലത്തിലാണ്. കള്ളപ്പണവും അഴിമതിപണവും സഹകരണ ബാങ്കുകള്‍ വഴി ഒഴുകുന്നുണ്ട്. സഹകരണ മേഖലയെ കേന്ദ്രം തൊട്ടതോടെ സിപിഎമ്മിന്റെ ആണിക്കല്ല് തന്ന ഇളക്കുമെന്നുറപ്പാണ്. കരുവന്നൂര്‍ സഹരണ ബാങ്കില്‍ 300 കോടിയുടെ വെട്ടിപ്പുണ്ടെന്ന് സിപിഎം തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ആരും ചോദിക്കാനില്ലെന്ന അഹന്തയില്‍ പരാവധി നിക്ഷപകരെ കഷ്ടപ്പെടുത്തുകയായിരുന്നു. കേരളത്തിലെ സഹകരണ മേഖലയെ സസൂഷ്മം നിരീക്ഷിച്ചിരുന്ന അമിത്ഷായ്ക്കും കൂട്ടര്‍ക്കും കൈയ്യില്‍ കൊണ്ടുകൊടുത്ത അവസരമാണിത്. അവര്‍ അതു പരമാവധി ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് ബിനാമികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ സിപിഎം വെള്ളപൂശിയിരുന്ന കള്ളത്തരങ്ങളൊക്കെ പൊളിഞ്ഞു വീണു തുടങ്ങി. പി.പി. കിരണ്‍, പി. സതീഷ് കുമാര്‍ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. സതീഷ് കുമാര്‍ കേസിലെ പ്രധാനപ്രതിയാണെന്നും നിരവധി സിപിഎം നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കിരണ്‍ കുമാര്‍ 14 കോടി രൂപ ബാങ്കില്‍ നിന്നും തട്ടിയെടുത്തു. തട്ടിയെടുത്ത തുക കിരണ്‍ സതീഷ് കുമാറിനും കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇഡി അറിയിച്ചു. അതേസമയം കേസില്‍ എ.സി. മൊയ്തീന്‍ ഇന്നലെയും ഇഡിയ്ക്ക് മുന്നില്‍ ഹാജരായില്ല. പതിനാലാം തീയ്യതിവരെ അദ്ദേഹം സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇനി സമയം അനുവദിക്കാന്‍ സാധ്യതയില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ എ.സി.മെയ്തീനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായ സതീഷ് കുമാര്‍. ഇയാള്‍ ബിനാമിയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സതീഷ് കുമാര്‍ ബാങ്കുമായി നേരിട്ട് ബന്ധമുള്ളയാളല്ല. പക്ഷേ, ബാങ്കില്‍ നിന്ന് തട്ടിയെടുത്ത വായ്പകളില്‍ പലതും കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. സതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മറ്റു പലരും ബാങ്കില്‍നിന്ന് കള്ളപ്പേരുകളില്‍ വായ്പ എടുത്തിരുന്നതെന്നും ഇഡി കണ്ടെത്തി.അറസ്റ്റിലായ പി.പി.കിരണ്‍ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്തതെന്നും ഇഡി കണ്ടെത്തി. ഇതു പ്രാഥമികമായ കണക്കു മാത്രമാണെന്നും ഇഡി പറയുന്നു. ഇരുവര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. അതു പൂര്‍ത്തിയായെങ്കില്‍ മാത്രമേ തട്ടിപ്പില്‍ ഇവരുടെ പങ്കിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ എന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റിലായ രണ്ട് പേരും മുന്‍മന്ത്രി എ.സി.മൊയ്തീന്റെ ബിനാമിയാണെന്ന കാര്യം ഇഡി തന്നെ പറയുന്നുണ്ട്. അതുകൊണ്ട് മൊയ്തീന്റെ അറസ്റ്റ് തടയാനാകില്ല. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ പോയാലും തെളിവുകള്‍ നിരത്തിയാവും ഇഡി പ്രതിരോധിക്കുക. അത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുക തന്നെ ചെയ്യും. മൊയ്തീന് എകെജി സെന്ററില്‍ അഭയം നല്കുമെന്നാണറിയുന്നത്. എന്നാല്‍ ഇഡി പട്ടികയിലുള്ള എല്ലാ നേതാക്കളും എകെജി സെന്ററില്‍ അഭയം തേടിയാല്‍ സംസ്ഥാന സെക്രട്ടറിയ്ക്ക് വരാന്തയില്‍ പോലും സ്ഥലമുണ്ടാകില്ലെന്നാണ് സൈബിറടത്തില്‍ പ്രചരിക്കുന്നത്.
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷം കഴിയുന്നു. കരുവന്നൂരില്‍ മാത്രമല്ല ഇഡി നോട്ടമിട്ടിട്ടുള്ളത് തിരുവന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള അന്‍പതിലധികം സഹകരണ ബാങ്കുകളില്‍ കോടികളുട തട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ട്. കോടികള്‍ സിപിഎം നേതാക്കള്‍ തന്നെയാണ് തട്ടിച്ചെടുത്തതെന്നതാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. എ.സി.മൊയ്തീന് പിന്നാലെ നിലവിലെ അഞ്ചിലധികം മന്ത്രിമാരും വിവിധ ബാങ്കുകളിലെ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. എല്ലാവര്‍ക്കും അഭയം നല്കാന്‍ എ.കെ.ജി സെന്ററിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പടെ ഇഡി നിരീക്ഷണത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. എന്തായാലും സിപിഎം അഴിമതിയ്ക്ക് കൂട്ടുനിന്ന് പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് തന്നെ വിനയായിരിക്കുകയാണ്. കരുവന്നൂര്‍ മാത്രമല്ല സഹകരണ മേഖല അടപടലം പൂട്ടി വരുതിയിലാക്കാന്‍ തന്നെയാണ് കേന്ദ്രം രംഗത്തിറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha