ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്കു വേണ്ടി പൊരുതും; ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് കലക്ടറുടെ നിർമാണ നിരോധന ഉത്തരവ്; ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കണം; തുറന്നടിച്ച് സിപിഎം നേതാവ് എം.എം. മണി

ശാന്തൻപാറയിലെ ഓഫിസ് നിർമാണ വിവാദത്തിൽ സിപിഎം നേതാക്കളുടെ പരസ്യപ്രസ്താവനകളിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. പരസ്യ പ്രസ്താവന നടത്തിയാൽ നീതിനിർവഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നായിരുന്നു വാക്കാൽ ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
എന്നാൽ ഇപ്പോൾ ഇതാ ശാന്തൻപാറയിലെ ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്ത് വന്നിരിക്കുകയാണ്. ശാന്തൻപാറയിലെ ഓഫിസ് നിർമാണ വിവാദത്തിൽ പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിർദേശം അവഗണിച്ചിരിക്കുകയാണ് . ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്കു വേണ്ടി പൊരുതുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .
ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് കലക്ടറുടെ നിർമാണ നിരോധന ഉത്തരവ് . ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കണം. അർഹമായ നഷ്ടപരിഹാരം നൽകണം. പരാതി കേൾക്കാൻ കോടതി തയാറാകണമെന്നും എം.എം. മണി പറഞ്ഞു. സിപിഎം നേതാക്കളായ എം.എം.മണി എംഎൽഎയും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസും ശക്തമായി ഈ വിഷയത്തിൽ പ്രതിക്കരിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha