കേരള ഭരണത്തിലേയ്ക്ക് ഇഡിയുടെ അന്വേഷണം എത്തിക്കുന്നതിലേയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വഷളാക്കിയതിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന ആരോപണമാണുയരുന്നത്. പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് പിണറായി വിജയനെതിരായ വാദങ്ങളാണ്

കേരള ഭരണത്തിലേയ്ക്ക് ഇഡിയുടെ അന്വേഷണം എത്തിക്കുന്നതിലേയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വഷളാക്കിയതിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന ആരോപണമാണുയരുന്നത്. പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് പിണറായി വിജയനെതിരായ വാദങ്ങളാണ്. പാര്‍ട്ടിയെ പ്രതിസന്ധിയുടെ തലയ്ക്കലും മുന്‍മന്ത്രിയെ അറസ്റ്റിന്റെ വക്കിലും എത്തിച്ചതിന് പിന്നില്‍ പാര്‍ട്ടി കരുവന്നൂര്‍ കേസിലെടുത്ത നിലപാടുകളുടെ പാളിച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടിയ്ക്കും കേരളത്തില്‍ പാര്‍ട്ടി ഭരിക്കുന്ന സകല സഹകരണ സ്ഥാപനങ്ങള്‍ക്കും അപമാനമാകുന്ന തരത്തിലേയ്ക്ക് കരുവന്നൂര്‍ പ്രശ്‌നം വഷളാക്കിയത് കണ്ണൂര്‍ ലോബിയെ രക്ഷിക്കാനായിരുന്നു എന്ന പ്രചരണവും പാര്‍ട്ടി ഗ്രൂപ്പുകളില്‍ സജീവമാവുകയാണ്. പ്രശ്‌നം വഷളാക്കി വിട്ടത് കേന്ദ്രഏജന്‍സികള്‍ക്ക് സഹകരണ മേഖലയില്‍ കടന്നു കയറാനുള്ള അവസരം നല്കലിന് തുല്യമായിപ്പോയെന്ന് കരുതുന്നവരാണേറേയും. സ്വപന് സുരേഷ് ആരോപണശരങ്ങള്‍ ഉതിര്‍ത്തിയപ്പോഴും, ക്യാമറ വിവാദമുണ്ടായപ്പോഴും, മാസ്സപ്പടി വിവാദം ഉയര്‍ന്നപ്പോഴും മറുപടി പറയേണ്ടവര്‍ പറയാതിരുന്നതാണ് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയത്. സത്യം അറിയാനുള്ള ജനത്തിന്റെ അവകാശത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നാണ് ഇല്ലാതാക്കിയതെന്ന ആരോപണത്തിനും ശക്തി കൂടുന്നുണ്ട്.
നേതാക്കള്‍ മൗനം പാലിക്കുംന്തോറും ജനം പ്രതിപക്ഷത്തിന്റെ വാ്ക്കുകള്‍ക്ക് പിന്നാലെ പോയി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ അമിത പിണറായി ഭക്തി കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണുണ്ടായതെന്നും പാര്‍ട്ടി ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. പിണറായി വിജയന്റെ അപ്രമാതിത്വത്തെ ചോദ്യം ചെയ്യാനാവാകാതെ ശ്വാസംമുട്ടി നിന്നവര്‍ സജീവമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പോലും പലരും തയ്യാറെടുക്കുന്നുവെന്നാണറിയുന്നത്. പാര്‍ട്ടിയെ നാശത്തിന്റെ പുകുഴിയിലേയ്ക്ക് എത്തിക്കുന്ന മക്കളാധിപത്യത്തെ കുറിച്ച് പറയേണ്ടവര്‍ പാര്‍ട്ടി അണികളെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന പൊതുധാരണ പാര്‍ട്ടിക്കുള്ളില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇഡിയുടെ അന്വേഷണവും ചോദ്യം ചെയ്യലും എ.സി.മൊയ്തീനില്‍ മാത്രം ഒതുങ്ങില്ല. ഇഡി കടുത്ത നടപടികളിലേയ്ക്ക് തന്നെ കടക്കാനാണ് സാധ്യത. എ.സി.മെയ്തീനെ അറസ്റ്റു ചെയ്താല്‍ കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളില്‍ നടന്ന കൊള്ളകളും ഇഡി ഏറ്റെടുക്കുകയും നിരവധി നേതാക്കള്‍ ഇഡി പിടിയിലാകുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ നിയമവിദഗ്ദ്ധരുമായി പാര്‍ട്ടി സെക്രട്ടറിയും മറ്റുള്ളവരും ചര്‍ച്ചകള്‍ നടത്തുകയാണ്. മെയ്തീനായി മുന്‍കൂര്‍ ജാമ്യത്തിനായി കോടതയില്‍ പോയാല്‍ ഇഡി നിരത്താന്‍ സാധ്യതയുള്ള തെളിവുകളെ സിപിഎം ഭയക്കുന്നുണ്ടെന്നാണ് അനുമാനിക്കാന്‍. കരുവന്നൂര്‍ രണ്ടും പത്തുമല്ല നിരവധി ബിനാമികളുണ്ടായിരുന്നുവെന്നും പണം പരമാവധി കൊള്ളയടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലാണ് ഇഡി നടത്തിയിരിക്കുന്നത്. ഇത്തരം ബിനാമികളെ ബാങ്കില്‍ എത്തിച്ചതിന് പിന്നില്‍ എ.സി.മൊയ്തീന്‍ അടങ്ങുന്ന സംഘമാണെന്നാണ് ഇഡി വിലയിരുത്തിയിരിക്കുന്നത്.
കേസില്‍ പ്രതികളാകാന്‍ സാധ്യതയുള്ള നേതാക്കള്‍ക്ക് എകെജി സെന്ററില്‍ താല്കാലിക അഭയം നല്കിയാലും ഇഡി അവിടേയ്ക്കും കടന്നു വരാമെന്ന് നേതാക്കള്‍ ഭയക്കുന്നുണ്ട്.പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും സംശയങ്ങള്‍ക്ക് ഇനി ധാര്‍ഷ്ട്യത്തിന്റെ മറുപടി തിരിച്ചടിയാകുമെന്നും കണക്കുകൂട്ടുന്നുണ്ട്. ചുരുക്കത്തില്‍ എ.സി.മെയ്തീന്‍ വിഷയത്തോടെ സിപിഎമ്മില്‍ പിണറായി വിജയനെതിരായ ചേരി ശക്തി പ്രാപിച്ചു വരികയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും മാസപ്പടി ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്കായിട്ടില്ലായെന്നതും ചര്‍ച്ചയാവുകയാണ്. എക്‌സാലോജിക് കമ്പനി വഴി വീണ വിജയന്‍ നേടിയ മാസപ്പടി പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് വേണ്ടിയായിരുന്നോ എന്ന ചോദ്യവുമുയരുകയാണ്. ചുമ്മാതിരുന്ന മാത്യു കുഴല്‍നാടനെ കളത്തിലിറക്കി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിവിട്ടതും സിപിഎമ്മിന്റെ ഗതികെട്ട രാഷ്ട്രീയ നിലപാടാണെന്നു വിലയിരുത്തപ്പെടുന്നുണ്ട്. പുതുപ്പള്ളിയില്‍ ദയനീയ തോല്‍വിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക് മാത്രമായിരിക്കുമെന്ന നിലപാടിലേയ്ക്ക് സെക്രട്ടറി എം.വി.ഗോവിന്ദനും എത്തിച്ചേര്‍ന്നതായാണ് പുറത്തു വരുന്ന വിവരം.
എ.സി.മൊയ്തീന്‍ പതിനൊന്നിന് ചേദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് പാര്‍ട്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തുമെന്നുറപ്പാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലിലായ കേസ് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. ശിവശങ്കറെ ഒറ്റയ്ക്ക് ജയിലില്‍ വിട്ടെങ്കിലും സംശയത്തിന്റെ കരിനിഴല്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ദേഹത്തു തന്നെയാണ് അന്വേഷണ സംഘം നിറുത്തിയിരിക്കുന്നത്. എന്നാല്‍ എസി മൊയ്തീന്റെ കേസില്‍ കേരളത്തിലെ നിരവധി സഹകരണ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന വായ്പ തട്ടിപ്പുകളുടെ വിവരങ്ങള്‍ വെളിച്ചത്താകുമെന്നും സിപിഎം ഭയക്കുന്നുണ്ട്.
https://www.facebook.com/Malayalivartha